ആണവ പരീക്ഷണങ്ങളുടെ ഫലമായി വാസയോഗ്യമല്ലാതാകുന്ന മാർഷൽ ദ്വീപുകൾ




അമേരിക്ക 70  ആണവ പരീക്ഷണങ്ങൾ നടത്തുവാനായി ഉപയോഗിച്ച മാർഷൽ ദ്വീപുകൾ ( പസഫിക്ക് സമുദ്രം) ചെർനോബിനേക്കാൾ ആണവ വികിരണത്തിന്റെ സാന്നിധ്യം അറിയിക്കുന്നു എന്ന് National Academy of Science പoനങ്ങൾ വ്യക്തമാക്കി.1946 നും 58 നും ഇടയിൽ നടത്തിയ 1000 ടൺ കരുത്തുള്ള Castle Bravo ബോംബിന്റെ പരീക്ഷണം (ഏറെ വലിപ്പമുള്ള) ഹിരോഷിമ, നാഗസക്കിയേക്കാൾ ശക്തിയുള്ളതായിരുന്നു. പരീക്ഷണങ്ങളുടെ എണ്ണം 1960 കളിൽ വർദ്ധിച്ചു. ലോകത്തെ ആദ്യത്തെ ഹൈട്രജൻ ബോംബ് ,Mike, പരീക്ഷിച്ചത് 1952ൽ മാർഷൽ ദ്വീപിൽ വെച്ചായായിരുന്നു. ശീതയുദ്ധത്തിന്റെ സ്വഭാവങ്ങൾ മാറുന്നതനുസരിച്ച് പരീക്ഷണങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടായി. 


181 ച.കിമീറ്റർ വിസ്താരത്തിൽ 58000 ആളുകൾ താമസിക്കുന്ന, 3000 വർഷത്തെ ചരിത്രമുള്ള ദ്വീപസമൂഹവും  അനുബന്ധ കടലും ഇന്ന് വാസയോഗ്യമല്ലാതെയായി തീരുകയാണ്. മാർഷൽ ദ്വീപ സമൂഹത്തിൽ 29 Atolls ഉം (പവിഴ ദ്വീപുകൾ) മറ്റ്  5 ദ്വീപുകളുമുണ്ട്. മാർഷലിലെ  താമസ്സക്കാരായവർക്ക് ദ്വീപുകളിൽ നിന്നു പലപ്പോഴും വിട്ടു നിൽക്കേണ്ടി വന്നു. പലരും ദ്വീപുകൾ ഉപേക്ഷിക്കുന്നു.


ഗാമ വികിരണങ്ങൾ കൂടുതലായി അനുഭവപ്പെട്ട Bikin, Utrik, Enewetak എന്നിവടങ്ങളിൽ പ്രസരണം 648 milliren ആണ്. ശരാശരി 100 milliren വരെയായിരിക്കണം എന്നിരിക്കെയാണ് തോത് ആറര ഇരട്ടിയായി ഉയർന്നത്.ഈ തോതുകൾ ചെർണോബിനേക്കാൾ കൂടുതലാണ്. വെള്ളത്തിൽ പ്ലൂട്ടോണിയത്തിന്റെയും  അമ്മേർസിയത്തിന്റെയും സാന്നിധ്യം കൂടുതലായി അനുഭവപ്പെട്ടു. തേങ്ങയിലും പച്ചക്കറിയിലും സീസിയം അടങ്ങിയിട്ടുണ്ട്. 


ആണവ യുദ്ധം  ലോകത്തിനു ഭീഷണിയാണെന്നു പറയുമ്പോൾ  ആണവ പരീക്ഷണങ്ങൾ നടന്ന ഇന്ത്യയുടെ പാെക്കറാനും അമേരിക്കയുടെ മാർഷൽ ദ്വീപസമൂഹവും റഷ്യയുടെ കസാക്കിസ്ഥാൻ, ഉസ്ബസ്കിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്ത ഇടങ്ങളും  പരിസരങ്ങളും  ചൈനയുടെ വിവിധ കേന്ദ്രങ്ങളും ആണവ ചോർച്ചകൾ ഉണ്ടായ മറ്റു പ്രദേശങ്ങളും ലോകത്തിന്റെ വിവിധ ഭാഗത്തായി വികിരണങ്ങളുടെ ഭീഷണി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment