കടലിലെ ചൂട്​ റെക്കോർഡ് ഉയരത്തിൽ; പ്രകൃതി ദുരന്തങ്ങള്‍ക്ക്​ കാരണമാവുമെന്ന്​​ വിദഗ്​ധര്‍
ലണ്ടന്‍: കടലുകളിലെ താപനില 2019ല്‍ റെക്കോര്‍ഡ്​ ഉയരത്തിലെത്തിയെന്ന്​ റിപ്പോര്‍ട്ട്​. ഭൂമിയിലെ ചൂട്​ വര്‍ഷതോറും വര്‍ധിക്കുന്നുവെന്നതി​ന്റെ വ്യക്​തമായ സൂചനയാണ്​ ഇതെന്നാണ്​ വിലയിരുത്തല്‍. ഹരി​തഗൃഹ വാതകങ്ങള്‍ മൂലമുണ്ടാകുന്ന താപത്തി​ന്റെ 90 ശതമാനവും കടലുകളാണ്​ ആഗിരണം ചെയ്യുന്നത്​. കടലുകളിലെ ചൂട്​ വര്‍ധിക്കുന്നത്​ പ്രളയം, വരള്‍ച്ച, കാട്ടുതീ, ജലനിരപ്പ്​ ഉയരുന്നത്​ എന്നിവക്കിടയാക്കുമെന്നാണ്​ വിലയിരുത്തല്‍.


ഒരു പരിസ്ഥിതി ജേണലിലാണ്​ ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്​. പുതിയ പഠന റിപ്പോര്‍ട്ട്​ പ്രകാരം കഴിഞ്ഞ പത്ത്​ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ്​ താപനിലയാണ്​ കടലുകളില്‍ രേഖപ്പെടുത്തിയത്​. ഭൂമിയിലെ എല്ലാ മനുഷ്യരും 100 മെക്രോവേവ്​ ഓവനുകള്‍ എല്ലാ ദിവസം പ്രവര്‍ത്തിപ്പിച്ചാലുണ്ടാവുന്ന ചൂടിന്​ തുല്യമാണ്​ ഇപ്പോള്‍ കടലുകളിലെ അവസ്ഥ.


എത്ര വേഗമാണ്​ ഭൂമിയില്‍ താപനില വര്‍ധിക്കുന്നതെന്ന്​ സമുദ്രങ്ങളിലെ ചൂടു കൂടുന്നത്​ തെളിയിക്കുന്നതായി മിനിസോറ്റയിലെ സെന്റ്  തോമസ്​ യൂനിവേഴ്​സിറ്റി പ്രൊഫസര്‍ ജോണ്‍ അബ്രഹാം പറഞ്ഞു. 2019ല്‍ മാത്രമല്ല കടലുകളില്‍ റെക്കോര്‍ഡ്​ താപനില രേഖപ്പെടുത്തിയത്​. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 10 വര്‍ഷമായി കടലുകളിലെ താപനില റെക്കോര്‍ഡിലാണെന്ന്​ യു.എസിലെ പെന്‍ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയിലെ പ്രൊഫസര്‍ മൈക്കള്‍ മാനും വ്യക്​തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment