അ​ഞ്ചു​വ​ര്‍​ഷം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പശ്ചിമഘട്ടത്തിൽ നിന്നും പുതിയ സസ്യം കണ്ടെത്തി
ക​ല്‍​പ​റ്റ: വ​യ​നാ​ട​ന്‍ മ​ല​നി​ര​ക​ളി​ലെ ഷോ​ല വ​ന​പ്ര​ദേ​ശ​ത്തു​നി​ന്ന്​ പു​തി​യ സ​സ്യ​ത്തെ ശാ​സ്ത്ര​ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി. വ​ള്ളി​പ്പാ​ല​വ​ര്‍​ഗ​ത്തി​ല്‍​പെ​ടു​ന്ന സസ്യത്തെയാണ് അ​ഞ്ചു​വ​ര്‍​ഷം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി​യത്. ഈ ​ചെ​ടി 'ടൈ​ലോ​ഫോ​റ ബാ​ല​കൃ​ഷ്ണാ​നീ' എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടും. വ​യ​നാ​ട് എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച്‌ ഫൗ​ണ്ടേ​ഷ​നി​ലെ മു​ന്‍ മേ​ധാ​വി​യും ഡി​വൈ.​എ​സ്.​പി​യു​മാ​യ ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍ ശാ​സ്ത്ര​ലോ​ക​ത്തി​ന് ന​ല്‍​കി​യ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ളെ മു​ന്‍​നി​ര്‍​ത്തി, ആ​ദ​ര​സൂ​ച​ക​മാ​യി ന​ല്‍​കി​യ​താ​ണ് ശാ​സ്ത്ര​നാ​മം.


പൂ​ക്ക​ള്‍ ചു​വ​പ്പും പി​ങ്കും ക​ല​ര്‍​ന്ന വ​ര്‍​ണ​ങ്ങ​ളോ​ടു​കൂ​ടി​യ​താ​ണ്. ഈ ​വ​ള്ളി​ച്ചെ​ടി​യി​ല്‍ അ​പ്പൂ​പ്പ​ന്‍​താ​ടി ഗ​ണ​ത്തി​ല്‍ കാ​ണു​ന്ന വി​ത്തു​ക​ള്‍ ഉ​ണ്ടാ​കും. കാ​യ​ല്‍ പ്ര​ദേ​ശ​ത്ത് കാ​ണ​പ്പെ​ടു​ന്ന 'ടൈ​ലോ​ഫോ​റ ഫ്ല​ക്സോ​സ' എ​ന്ന സ​സ്യ​ത്തോ​ടു സാ​മ്യ​മു​ള്ള​താ​ണ് പു​തി​യ സ​സ്യം. 


ഈ ചെടിക്കൊപ്പം 'ടൈ​ലോ​ഫോ​റ നെ​ഗ്ലെ​ക്ട' എ​ന്ന മ​റ്റൊ​രു സ​സ്യ​ത്തെ​കൂ​ടി ക​ണ്ടെ​ത്തിയിട്ടുണ്ട്. വെ​ള്ള​യും പി​ങ്കും ക​ല​ര്‍​ന്ന പൂ​ക്ക​ള്‍ ഉ​ണ്ടാ​വു​ന്ന സ​സ്യം കൊ​ല്ലം ജി​ല്ല​യി​ല്‍, തൂ​വ​ല്‍​മ​ല പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​രു​സ​സ്യ​ങ്ങ​ളെ​യും സം​ര​ക്ഷ​ണ​പ്രാ​ധാ​ന്യ​മു​ള്ള സ​സ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.


എം.​എ​സ് സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച്‌ ഫൗ​ണ്ടേ​ഷ​നി​ലെ ഗ​വേ​ഷ​ക​രാ​യ പി​ച്ച​ന്‍ എം. ​സ​ലിം, ജ​യേ​ഷ് പി. ​ജോ​സ​ഫ്, എം.​എം. ജി​തി​ന്‍, ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ര്‍​മ കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ജോ​സ് മാ​ത്യു, കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ ഗ​വേ​ഷ​ക​ന്‍ ഡോ. ​റെ​ജി യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​രാ​ണ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment