അനധികൃതമായി കൈവശം വെച്ച മാര്‍മോസെറ്റ് കുരങ്ങുകളെ പിടിച്ചെടുത്തു




ന്യൂഡല്‍ഹി: അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന 81 ലക്ഷം രൂപയോളം വില വരുന്ന മൂന്ന് ആള്‍കുരങ്ങുകളേയും മാര്‍മോസെറ്റ്‌സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി. കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹയുടെ പക്കല്‍ നിന്നാണ് ഇവയെ പിടികൂടിയത്.  പിടിച്ചെടുത്ത കുരങ്ങുകളെ അലിപുര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റി.


വന്യജീവി സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ജീവികളെ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണിച്ച്‌ വന്യജീവി സംരക്ഷണ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. 25,00,000 രൂപ വിലവരുന്ന ആള്‍കുരങ്ങകളും 1,50,000രൂപ വിലവരുന്ന മാര്‍മോസെറ്റ്സുകളേയുമാണ് പിടിച്ചെടുത്തത്.


സുപ്രദീപ് ഗുഹ വനംവകുപ്പ് നല്‍കുന്ന വന്യജീവികളെ കൈമാറുന്നതിനുള്ള വ്യാജരേഖ ചമച്ചാണ് മൃഗങ്ങളെ നിയമവിരുദ്ധമായി പരിപാലിച്ചിരുന്നതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരേ വന്യജീവിസംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാള്‍ വന്യജീവികളെ കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment