പൊങ്കാലയും അന്തരീക്ഷ മലിനീകരണവും
ചുട്ടുപൊള്ളുന്ന ചൂടിൽ പൊതുനിരത്തുകളിൽ നിറഞ്ഞ 40 ലക്ഷം(എന്ന് വാദം)അടുപ്പുകൂട്ടൽ വിശ്വാസികളുടെ മാത്രം വിഷയമല്ല എന്നു പറയാൻ കേരളം ഭയക്കുന്നുവൊ ?

 

കേരളം 3 മുതൽ 4 ഡിഗ്രി അധിക ചൂട് അനുഭവിക്കുകയാണ്.

കത്തി കാളുന്ന ചൂടു കാലത്ത് 10ച.km നുള്ളിൽ 40 ലക്ഷം അടുപ്പുകൾ(എന്ന് സംഘാടകർ)ചൂട്ടും വിറകും വെച്ച് കത്തി ക്കുന്നതിലൂടെ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ എന്തൊക്കെയാകും എന്ന് ജനങ്ങളോടു പറയാൻ കേരള മലി നീകരണ വകുപ്പിനും കോർപ്പറേഷനും ഉത്തരവാദിത്തമുണ്ട്.

 

 

സംസ്ഥാനത്തെ വർധിച്ച ചൂടിന് പ്രാദേശികമായ ഇടപെടലും സാഹചര്യങ്ങൾ ഉണ്ടാക്കുന്നു.കാടുകളുടെ തകർച്ച,വയലു കൾ ,കുളങ്ങൾ,കണ്ടൽ കാടുകൾ ഇല്ലാതാകുന്നത് , യുക്തി രഹിതമായ നിർമാണവും മറ്റു വികസന പദ്ധതികൾ ഒക്കെ വില്ലൻ റോളിലാണ് പ്രവർത്തിക്കുക.

 

 

പുതു നെല്ല് കുത്തി അരി എടുത്ത് ദൈവത്തെ നിവേദിക്കേണ്ട വിശ്വാസികൾ ,നെല്ല് കൃഷിയുടെ തകർച്ചയിൽ വ്യാകുലപ്പെടു ന്നില്ല.നെൽപാട സംരക്ഷണത്തിലും അവർക്കു താൽപ്പര്യമില്ല. എന്നാൽ പൊങ്കാല പോലെയുള്ള കാർഷിക വിളവെടുപ്പുകളെ   ഓർമ്മിപ്പിക്കുന്ന ചടങ്ങുകളിൽ ശ്രദ്ധ ചെലുത്താൻ മുന്നിലു ണ്ട്.പ്രകൃതിയെ സംരക്ഷിക്കാൻ പഠിപ്പിക്കുന്ന ആചാരങ്ങളെ, കേവല ചടങ്ങുകളായി ചുരുക്കുകയാണ് സംഘാടകർ. വിശ്വാസികളുടെ സ്വകാര്യ ദുഖങ്ങളെ പരിഹരിക്കാനുള്ള മാർ ഗ്ഗമായി ഇവയെ മാറ്റുവാൻ പലരും ശ്രമിക്കുന്നു അതിൻ്റെ ഭാഗ മാകാൻ നിർബന്ധിതരായി വിശ്വാസികൾ കേരളത്തിലും അണിനിരക്കുന്നു.

 

 

1kg വിറകു കത്തുമ്പോൾ 500 ഗ്രാം കാർബൺ പുറത്തുവരും. അത് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് 3.67/2 Kg കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിക്കും. Molecular weight of Carbon dioxide= 1Carbon=12 +(2 x 0xygen = 32)= 44.1 kg Carbon കത്തിയാൽ ഉണ്ടാകുന്ന Carbon dioxide ൻ്റെ ഭാരം 44 /12= 3.67 kg.

 

 

40 ലക്ഷം അടുപ്പുകളിൽ 80 ലക്ഷം kg വിറകു കത്തും . അതിലെ കാർബൺ അളവ്(50%)40 ലക്ഷം kg Carbon . ഉണ്ടാകുന്ന Carbon dioxide ഭാരം 3.67x 40 ലക്ഷം = 1.46 കോടി Kg അഥവാ 14680 ടൺ ഹരിത വാതകം തിരുവനന്തപുര ത്തിൻ്റെ അന്തരീക്ഷത്തിൽ ഒരു മണിക്കൂറിനുള്ളിൽ  പടരും. Particular Matter(PM)2.5,10 എന്നിവയുടെ വർധന അന്തരീക്ഷ മലിനീകരണം കൂട്ടും.അന്തരീക്ഷ ഊഷ്മാവ് 2 മുതൽ 3 ഡിഗ്രി എങ്കിലും വർധിക്കും.

 

 

വിശ്വാസത്തെ  ബഹുമാനിച്ചു കൊണ്ട് ചടങ്ങുകളെ പ്രതീകാ ത്മകമായി അവതരിപ്പിക്കുവാനുള്ള സാധ്യതകൾ കൊട്ടി അടക്കും വിധം സർക്കാരും മാധ്യമങ്ങളും ആചാരങ്ങളെ വാനോളം പിൻതുണക്കുന്നതിനു പിന്നിലെ താൽപര്യം വിശ്വാ സികൾക്കും അവിശ്വാസികൾക്കും പ്രകൃതിക്കും ഗുണപരമല്ല.

 

 

ഒരു വശത്ത് Zero Carbon നെ പറ്റി പറയുന്ന കോർപ്പറേഷൻ ഇത്തരം ചടങ്ങുകളുടെ ഗുണ /ദോഷങ്ങൾ പറയാൻ മടിക്കു ന്നത് അവരുടെ ഉത്തരവാദിത്തങ്ങളെ മറക്കുന്നതു കൊണ്ടാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment