കോവിഡ് വ്യാപനം തടയുന്നതിനായി ഡെൻമാര്‍ക്കിൽ 10 ലക്ഷം മിങ്കുകളെ കൊന്നൊടുക്കുന്നു




കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡെൻമാര്‍ക്കിൽ 10 ലക്ഷത്തോളം മിങ്കുകളെ കൊന്നൊടുക്കാൻ സർക്കാർ തീരുമാനം. കോവിഡ് ഇവയിലേക്കു പകരുന്നുണ്ടെന്ന പഠനഫലത്തെ തുടർന്നാണ് ഈ നീക്കം. റ്റുള്ള മൃഗങ്ങളിലേക്കു പടരുന്നതിനേക്കാൾ വേഗത്തിൽ മിങ്കുകളിലേക്ക് വൈറസ് പകരുമെന്നു നേരത്തെ തന്നെ വെളിവാക്കപ്പെട്ടിരുന്നു.


അമേരിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന നീർനായ കുടുംബത്തിൽപെട്ട പ്രത്യേക തരം ജീവികളാണു മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള സുന്ദരൻമാരായ ജീവികൾ. ലോകത്തെ ജീവികളിൽ തന്നെ ഏറ്റവും നിർഭാഗ്യവാൻമാരായ കൂട്ടമാണ് മിങ്കുകൾ. 

 


ഫാമുകളിൽ ഇവ ജനിച്ചു കുറച്ചു കഴിഞ്ഞാൽ പ്രത്യേകതരം കമ്പിക്കൂടുകളിലേക്ക് ഇവയെ മാറ്റും. ബാറ്ററി കേജുകൾ എന്നറിയപ്പെടുന്ന ഈ കൂടുകളിൽ സഞ്ചാരസ്വാതന്ത്ര്യം വളരെ കുറവാണ്. മിങ്കുകളുടെ രോമാവൃതമായ തുകലിനു വൻ ഡിമാൻഡാണ്. ഇതുവച്ചുള്ള ഷാളുകൾ, സ്യൂട്ടുകൾ തുടങ്ങിയവ വലിയ ആഢംബര ചിഹ്നമായാണു കണക്കാക്കുന്നത്.ഇതു കൂടാതെ വിവിധ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം എണ്ണയും മിങ്കുകളുടെ ശരീരത്തു നിന്നു വേർതിരിച്ചെടുക്കാറുണ്ട്. സ്വന്തം ആവാസസ്ഥലം മറ്റാർക്കും വിട്ടുകൊടുക്കാത്ത ടെറിട്ടോറിയൽ ചിന്തയുള്ള ജീവികളാണു മിങ്കുകൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment