അറബിക്കടലിന്റെ ആവാസവ്യവസ്ഥ തകർച്ചയിൽ
അറബി കടലിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നിരിക്കുന്നു എന്ന് കേരളത്തിനു വ്യക്തമായി ബോധ്യപെട്ടത്‌ ഓഖിക്കു ശേഷമായിരുന്നു. അതിനു മുന്‍പും കടലിനോടൊപ്പം ജീവിക്കുന്ന ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ആവാസ വ്യവസ്ഥയുടെ അപകടത്തെ തിരിച്ചറിഞ്ഞിരുന്നു. അതിന്‍റെ പുതിയ അനുഭവമാണ് മത്സ്യ സമ്പത്തിലെ ശോഷണം.ഒരു കാലത്ത് മത്സ്യം പിടിച്ചെടുക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഇന്നു മൂന്നാം സ്ഥാനത്തെത്തിയത് കടലിന്‍റെ ഘടനയിലേറ്റ പ്രതിസന്ധി കൊണ്ടാണ്. തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങള്‍ അനുഭവിക്കുന്ന ശോഷണം സംസ്ഥാനത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍ നിന്നു പരിഹരിക്കുവാന്‍ വേണ്ടതൊന്നും നമ്മുടെ സര്‍ക്കാര്‍ ചെയ്തിരുന്നില്ല.


കേന്ദ്ര സര്‍ക്കാര്‍ സേതു സമുദ്രം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന 2000 km റോഡും 200 ഓളം തുറമുഖങ്ങളും തീരങ്ങളുടെ സംതുലനത്തെ അട്ടിമറിക്കുവാന്‍ കാരണമാകും. സംസ്ഥാനത്തെ 320 km തീരങ്ങള്‍ നശിച്ചു കൊണ്ടിരിക്കെ, Coastal Zone Regulationനില്‍ കേരളവും മറ്റും കൈകൊണ്ട സമീപനങ്ങള്‍ പ്രതികൂലമായിരുന്നു. സംസ്ഥാനത്ത് 12000 അനധികൃത നിര്‍മ്മാണങ്ങള്‍ ഇന്നും നിലനില്‍ക്കുകയാണ്.ഏറ്റവുമധികം പ്ലാസ്റ്റിക്കുകള്‍ എത്തിച്ചേരുന്ന കടല്‍ തട്ടായി അറബികടല്‍ മാറി. പച്ച നിറമുള്ള ആല്‍ഗേകള്‍ മത്സ്യ സമ്പത്തിനും മറ്റും ഭീഷണിയാണ്.ഏറ്റവും അധികം സമുദ്ര താപം വര്‍ധിച്ച അറബി കടലില്‍ ന്യൂന മര്‍ദ്ദങ്ങള്‍ വർധിച്ചു. തീര കടലില്‍ വളരുന്ന ചാള, അയല, കൊഞ്ച് മുതലായ മത്സ്യങ്ങള്‍ തീരങ്ങള്‍ വെട്ട് പോയത്, മത്സ്യ സമ്പത്തിനെ മാത്രമല്ല മത്സ്യ തൊഴിലാളികളുടെ വരുമാനത്തിലും കേരളത്തിന്‍റെ  ആരോഗ്യ രംഗത്തും തിരിച്ചടിയാണ്.


കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരത്ത് ആഞ്ഞു വീശിയ 8 സയിക്ലോണുകളില്‍ ആറും ശക്തമായിരുന്നു.(ഫാനി, വായൂ, ഹിക്ക, ക്യാര്‍, മഹ, ബുള്‍ ബുള്‍, ഒക്ടോബർ / നവംബർ മാസത്തിൽ) രാജ്യത്ത് ഏറ്റവും അധികം ലഭിച്ചിരുന്ന അയലയുടെ അളവില്‍ 43% കുറവ് സംഭവിച്ചു. മഹാരാഷ്ട്ര മുതല്‍ കേരളം വരെ അവയുടെ അളവില്‍ കുറവ് സംഭവിച്ചു. എന്നാൽ ബംഗാൾ മുതൽ തമിഴ്നാട് തീരങ്ങളിൽ വരെ അവയുടെ സാന്നിധ്യം വർധിച്ചിരുന്നു. മത്തിയുടെ പിടിച്ചെടുക്കലിൻ്റെ അളവിൽ 45%ഇടിവുണ്ടായി. വര്‍ധനവ് ഉണ്ടായ മത്സ്യം Red toothed trigger-fish മാര്‍ക്കറ്റില്‍ പ്രിയമില്ലാത്ത ഇനത്തില്‍ പെടുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment