ആമദിനവും കേരള തീരവും




മെയ് 23 ലോക ലോക ആമദിനമായി കൊണ്ടാടുന്നു. ആരിലും അത്ഭുതവും കൗതുകവും ജനിപ്പിക്കുന്നതാണ് കടമാലമകളുടെ ജീവിതചര്യകൾ. കരയാമകളെപ്പോലെ ശരീരം ഉള്‍വലിക്കാനുള്ള കഴിവ് കടലാമകള്‍ക്കില്ല.ഏഴിനം കടലാമകള്‍ ഉള്ളതില്‍ ലെതര്‍ ബാക്കിന് 600kg മുകളില്‍ വരെ തൂക്കം വെക്കും.മനുഷ്യരാശി യുടെ വിവേക രഹിതമായ ഇടപെടല്‍ മൂലം പല ഇനങ്ങളും അത്യന്തം ഗുരുതരമായ വംശ നാശഭീഷണിയെ നേരിടുന്നു.മാംസത്തിനു വേണ്ടി,മുട്ടയ്ക്കുവേണ്ടി,പുറന്തോടി നുവേണ്ടി വലിയ തോതില്‍ വേട്ടയാടപ്പെടുന്നു. മലിനീകരണം,തീരദേശ വികസനം, ആഗോള താപനം തുടങ്ങിയ കാരണങ്ങളും വംശനാശത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു.
 

കടലാമകളിൽ ചിലത് ദേശാടകരാണ്.പ്രജനനത്തിനായി ആയിരകണക്കിന് കിലോ മീറ്റര്‍ അവർ സഞ്ചരിക്കാറുണ്ട്.അവ വിരഞ്ഞിറങ്ങിയ അതേ തീരത്തുതന്നെ മുട്ടയി ടാനായി എത്തിച്ചേരുന്നു.ലോഗര്‍ ഹെഡ് കടലാമകള്‍ മുട്ടയിടാനായി കാലിഫോര്‍ണി യായിലെ ഫീഡിംങ്ങ് പരിസരത്തുനിന്ന് ജപ്പാനില്‍ എത്തും. ലെതര്‍ ബാക്ക് കടലാമ കള്‍ പതിനായിരം കിലോമീറ്റർ വരെ ജെല്ലി മത്സ്യങ്ങള്‍ തേടി സഞ്ചരിച്ചതായി കണ്ടെ ത്തിയിട്ടുണ്ട്.മുട്ട വിരിഞ്ഞ് കടലിലേയ്ക്ക് ഇറങ്ങുന്ന ആണ്‍ കടലാമകള്‍ക്ക്  ജീവിത കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും കരയിലേയ്ക്ക് കയറേണ്ടി വരുന്നില്ല.പെണ്‍ കട ലാമകളുടെ സ്ഥിതി അതല്ല.പ്രായപൂര്‍ത്തിയെത്തുമ്പോള്‍ മുട്ടിയിടാനായി കടല്‍ തീരങ്ങള്‍ തേടി വരും.രാത്രിയിൽ കടല്‍ത്തിരങ്ങളിലും ബീച്ചുകളിലും ഇഴഞ്ഞു കയറി കുഴി തുരന്ന് അതില്‍ മുട്ടയിടുന്നു.100 മുതല്‍ 250 വരെ മുട്ടകള്‍ കണ്ടേക്കാം. മുട്ടയിട്ടു കഴിഞ്ഞ് കുഴി മൂടി തിരിച്ച് കടലിലേയ്ക്ക് തന്നെ മടങ്ങും.കടല്‍ മണ്ണിന്റെ ചൂടേറ്റ് 45 മുതല്‍ 60 ദിവസം കൊണ്ട് മുട്ടത്തോടുപൊട്ടി കുഞ്ഞുങ്ങള്‍ പുറത്തു വരുന്നു.താപനില ഉയരുകയും കടല്‍ മണ്ണിന്റെ ചൂടു കൂടുകയും ചെയ്താല്‍ മുട്ടകള്‍ വേഗത്തില്‍ വിരിയാനും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളില്‍ പെണ്‍ കടലാമകള്‍ ആകാനുമുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങള്‍.

 


കടലാമകള്‍,കടലിന്റെ ആരോഗ്യപരമായ സന്തുലനാവസ്ഥയ്ക്ക് അത്യന്താപേക്ഷി തമാണ്.ലെതര്‍ബാക് കടലാമകള്‍ക്ക് ഇഷ്ട ഭക്ഷണം ജെല്ലി ഫിഷ് ആണ്.അതു പോലെ ഗ്രീന്‍ ടര്‍ട്ടില്‍ വിഭാഗത്തില്‍പ്പെടുന്ന കടലാമകള്‍ കടല്‍ക്കളകളെ ഭക്ഷണ മാക്കുന്നതു മൂലം കടല്‍ക്കളകളുടെ ആരോഗ്യകരമായ നിലനില്‍പ്പും വളര്‍ച്ചയും വ്യാപനവും സാധ്യമാകുന്നു.കടല്‍ക്കളകള്‍ മത്സ്യങ്ങളുടെ നിലനില്‍പ്പിന് ആവശ്യ മാണ്.ഞണ്ടുകള്‍,സ്‌പോഞ്ചുകള്‍,ആല്‍ഗകള്‍ തുടങ്ങിയവ ഇഷ്ട ഭക്ഷണങ്ങളില്‍പ്പെടും.

 


വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കുവാൻ വേണ്ടി കേരള വനം വകുപ്പു മായി യോജിച്ചു പ്രവർത്തിക്കുന്ന ബേക്കൽ തീരത്തിനടുത്തുള്ള  നെയ്തൽ പ്രകൃതി സ്നേഹികളുടെ സം‍രംഭമാണ്.കാസർഗോഡ് തൈക്കടപ്പുറം കടൽ തീരത്ത് ഒക്ടോ ബർ മാസത്തിൽ കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ വരുന്നു. വളണ്ടിയർമാർ മുട്ടകൾ ശ്രദ്ധാപൂർവ്വം പെറുക്കി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിരിയാൻ സൂക്ഷിക്കുന്നു.മനുഷ്യരിൽ നിന്നും കുറുനിരി, നായ്ക്കൾ തുടങ്ങിയ മൃഗങ്ങളിൽ നിന്നും കടലാമ മുട്ടകൾ സംരക്ഷിക്കുന്നു.മുട്ടകൾ വിരിഞ്ഞാൽ കടലിന്റെ സ്വഭാവം നോക്കി കൂട്ട ത്തോടെ കടലിലേക്ക് കുഞ്ഞുങ്ങളെ തുറന്ന് വിടുകയാണ് പതിവ്.


ചാവക്കാട് മേഖലയില്‍ മുട്ടയിടാനെത്തുവയിലേറെയും ഒലീവ് റിഡ്‌ലി എറിയപ്പെടുന്ന കടലാമകളാണ്.ഗുരുതരമായ വംശനാശഭീഷണി നേരിടുവയാണ് ഇവ.1999 മുതൽ ഗ്രീന്‍ ഹാബിറ്റാറ്റ് രൂപീകരിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്. പത്ത് Km ബീച്ചില്‍ എടക്കഴിയൂര്‍ പഞ്ചവടി,മന്ദലാംകുന്ന്,പുത്തന്‍ കടപ്പുറം, ബ്ലാങ്ങാട്,ഇരട്ടപ്പുഴ എന്നിവിടങ്ങളിൽ കടലാമകള്‍ ധാരാളമുണ്ട്.കനത്ത ചൂടും കട ലോരത്തെ പൂഴിമണലിന്റ ജലാംശം കുറയുന്നതും അടമ്പുവള്ളി പടര്‍പ്പുകളുടെ ആധി ക്യവും അരുവായില്‍ ഉയരമുള്ള കടല്‍തിട്ട് രൂപം കൊള്ളുന്നതും മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് ഭീഷണിയാണ്.

 


തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്നും 101 കടലാമ മുട്ടകൾ അടങ്ങിയ കൂട് ഗ്രീൻ റൂട്‍സ് നേച്ചർ കൺസർവേഷൻ ഫോറം കണ്ടെത്തിയിരുന്നു.മുട്ടകൾ സുരക്ഷിതമായി വിരി യിക്കുന്നതിനായി കേന്ദ്രീകൃത ഹാച്ചറിയിലേക്ക് അവ മാറ്റി.ഒലിവ്‍ീ റിഡ്‌ലി ഇനത്തിൽ പ്പെട്ട ആമകളുടെ മുട്ടയാണ് ഇവിടെ കണ്ടെത്തിയത് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment