നദികളിലെ മലിനീകരണം തുടരുന്നു




ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശ പ്രകാരം വിവിധ സംസ്ഥാന മലിനീകരണ ബോർഡുകളിൽ 387 ഇടങ്ങളിൽ നിന്ന് ശേഖരിച്ച നദികളിലെ വെള്ളത്തെ പറ്റിയുള്ള പരിശോധനയിൽ ഗംഗ, ബിയാസ്, ചമ്പൽ, സത് ലജ്, സുവർണ്ണ രേഖ എന്നിവയുടെ മലിനീകരണത്തിൽ കുറവുണ്ടായിട്ടില്ല എന്ന് കണ്ടെത്തി. സബർമതി, മഹി എന്നിവയിലെ വെള്ളത്തിൻ്റെ  ഗുണ നിലവാരം പഴയതുപോലെ തുടരുന്നുണ്ട്.


ജലത്തിൽ അടങ്ങിയിരിക്കുന്ന പിഎച്ച്, വെള്ളത്തിൽ അലിഞ്ഞു ചേർന്ന ഓക്സിജൻ തോത്, ബയോകെമിക്കൽ ഓക്സിജൻ ശക്തി എന്നിവ  പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിച്ചിരുന്നു കാവേരി, ഗോദാവരി, കൃഷ്ണ, താപ്ത്തി, യമുന എന്നിവിടങ്ങളിൽ വെള്ളത്തിൻ്റെ മലിനീകരണം മാർച്ച് / ഏപ്രിൽ മാസങ്ങളിൽ കുറവ് രേഖപ്പെടുത്തി. നാൽക്കാലികളെ കുളിപ്പിക്കൽ, വസ്ത്രം കഴുകൽ, വാഹനങ്ങൾ ശുദ്ധീകരിക്കൽ, ആരാധനകളിൽ നിന്നും ചടങ്ങുകളിൽ നിന്നും പൂജാ ദ്രവ്യങ്ങൾ വെള്ളത്തിലെത്തുന്നത് മുതലായ ശ്രമങ്ങൾ  കുറഞ്ഞതിനാലായിരുന്നു വെള്ളത്തിൻ്റെ ഗുണ നിലവാരം മെച്ചപ്പെട്ടത്.


ഗംഗയിലും മറ്റും ലോക്ഡോൺ കാലത്തും മലിനീകരണം തുടരുന്നതിനു പിന്നിൽ  അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന വ്യവസായ സ്ഥാപനങ്ങളുടെ അനധികൃതമായ പ്രവർത്തനങ്ങൾ തന്നെ കാരണമാണ്. ഈ വിഷയത്തിൽ ഗൗരവതരമായ ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment