എന്താണ് എൽ നിനോ, ലാ നിന പ്രതിഭാസങ്ങൾ? 




El-nino എന്ന ഇറ്റാലിയന്‍ പദത്തിന് little boy എന്നാണര്‍ത്ഥം. ഈ പ്രതിഭാസത്താല്‍ മഴക്കുറവ് വ്യാപകമായി അനുഭപ്പെടും. (മഴ കുറക്കുന്ന അവസ്ഥ) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കുന്ന കുറിപ്പുകളില്‍ Elnino ഉണ്ടാകുന്നതിനാല്‍ കാലവര്‍ഷം കുറവായിരിക്കും എന്ന് പരാമര്‍ശിക്കാറുണ്ട്. വരുന്ന ഇടവപ്പാതിയില്‍ Elnino അനുഭവപ്പെടും എന്നതുകൊണ്ട്  രാജ്യ വ്യാപകമായി മഴ കുറയും എന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് കൊടുത്തിരുന്നു.


രാജ്യത്തിനു മഴ നല്‍കുന്ന മണ്‍സൂണ്‍ കാറ്റുകള്‍ ഇടവ പാതി എന്ന North west mansoonഉം തുലാ മഴ എന്നു പേരുള്ള South east Mansoonമാണ് .കാറ്റുകള്‍ ഉണ്ടാകുന്നത് കടലും കരയും വ്യത്യസ്ഥ വേഗത്തില്‍ ചൂടാകുന്നതിനാലാണ്. ഉഷ്ണ കാലത്ത് കര പെട്ടന്ന് ചൂടാകുകയും കരയിലെ വായൂ ചൂടായി അന്തരീക്ഷത്തില്‍ ഉയരുകയും ചെയ്യും. കടല്‍ കരയുമായി തട്ടിച്ചു നോക്കുമ്പോള്‍ പതുക്കെ മാത്രം ചൂടാകും എന്നതിനാല്‍ കടലിലെ തണുത്ത വായൂ കരയിലേക്ക് (മര്‍ദ്ദം കുറഞ്ഞ) ഒഴുകി എത്തും. അങ്ങനെ ഉഷ്ണ കാലത്ത് കരയിലേക്ക് തണുത്ത കാറ്റ് ലഭിക്കുന്നു. തണുത്ത കാലവസ്ഥയില്‍ കരയില്‍ നിന്നും തണുത്ത വായൂ കടലിന്‍റെ മുകളിലേക്ക് വീശുന്നു.ഇത്തരം കാറ്റുകൾ മഴ ഉണ്ടാകുവാൻ അന്തരീക്ഷമൊരുക്കും. കാറ്റുകളുടെ രൂപീകരണത്തില്‍ അന്തരീക്ഷ ഊഷ്മാവിന് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.


Elnino എന്ന പ്രതിഭാസത്തിന് നൂറ്റാണ്ടു പഴക്കം ഉണ്ട്. തെക്കേ അമേരിക്കയിലെ പെറുവിന്‍റെ കിഴക്കേ തീരത്ത് കടലിന്‍റെ (പസഫിക്ക് സമുദ്രം) മുകള്‍ തട്ടില്‍ Sea Surface Temperature ല്‍ ചോട് വര്‍ദ്ധന El nino ക്കുകാരണമാകുന്നു. അത് പെറുവിന്‍റെ തീരം മുതല്‍ തെക്കേ അമേരിക്ക, വടക്കേ അമേരിക്ക മുതലുള്ള രാജ്യങ്ങളിലെ മഴയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. തെക്കന്‍, തെക്കു കിഴക്കന്‍ ഏഷ്യയിലും ആസ്ട്രേലിയയിലും പ്രതിഭാസം  മഴ കുറയ്ക്കും. നമ്മുടെ നാട്ടില്‍ ഇന്ത്യാ സമുദ്രത്തിന്‍റെ പടിഞ്ഞാറു വശത്ത് സമുദ്ര ഉപരിതലം കിഴക്കന്‍ പ്രദേശത്തേക്കാള്‍ കൂടുതല്‍ തണുക്കുന്നതിനാലും /ചൂടകുന്നതിനാലും മഴയുടെ സ്വഭാവത്തിൽ  മാറ്റങ്ങള്‍ സംഭവിക്കും (Nino). ഇന്ത്യാ സമുദ്രത്തിന്റെ പടിഞ്ഞാറ്  കൂടുതല്‍ ചൂട് ഉണ്ടായാല്‍ കൂടുതല്‍ മഴ ലഭിക്കും എന്ന് ശാസ്ത്രജ്ഞന്മാർ വിശദീകരിക്കുന്നു. ചുരുക്കത്തില്‍ El-nino പ്രതിഭാസം വര്‍ദ്ധിച്ച തോതില്‍ മഴ കുറവ് നല്‍കുമ്പോള്‍ അധികം മഴ ലഭിക്കുവാന്‍ കാരണമാകുന്ന പ്രതിഭാസത്തെ La nina എന്നും വിളിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment