വംശനാശത്തിലേക്ക് നീങ്ങുന്ന സസ്തനികൾ




ദേശാടന പക്ഷികളെ ഓർമ്മിപ്പിക്കും വിധം തിമിംഗംലങ്ങൾ, ഈൽ എന്നിവ ജീവിത ചക്രത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്താണ് അവ നില നിന്നു പോരുന്നത്. ഈൽ മത്സ്യങ്ങളുടെ പ്രത്യുൽപ്പാദനത്തിലും വളർച്ചയിലും  അത്തരം യാത്രകൾ അനിവാര്യമാണ്. ലോക കാലാവസ്ഥയിലെ വ്യതിയാനം ദേശാടനം ചെയ്യുന്ന ജീവികൾക്ക് വലിയ തോതിൽ പ്രതിസന്ധികൾ വരുത്തിവെക്കുന്നു.


കരയിൽ ജീവിക്കുന്നവയിൽ നീണ്ട യാത്രകൾ നടത്തുന്ന ജീവി വർഗ്ഗങ്ങൾ കാലാവസ്ഥ വ്യതിയാനത്താൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ടിബറ്റൻ പുലികൾ ഓരോ വർഷവും 700 km യാത്ര ചെയ്താണ് കുൻലുൻ മല നിരകളിൽ ജീവിക്കുന്നത്. അമേരിക്കയിൽ കണ്ടുവരുന്ന Mule Deer കൾ 750 km നടന്ന് ദൂരം വ്യോമിംഗ് മരുഭൂമിയിലൂടെ നടന്ന് Island Park ൽ എത്തും. പിന്നീട്  മടക്കത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. കാനഡയിൽ ജീവിക്കുന്ന കുറുക്കന്മാർ 1000 km സഞ്ചരിക്കുന്നത് പ്രധാനമായി ഇരകളെ തേടിയാണ്. മംഗോളിയൻ കുറുക്കന്മാർ 7200 km പ്രതിവർഷം യാത്ര ചെയ്യുന്നുണ്ട്. റഷ്യയിലെ മഞ്ഞിൽ ജീവിക്കുന്ന മാനുകൾ 1200 Km പ്രതിവർഷം സഞ്ചരിക്കുന്നു. അവ ഒരു പ്രദേശത്തും സ്ഥിരമായി തുടരുവാൻ ഇഷ്ടപെടുന്നില്ല. വടക്കേ അമേരിക്കയിൽ ജീവിക്കുന്ന Caribou മാനുകൾ 1400 km പ്രതിവർഷം നടന്നു നീങ്ങുന്നുണ്ട്. 


ആനകൾക്ക് ഒരു ദിവസം 80 km നടക്കാമെങ്കിലും അവ ഭക്ഷണത്തിനും മറ്റുമായി പരമാവധി കുറച്ചു ദൂരം യാത്ര ചെയ്യുവാൻ ഇഷ്ടപെടുന്നു. അനുയോജ്യമായ പ്രദേശങ്ങളിലെ സ്ഥിരം പാത (ആന താര) ക്കു സംഭവിക്കുന്ന മാറ്റങ്ങൾ ആനയുടെ യാത്രാ ദൂരം വർദ്ധിപ്പിക്കാറുണ്ട്. 


കരയിലെ നിരന്തരം യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്ന സസ്തികളുടെ സ്ഥാന ചലനങ്ങൾ അവയുടെ പ്രജനനത്തിനും മറ്റും സഹായകരമാണ്.കാടിന്റെ നാശം, നദികൾ വരളുന്നതും അതിന്റെ സ്വഭാവത്തിൽ വന്ന മാറ്റവും കാലം തെറ്റിയ മഴയും വർദ്ധിച്ച ചൂടും  ദോഷകരമായി ആദ്യം ബാധിക്കുക കരയിൽ ജീവിക്കുന്ന സസ്തനി കളെയായിരിക്കും. അവക്കുണ്ടാകുന്ന നാശം മറ്റു ജീവികളുടെയും സസ്യങ്ങളുടെയും പ്രജനത്തെയും മറ്റും പ്രതികൂലമായി സ്വാധീനിക്കുന്നു.  


ആസ്ട്രേലിയൻ, അമേരിക്കൻ, ആഫ്രിക്കൻ വൻകരകൾ മുതൽ ഇന്ത്യൻ ഭൂഖണ്ഡങ്ങളിൽ വരെ വിവിധ ജീവി വർഗ്ഗങ്ങൾ നേരിടുന്ന പ്രതികൂല സാഹചരങ്ങൾ ദിനം പ്രതി വർദ്ധിക്കുകയാണ്. പേമാരിയും ഉഷ്ണകാറ്റും കാട്ടുതീയും കൊടും കാറ്റുകളും സസ്തനികളുടെ വംശനാശങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment