ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ   




ധ്രുവപ്രദേശത്ത് (Arctic) താപനിലയിലുള്ള വർദ്ധന മറ്റിടങ്ങളിലേയ്ക്കാളും രണ്ടിടട്ടിയായി അനുഭവപ്പെടുന്നു. ഈ പ്രതിഭാസത്തെ “Arctic amplification”എന്നു വിളിക്കാം. മഞ്ഞുരുകി മാറുന്നതിനാൽ കടൽ വെള്ളത്തെ പ്രകാശ രശ്മി കൂടുതൽ ചൂടാക്കുന്നു. ഇതു വഴി 1979 നു ശേഷം അധിക തോതിൽ മഞ്ഞുരുകൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 75 ലക്ഷം ച.km വിസ്താരമുണ്ടായിരുന്ന മഞ്ഞു മലകൾ 2016 എത്തുമ്പോഴേക്കും 48 ലക്ഷം ച.Km നുള്ളിലേക്കു ചുരുങ്ങി. (“warm Arctic-cold continents”) ധ്രുവങ്ങളിൽ ഉണ്ടാകുന്ന വർദ്ധിച്ച ചൂട് കടൽ  ജല പ്രവാഹത്തെ പ്രതികൂലമാക്കുന്നത് കടലിന്റെ മൊത്തം സ്വഭാവത്തെ മാറ്റിമറിച്ചു. ഇത്തരം പ്രതിഭാസങ്ങൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ഥ തരത്തിൽ പ്രതിസന്ധി ഉണ്ടാക്കുകയാണ്. മഞ്ഞുരുകൽ മധ്യ ഏഷ്യയിലും മറ്റും ശീതകാറ്റിന് അവസരമൊരുക്കി. അമേരിക്കയുടെ Great Lakes ന്റെ 91% വും മഞ്ഞു മൂടിയ അനുഭവം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.  


Arctic ന്റെ (50km മുകളിൽ) stratosphere ൽ (troposphere നു മുകളിലുള്ള അന്തരീക്ഷം) ഉണ്ടാകുന്ന ധ്രുവ ചുഴി (Polar vortex) എന്ന പ്രതിഭാസം അമേരിക്കയിൽ വൻ ശൈത്യത്തിന് ഇടനൽകി. ഇത് വടക്കേ അമേരിക്കൻ പ്രദേശത്തെ ആവർത്തിച്ചുള്ള പ്രകൃതിക്ഷോഭത്തിന്റെ  ഇരയാക്കി മാറ്റിയിട്ടുണ്ട്.


Wave resonance  എന്ന troposphere ൽ വീശുന്ന  കാറ്റ് (jet stream) യൂറോപ്പിലെ വർധിച്ച ചൂടിനും (2003) 2010 ലെ പാകിസ്ഥാനിലുണ്ടായ വെള്ള പൊക്കത്തിനും Texas ലെ ചൂടുകാറ്റുകൾക്കും അവസരമുണ്ടാക്കിയിട്ടുണ്ട്. ആർട്ടിക്ക്, അന്റാർട്ടിക്ക് ധ്രുവങ്ങളിൽ വർദ്ധിച്ചനുഭവപ്പെടുന്ന മഞ്ഞുരുകൽ കടലിലും അന്തരീക്ഷത്തിലും ഉണ്ടാക്കുന്ന പ്രതിഭാസങ്ങൾ വൻ ശൈത്യമായി, വൻ വരൾച്ചയായി, പേമാരിയും കൊടും കാറ്റുമായി ലോകത്തെ പിടിച്ചുലയ്ക്കുകയാണ്. അതിന്റെ തീവ്രത വർദ്ധിച്ചു വരുന്ന വാർത്ത ഭീതിജനകമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment