ജൂൺ 5: അകവും പുറവും




2017മുതൽ ഒരു കോടി തണലുകൾ പ്രതി വർഷം കേരളത്തിൽ വെച്ചുപിടിപ്പിക്കുന്നു എന്ന് സർക്കാർ രേഖകൾ പറയുന്നു. 2017/2020 കാലത്ത് 4കോടി തൈകൾ മലയാളികൾ നട്ടു എന്നാണ് വിവിധ വാർത്തകൾ കൂട്ടി വായിക്കുമ്പോൾ ബോധ്യപ്പെടുക.


ഉഷ്ണ മേഖലയിലെ മരങ്ങൾ ഓരോന്നും ശരാശരി 11-12 ft (3.5-6.7 m) വ്യാസത്തിൽ തണൽ തരുമെന്ന് കണക്ക്.
(പ്ലാവിനെ ശരാശരിയായി എടുക്കുന്നു). കഴിഞ്ഞ 2017 മുതൽ 2020 May കൊണ്ട് 4 കോടി മരങ്ങൾ നട്ടു. 2000 മുതൽ 2017 വരെ  ഏറ്റവും കുറഞ്ഞത് 6 കോടി മരങ്ങൾ.1990 മുതൽ 2000 വരെ കുറഞ്ഞത് ഒരു കോടി മരങ്ങളും. മൊത്തം 11 കോടി മരങ്ങൾ. അവയിൽ നാലിൽ ഒന്ന് എങ്കിലും വളർന്നു എന്ന് പരിഗണിക്കാം. (സർക്കാർ പഠന പ്രകാരം മൂന്നിൽ ഒന്ന് തണലായി). അങ്ങനെ 2.75 കോടി മരങ്ങൾ വളർന്ന് പൂവും കായും തന്നു. ഓരോ മരവും ശരാശരി 2.25 ച. മീറ്ററിൽ തണൽ തരും.


2.75 കോടി മരങ്ങൾ 60000000 (6 കോടി) ച.മീറ്റർ തണൽ ഉണ്ടാക്കും. എന്നു പറഞ്ഞാൽ 6000 ഹെക്ടർ വിസ്താരത്തിൽ Dense canopy വളരുമെന്നാണ്. 60 ച.കി. മീറ്റർ ഇടതൂർന്ന കാട് ഉണ്ടായി എന്നർത്ഥം. ഒരു മരം 25 Kg കാർബണിനെ പ്രതി വർഷം വലിച്ചിറക്കും. 202, ആറാം മാസം വരെ പ്രതി വർഷം 15 ലക്ഷം ടൺ ഹരിത വാതകം, (ജൂൺ 5 ന് മാത്രം നമ്മൾ നട്ട) മരങ്ങൾ അവരുടെ ശരീരത്തിൽ സൂക്ഷിക്കുന്നുണ്ടാകും.


ഓരോ കേരളീയനും ശരാശരി 950 kg /year ഹരിത വാതകം പുറത്തു വിടുന്നു. മൊത്തം 3.5 കോടി ടൺ. അതിൽ 1.2 കോടി ടൺ അന്തരീക്ഷത്തിലെക്ക് കടക്കുന്നു. 12.5% കാർബണിനെ അധികമായി തിരിച്ചുപിടിക്കാമായിരുന്നു ഈ മരങ്ങൾക്ക്. 


ഒരു മരത്തിന് ശരാശരി 50 ക്യു.അടി തടി തരുവാൻ കഴിയും. (50 വർഷമെത്തു മ്പോൾ). നിലവിൽ ഒരു ക്യു.അടിക്ക് 2000 രൂപ, ഒരു മരത്തിന് 1ലക്ഷം രൂപ. 2.75 കോടി മരത്തിന് മൊത്തം 2.75 ലക്ഷം കോടി. വർഷങ്ങൾ കഴിയുമ്പോൾ വില 7.50 ലക്ഷം കോടി രൂപ എങ്കിലും ആകുമെന്ന്. ഓരോ മലയാളിക്കും 2 ലക്ഷം രൂപ ജൂൺ 5 ലെ മരം വെക്കലിലൂടെ ആസ്ഥി വർധിക്കുമെന്ന്. 


വെച്ച മരങ്ങൾ 33% വളർന്നാൽ മുകളിലെ എല്ലാ ഡേറ്റാകളും മൂന്നിലൊന്നു വെച്ചു വർധിക്കും. കേരളം ഹരിതാഭമാകും ഹരിത വാതക തോത് കുറയും. അന്തരീക്ഷ ഊഷ്മാവ് കുറയും. രണ്ടേമുക്കാൽ കോടി (എങ്കിലും മരങ്ങൾ ) പഴവും കായും തരും. ജൂൺ 5 വലിയ സാധ്യതയാണ് എന്ന് ആരും സമ്മതിക്കും.


പക്ഷേ, വംശ ഭീഷണിയിൽപെട്ട 200 ഈട്ടി തടികൾ, 12000 അയണി മരങ്ങൾ വയനാട്ടിൽ നിന്നു മാത്രം വെട്ടി ഇറക്കിയ സർക്കാർ, മരംമുറി പുറത്തു കൊണ്ടുവന്ന റെയ്ഞ്ച് ആഫീസറെ ഭീഷണിപ്പെടുത്തിയ IFS കാരൻ മുതലുള്ള സംഘങ്ങളെ എങ്ങനെയാകും കൈകാര്യം ചെയ്യുക എന്ന് കാത്തിരുന്നു കാണാം. എല്ലാവർഷവും ഒരു ജൂൺ 5 ഉണ്ടായതാണ് കേരളത്തിന് തെല്ല് ആശ്വാസം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment