ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേ സമയം വിരിഞ്ഞിറങ്ങുന്ന അത്ഭുതകാഴ്ച 




ബ്രസീലിൽ ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്ന അത്ഭുതകാഴ്ച. ആമസോൺ നദിയുടെ കൈവഴിയായ പ്യൂറസ് നദിക്കരയിലെ സംരക്ഷിത മേഖലയിലാണ് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഒരേ സമയം വിരിഞ്ഞിറങ്ങിയത്. 92,000 തെക്കേഅമേരിക്കൻ ശുദ്ധജല ആമക്കുഞ്ഞുങ്ങളാണ് ഇവിടെ വിരിഞ്ഞിറങ്ങിയത്. 71,000 ആമക്കുഞ്ഞുങ്ങൾ ഒരേ ദിവസവും 21,000 ആമക്കുഞ്ഞുങ്ങൾ അടുത്ത ദിവസങ്ങളിലുമായി വിരിഞ്ഞിറങ്ങി. 


വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയാണ് ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന മനോഹരമായ ഈ ദൃശ്യം പുറത്തുവിട്ടത്. അബുഫാരി ബയോളജിക്കൽ റിസർവിലാണ് വിരിയിക്കൽ നടന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടവിരിയിപ്പ് നടത്തുകയും അവയ്ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന സംഘടനയാണ് ഡബ്ല്യുസിഎസ് ബ്രസീൽ എന്ന ഗവൺമെന്റ് ഇതര സംഘടന. 


ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമകളാണിവ. ആമകൾ കൂട്ടത്തോടെ മുട്ടയിടാനെത്തുന്ന നദിക്കരകളിൽ അവ പോയി കഴിയുമ്പോൾ മുട്ടകൾക്ക് പ്രത്യേക സംരക്ഷണം നൽകുകയും സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യാറുണ്ട്. ഈ വിഭാഗത്തിൽ പെട്ട ആമകളുടെ അനധികൃത മാംസക്കടത്തും മുട്ടക്കടത്തുമാണ് ഇവയുടെ വംശനാശത്തിലേക്ക് നയിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment