ലക്ഷം കോടികൾ വിലവരുന്ന കരിമണൽ ഒരു ഗ്രാമത്തിന്റെ അടിത്തറയിളക്കുന്നു




90 നടുത്ത് ധാതു ഘടകങ്ങൾ അടങ്ങിയ ഇന്ത്യൻ മണ്ണ് ലോകത്തെ ഏറ്റവും വലിയ അക്ഷയ ഖനികളിൽ ഒന്നാണ്. കല്‍ക്കരി നിക്ഷേപത്തിൽ  നാലാം സ്ഥാനവും ബോക്സൈറ്റില്‍ അഞ്ചാം സ്ഥാനവും വഹിക്കുന്നു. ( produces about 89 minerals including 4 fuel minerals, 10 metallic, 47 non metallic , 3 atomic and 23 minor minerals)   രാജ്യത്ത് സർക്കാർ കണക്കുകളിൽ പ്രധാന ഖനികളുടെ എണ്ണം 3100 ആണെന്നും മറ്റൊരു കണക്കിൽ 6000 ഖനികളാണെന്നും പറയുന്നു. അതില്‍ 600 കല്‍ക്കരിഖനികള്‍, 35 ഓയില്‍ പ്രോജക്റ്റുകള്‍. ഖനനം നടത്തുവാന്‍ സര്‍ക്കാര്‍ ഒരു ഡസന്‍ സ്ഥാപനങ്ങള്‍ തുടങ്ങി. പലതും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി  അതിനെ ഓരോന്നിനേയും സ്വകാര്യവല്‍ക്കരിച്ചു കൊണ്ട് കൈ ഒഴിയുവാന്‍ 1991 മുതല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.


കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഖനനം സ്വകാര്യ രംഗത്ത് മാത്രമേ പാടുള്ളൂ എന്ന നിലപാട് ഉയര്‍ത്തി പിടിക്കുന്നു. അവരുടെ പ്രകടന പത്രികയില്‍ അത് വ്യക്തവുമാണ്. കരിമണല്‍ വിഷയത്തില്‍ മുന്‍ ഐക്യ മുന്നണി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിക്കുവാന്‍ അവര്‍  മടിച്ചില്ല. ക്വാറി ഘനനത്തില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന അനധികൃതവും അധിക്രുതവുമായ ചൂഷണത്തെ പിന്തുണക്കുന്ന സമീപനം സർക്കാർ തുടരുന്നു.


കേരളത്തില്‍ ലഭ്യമായ ഏറ്റവും വിലപിടിപുള്ള ധാതു മണലാണ്  കരിമണല്‍. അതിന്‍റെ പ്രധാന ഉറവിടം നീണ്ടകര മുതല്‍ കായംകുളം വരെയുള്ള 22 km നീളത്തിലും വടക്ക് 8 km വീതിയിലും തെക്ക് 6 km വീതിയിലുമുള്ള തീരമാണ്. ചവറക്ക് തെക്കായി പാച്ചലൂര്‍ വരെയുള്ള തീരത്തും കായംകുളത്തിനു വടക്ക് തോട്ടപള്ളി വരെയും കരിമണല്‍ ലഭ്യമാണ്. ഏറ്റവും അധികം നിക്ഷേപമുള്ള ചവറ ഡിവിഷനില്‍ 140 കോടി ടൺ മണ്ണില്‍ 12.7 കോടി ടൺ ഭാരം കൂടിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. അതില്‍ 8 കോടി ടൺ ഇല്‍മനൈയിറ്റ് ഉണ്ട്. ഇൽമനൈറ്റിൽ നിന്നും ടൈറ്റാനിയം വേർതിരിച്ചെടുക്കുവാൻ കഴിയും. ടൈറ്റാനിയം എന്നു നമ്മൾ പൊതുവേ വിളിക്കുന്ന ടൈറ്റാനിയം ഡൈ ഓക്സൈഡുകൾ മരുന്ന് നിർമ്മാണം, പെയ്ന്റ്, വിമാന നിർമ്മാണം മുതലായവക്ക് ആവശ്യമാണ്.അതിനൊപ്പം റൂട്ട്ലെെറ്റ്, സിലിമനഐറ്റ്‌, മോണോസൈറ്റ് സിര്‍ലോണ്‍ എന്നിവയും മണലിലുണ്ട് .ഇവ എല്ലാം തന്നെ ഭൂ മുഖത്ത് കുറച്ചു മാത്രം ലഭ്യമായ അപൂർവ്വ ഇനം ധാതുക്കളാണ്.സൈറ്റ്ല്‍ അടങ്ങിയിരിക്കുന്ന തോറിയം, (ആണവ നിലയങ്ങളിലെെ) നിലവിലുള്ള ഇന്ധനമായ  യുറേനിയത്തിനു പകരം ഉപയോഗിക്കുവാന്‍ സഹായിക്കും. ആയതിനാൽ  തോറിയം  ഉൾച്ചേർന്ന  മോണോസൈറ്റിന്റെ  കണക്കുകൾ ആണവ നിലയ കേന്ദ്രങ്ങൾ സൂക്ഷിക്കുന്നു. ആണവ ഇന്ധനത്തിന് അന്തർദേശീയമായി നില നിൽക്കുന്ന വിലക്കുകൾ കാരണം അത്തരം ഇന്ധനങ്ങളുമായി ബന്ധപ്പെട്ട് അന്തർദേശീയ മാഫിയകളുടെ പ്രവർത്തനം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടനൽകി വരുന്നു. 


സംസ്ഥാനത്തു നിന്നും 2002 മുതലുള്ള 10 വർഷക്കാലത്തിനിടക്ക് (22 ലക്ഷം ടൺ മണ്ണിൽ നിന്നും ) 2.3 ലക്ഷം ടൺ മോണോസൈറ്റ്  സർക്കാർ രേഖകളില്ലാതെ തൂത്തുകുടിയിലേക്ക് കടത്തിയതായി ആണവ സുരക്ഷാ വകുപ്പ് സംശയിക്കുന്നു. അത്രയും മണ്ണിൽ നിന്നും ഉൽപ്പാദിപ്പിക്കാവുന്ന തോറിയത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. 


Quarts ന്  (സിലിക്കന്‍ ഡൈഓക്സൈഡ്) വാച്ചു നിർമാണത്തിലുള്ള പങ്ക്  പ്രധാനമാണ്. വൻ കിട മെഷിനറികളിലും വിമാനത്തിന്റെ പ്രൊപ്പല്ലറിലും ഉപയോഗിക്കുന്ന. Grant എന്ന അപൂർവ്വ ഘടകവും  കരിമണലിലുണ്ട്. ചുരുക്കത്തിൽ കരിമണലിൽ അടങ്ങിയിരിക്കുന്ന മിക്ക വസ്തുക്കളും  ആണവ ഊർജ്ജം മുതൽ സോളാർ പാനൽ , LED TV, വാച്ച് മുതലായ രംഗങ്ങളിൽ   പ്രധാന പങ്കുവഹിക്കുന്നു.     


ഇന്ത്യയുടെ തെക്കേ അറ്റത്ത് ,ഓറിസ്സ മുതൽ തോട്ടപ്പള്ളി വരെ കണ്ടു വരുന്ന കരിമണലിൽ നിന്നും 70 ലക്ഷം കോടി രൂപ വിലമതിക്കുന്ന വിഭവങ്ങൾ കണ്ടെത്താമെന്ന് സാമ്പത്തിക ലോകത്തെ വിധക്തർ അഭിപ്രായപ്പെട്ടിട്ടുണ്ട്  സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള KMML ചവറ മാത്രമാണ് കരിമണലിൽ നിന്നും ടൈറ്റാനിയം സ്പോപോഞ്ച് ഉണ്ടാക്കുന്നത് .  എറണാകുളം കേന്ദ്രമായ സ്വകാര്യ സ്ഥാപനവും കരിമണലിനെ  അസംസ്കൃത വസ്തുവാക്കി പ്രവർത്തിക്കുന്നു. വർഷങ്ങൾക്കു മുൻപ് പെട്രൂൾ മാക്സിസിന്റെ ഫിലമെൻറുകൾ KMML നിർമ്മിച്ചിരുന്നു.


പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുവാൻ  രാജ്യത്തെ നിയമങ്ങൾ ശക്തമല്ല നിലവിലുള്ള നിയമങ്ങളെ തന്നെ ലഘൂകരിച്ച് അട്ടിമറിക്കുന്ന രീതി ദേശീയ സർക്കാരിനെ പോലെ സംസ്ഥാന സർക്കാരും തുടരുന്നു. നാടിന്റെ പ്രകൃതി വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാൻ നമുക്ക് അവകാശമുണ്ട് എന്നാൽ അവ നിയമങ്ങളെ അനുസരിക്കണം . പ്രാദേശിക ജനവിഭാഗത്തിന്റെ സമ്മതത്തോടെയും അവരുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുന്ന രീതിയിലും, ആയിരിക്കണം പ്രവർത്തിക്കേണ്ടത്. 


നമ്മുടെ രാജ്യത്ത് വികസത്തിന്റെ പേരിൽ തദ്ദേശീയ വാസികളെ അഭയാർത്ഥികളാക്കുന്ന രീതി തുടരുന്നു. 3.50 കോടി ജനങ്ങളെ രാജ്യം  തെരുവുകളിലെത്തിച്ചു.  കേരളവും അതേ പാതയിലാണ്. ഡാം നിർമ്മാണ പ്രദേശവും പള്ളിയും  വിഴിഞ്ഞം പദ്ധതിയും 45 മീറ്റർ പാതയും  ആലപ്പാടും മറ്റും ഇത് ഓർമ്മിപ്പിക്കുന്നു.


നോർവ്വയേ പാേലെയുള്ള രാജ്യങ്ങൾ ഖനനവും വികസനവും നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 


(80000 കോടി ഡോളർ Norwary sovereign wealth fund) അമേരിക്ക ഖനികളില്‍ നിന്നും 41 ആദിവാസി ഗ്രൂപ്പുകള്‍ക്ക് 460 കോടി ഡോളര്‍ നഷ്ട്ട പരിഹാരം കൊടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത് അമേരിക്കൻ മാതൃകയെ പിൻതുരുന്ന നമ്മുടെ  വികസനക്കാർ അംഗീകരിക്കാത്തത് എന്തുകൊണ്ടാണ് ?.

ചൈന അവരുടെ പാരിസ്ഥിതി നിയമങ്ങള്‍ കര്‍ക്കശമാക്കി.(2015 നിയമമങ്ങള്‍ Air 10, water10, Soil 10). പ്രധാന 90 വ്യവസായ സ്ഥാപനങ്ങളുടെ മലിനീകരണം 24 മണിക്കൂറും പരിശോധിക്കുവാൻ തദ്ദേശവാസികൾക്ക് അവിടെ അവകാശമുണ്ട്.


ഇന്ത്യൻ സർക്കാർ മേജർ മിനറലിന്റെ  പരിസ്ഥിതി സെസ്സ് 50 രൂപയില്‍ നിന്നും 400 രൂപയാക്കി ഉയര്‍ത്തിയിരുന്നു .(2015 ) എന്നാല്‍ അങ്ങനെ കണ്ടെത്തിയ( National Clean Energy and Environment Fund) 53500 കോടിയില്‍ 30% മാത്രമാത്ണ്   ചെലവാക്കിയത്. GST വന്നതോടെ Clean Energy ഫണ്ട്‌  അവസാനിപ്പിച്ചു.


ലോകത്തെ തന്നെ പരിസ്ഥിതി പ്രധാനമായ നമ്മുടെ സംസ്ഥാനത്തെ മലകളും പുഴകളും പാടങ്ങളും കടൽ തീരവും നിരുത്തരവാദപരമായ ഇടപെടലിനാൽ തകർന്നു വീഴുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആലപ്പാടു ഗ്രാമം. തൊട്ടടുത്തു കിടക്കുന്ന ആറാട്ടുപുഴയും പന്മയും സംസഥാനത്തെ 70%  തീരവും കടലാക്രമണ ഭീഷണിയിൽ പെട്ടിരിക്കെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നടന്നുവരുന്ന കടൽമണൽ ഘനനം നിർത്തിവെച്ച്, ജനങ്ങളുടെ പ്രതിസന്ധികൾ പരിഹരിക്കു മാറ് തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് വേണ്ടത് .


കേരളത്തിന്റെ പൊതു സ്വത്തായ ലക്ഷം കോടികൾ വിലമതിക്കുന്ന കരിമണലിന്റെ യഥാർത്ഥ ഉടമകളായ ആലപ്പാട്ടുകാരും സമീപവാസികളും നമ്മുടെ നാടിന്റെ ഏറ്റവും ബഹുമാനിതരാണെന്ന് തെളിയിക്കുന്ന തീരുമാനങ്ങൾ കൈകൊള്ളുകയാണ് ജനകീയ സർക്കാരിന്റെ അടിയന്തിര കടമ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment