ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം : സിൽവർ ലൈനിന്റെ അപകടങ്ങൾ വ്യക്തമാക്കുന്നു




ഇടതുപക്ഷ മുന്നണി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം വ്യക്തമാക്കുന്ന പലതും ജനങ്ങൾ ഭയപ്പെട്ടതു തന്നെ യാണ്.സിൽവർ ലൈൻ പദ്ധതി പുനർ വിചിന്തനം ചെയ്യണ മെന്നാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

 

 

സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെ ന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്‍റെ റിപ്പോ ര്‍ട്ടിൽ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലാണുള്ളത്.

 

 

4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും.ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തി ന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

 

 

പഠനത്തിന്റെ പൂർണ്ണ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.പുറത്തു വന്ന വിവരങ്ങൾ കേരളത്തെ സ്നേഹിക്കുന്ന ആർക്കും തള്ളിക്കളയാൻ കഴിയില്ല.

 

 

 വേഗത്തിലും സുരക്ഷിതവുമായി യാത്ര ചെയ്യാൻ ജനങ്ങൾ ക്ക് കഴിയണം.

പൊതു  വാഹന സംവിധാനം മെച്ചപ്പെടുകയും വേണം.

അത് സാധ്യമാക്കാൻ

യാത്രാ ഫീ കുറവുള്ള,

പരമാവധി ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന,

ദേശീയ സാങ്കേതിക വിദ്യ സ്വീകരിച്ച,

നിർമ്മാണത്തിൽ ചെലവു കുറവുള്ള

സംവിധാനമാകണം തരപ്പെടുത്തേണ്ടത്.

എല്ലാത്തിനും ഉപരിയാണ് കേരളത്തിന്റെ പ്രകൃതിയെ പരിഗണിക്കേണ്ടത്.

 

 

പ്രകൃതിക്ഷോഭങ്ങളാൽ വീർപ്പു മുട്ടുന്ന കേരളത്തിൽ കടലാ ക്രമണങ്ങൾ ശക്തമായി വർധിച്ചു.

കരുത്തു ചോർന്നു പാേയതിനാൽ ഉരുൾ പൊട്ടലുകൾ പെരു കിയ,വന്യ ജീവികൾ പുറത്ത് വന്ന് ഭക്ഷണം തെരയേണ്ട അവസ്ഥയിലെത്തിയ പശ്ചിമ ഘട്ടം.

വരൾച്ചാ കാലത്ത് വരണ്ടുണങ്ങുന്ന പുഴകൾ മഴക്കാലത്ത് വൻ നാശ നഷ്ടങ്ങൾ വരുത്തി വെയ്ക്കുന്നു.

കര ഭൂമിയായി മാറ്റപ്പെട്ട പാടങ്ങൾ,

അനധികൃത നിർമ്മാണങ്ങൾ,

കൃഷി സാധ്യമാക്കാത്ത ചൂടും പേമാരിയും.

നിയമങ്ങളെ വെല്ലുവിളിക്കുന്ന ഖനനവും മലയിടിക്കലും .

സാമ്പത്തിക രംഗത്തെ കാര്യങ്ങൾ ഗുണപരമല്ല തുടങ്ങിയ അനാരോഗ്യ പ്രശ്നങ്ങളാൽ വീർപ്പുമുട്ടുന്ന കേരളത്തിന്, സിൽവർ ലൈൻ വെള്ളി വരയല്ല വിള്ളലുകൾ തീർക്കും എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനങ്ങൾ സൂചിപ്പിച്ചു.  സംഘടനയുടെ ശാസ്ത്ര യുക്തി ഇന്നും നിലനിൽക്കുന്നു എന്നതിനുള്ള തെളിവു കൂടിയാണ് പുതിയ പഠന റിപ്പോർട്ട് .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment