സമുദ്ര ദിനം 2023 : പ്രവാഹങ്ങൾ മാറുന്നു ...




 

ജൂൺ 8: സമുദ്ര ദിനം

 

സമുദ്രം
  
1.ഓക്സിജന്റെ 50% ഉത്പാദിപ്പിക്കുന്നു. 

 

2.കാർബൺ ഡൈ ഓക്സൈഡിന്റെ 30% ആഗിരണം ചെയ്യും.

 

3. 300 കോടി ജനങ്ങൾ കടലിനെ ആശ്രയിക്കുന്നു.

 

4. 20 കോടി ജനങ്ങൾ നേരിട്ടൊ അല്ലാതെയൊ കടൽ പണി ചെയ്യുന്നു.

 

5. കടൽ നിരപ്പ് ഉയരുന്നത് കര ജീവികൾക്കു ഭീഷണിയാണ്.

 

6.കടലിലെത്തുന്ന മാലിന്യങ്ങൾ Bleaching പ്രതിഭാസം വർധിപ്പിക്കും.അന്തരീക്ഷ ഊഷ്മാവിലെ വർധനയും  കടലിന്റെ അക്ഷയ ഖനികളായ പവിഴ പുറ്റുകളെ(Coral Reef) തകർക്കുന്നു.

 

7.കടൽ വെളളത്തിന്റെ അമ്ലഗുണ വർധന(Acidification) . കാർബൺ ആഗിരണം കുറയ്ക്കും.ഓക്സിജൻ അളവിലും കുറവു വരുത്തും.കടൽ നിറം മങ്ങും.

 

8.വിഷ ആൽഗകൾ കൂടുതൽ വളരുന്നു.
  മത്സ്യങ്ങൾക്കും മറ്റും ഭീഷണിയാണ്.

 

9.കടൽ ആവാസ വ്യവസ്ഥയുടെ താളം തെറ്റുകയാണ്.അത് കടൽ ജീവികളിൽ പലതിന്റെയും നാശത്തിന് ഇട നൽകും .

 


10.കടലിലെ മാറ്റങ്ങൾ ഉണ്ടാക്കുന്ന മത്സ്യങ്ങളുടെ കുറവ് മനുഷ്യരുടെ ഭക്ഷണത്തിനും അതു വഴി ആരോഗ്യത്തിനും ഭീഷണിയാണ്.തൊഴിൽ രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കും.

 

ഈ വർഷത്തെ സമുദ്ര ദിന സന്ദേശം " Tides are Changing" 

 

ലോക കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സമുദ്ര പ്രവാഹങ്ങൾക്കു സാധ്യമാണ്.എൽ നിനാെ,ലാനിന പ്രതിഭാസങ്ങൾ ശക്തമാകുന്നതിൽ പ്രവാഹങ്ങളിലെ വ്യതിയാനങ്ങൾ നിർണ്ണായക പങ്കു വഹിക്കുന്നു.

 


കടലിന്റെ ആരോഗ്യ സ്ഥിതി തകർന്നു വരുമ്പോൾ Blue Economy("കടലിനെ ശക്തമായി കൊള്ളയടിക്കൽ")ഇന്ത്യൻ സമുദ്രതീരങ്ങളിൽ വ്യാപകമായി കൊണ്ടിരിക്കുന്നു.

 


മനുഷ്യരുടെ ഉത്തരവാദിത്തത്തൊടെയുള്ള ഇടപെടലുകൾ ക്ക് സമുദ്രത്തിന്റെ താളം തെറ്റലിനെ കുറച്ചു കൊണ്ടു വരുവാൻ കഴിയും. പക്ഷെ ........
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment