മലബാർ പറക്കും തവള മഴക്കാടുകളുടെ നാശത്താൽ ഭീഷണിയിൽ




പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളിൽ മാത്രം കാണുന്ന മലബാർ പറക്കും തവള മഴക്കാടുകളുടെ നാശത്താൽ ഭീഷണിയിലാണ്. വംശനാശത്തി ന്റെ വക്കിലുള്ള ഈ ജീവികളെ റെഡ്‌ ഡാറ്റാ ബുക്കിലും പരാമർശിച്ചിട്ടുണ്ട്‌. ഇളിത്തേമ്പൻ തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയ പ്പെടുന്ന പച്ചത്തവളയെ കൊട്ടാരക്കരയിൽ കണ്ടെത്തിയത് അവിചാരിതമാണ്.മഴക്കാടുകളിലെ വലിയമരങ്ങളിൽ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്.കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചു നിറത്തിലുള്ള സ്തരവുമാണ്  പറക്കാൻ സഹായിക്കുന്നത്.


പറക്കുമ്പോൾ ശരീരത്തിലെ പാട കാറ്റുപിടക്കത്തക്കവിധം വിടർത്തുകയും കൈകാലുകൾ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യും.പറക്കുന്ന തിനിടയിൽ വേഗം കുറയ്ക്കാനും കൂട്ടാനും വെട്ടിത്തിരിയാനുമെല്ലാം ഇവക്കു കഴിയും.ഒറ്റച്ചാട്ടത്തിൽ പതിനഞ്ചുമീറ്റർവരെ പറക്കാൻ സാധിക്കും. പകൽ സമയം ഉറങ്ങുകയും രാത്രിയിൽ ഇരതേടുകയുമാണ് ഇവയുടെ രീതി.വലിയ കണ്ണുകളുള്ള ഇവ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. 


മഴക്കാലത്തിനു തൊട്ടുമുമ്പാണ്‌ ഇവരുടെ പ്രത്യുത്പാദന കാലം.ആൺ തവള ഉയർന്ന വൃക്ഷത്തിൽ എത്തി ഉറക്കെ ശബ്ദിക്കാൻ തുടങ്ങുന്നു. ശബ്ദം കേട്ടാണ്‌ പെൺ തവളയെത്തുക. മഴക്കാലങ്ങളിൽ കേരളത്തിലെ മഴക്കാടുകളിലൂടെ സഞ്ചരിക്കുന്നവർക്ക്‌ ഇവരുടെ ശബ്ദം പരിചതമാണ്. ഇണചേരലിനു ശേഷം പെൺതവള മുട്ടയിടാനുള്ള സ്ഥലം തിരയുന്നു. സാധാരണ തവളകൾ വെള്ളത്തിലാണ്‌ മുട്ടയിടുന്നതെങ്കിലും പറക്കും തവള ഇലക്കൂട്ടങ്ങൾക്കിടയിലോ പാറയിടുക്കുകളിലോ മുട്ടയിടുന്നു. സ്ഥലം കണ്ടെത്തിയാലുടൻ ശരീരദ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു.അങ്ങനെ ഉണ്ടാകുന്ന   പതയിലാണ്‌ മുട്ടയിടുന്നത്‌.പതക്കുള്ളിൽ ഈർപ്പം നിലനിർത്തിയിരിക്കും.മഴ ശക്തിപ്രാപിക്കുമ്പോൾ മഴവെള്ളത്തോടൊപ്പം ഒലിച്ചു പോകുന്ന മുട്ട പൊയ്കകളിലും മറ്റും എത്തുകയും ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു.


റോക്കോഫോറസ് മലബാറിക്കസ് എന്ന് ശാസ്ത്രനാമമുള്ള മലബാർ ഗ്ലൈഡിങ് ഫ്രോഗ് എന്ന മരത്തവളയെ വനമേഖലയിലും കുന്നിൻ പ്രദേശങ്ങ ളിലും കാണാം. റെഡ് ബുക്കിൽ ഇടംനേടിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വനമേഖലകളിൽ ഇവയുണ്ട്. വന നശീകരണം ഇവക്കും ഭീഷണിയാണ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment