പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ന്​ വേ​ഗം കൂടുന്നു




ബ​ഹ്​​റൈ​നി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ന്​ വേ​ഗം കൂ​ടു​ന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്ക് മാതൃകയാക്കാവുന്ന മാറ്റമാണ് ഈ കൊച്ചു രാജ്യത്തിൽ ഉണ്ടാകുന്നത്. ഇനിയും വിഷപ്പുക തുപ്പി അന്തരീക്ഷ മലിനീകരണം ഉണ്ടാകരുതെന്ന് ഓക്സിജനായി രാജ്യം കേഴുന്ന ഈ അവസരത്തിൽ എങ്കിലും രാജ്യം തീരുമാനമെടുക്കണം. എല്ലാം പരിസ്ഥിതി സൗഹൃദമാവുകയും വേണം.


ഫോ​സി​ല്‍ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ​രി​വ​ര്‍​ത്ത​ന​ത്തെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ബഹ്‌റൈൻ കാ​ണു​ന്ന​ത്. ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ കാ​ര്‍​ബ​ണ്‍ ബ​ഹി​ര്‍​ഗ​മ​നം കു​റ​ച്ച്‌​ രാ​ജ്യ​ത്തെ പ​രി​സ്​​ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ജൂ​ലൈ 29 മു​ത​ല്‍ രാ​ജ്യ​ത്തേ​ക്ക്​ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രി സാ​യി​ദ്​ ബി​ന്‍ റാ​ഷി​ദ്​ അ​ല്‍ സ​യാ​നി വ്യ​ക്​​ത​മാ​ക്കി.


ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഇ​തി​​നു​ പി​ന്നാ​ലെ​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക്​ അ​നു​മ​തി ന​ല്‍​കി​യ​ത്. രാ​ജ്യ​ത്ത്​ പ​രി​സ്​​ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള സ​മ​ഗ്ര ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​വ​രു​ക​യാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഊര്‍​ജ കാ​ര്യ​ക്ഷ​മ​ത​ക്കു​ള്ള ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. സു​സ്​​ഥി​ര ഊ​ര്‍​ജ അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍​ന്നാ​ണ്​ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.


രാ​ജ്യ​ത്ത്​ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ സാങ്കേതി​ക ആ​വ​ശ്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ​ഠ​നം ന​ട​ത്തി​യെ​ന്നും ഇ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പൊ​തു മാ​ന​ദ​ണ്ഡം രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ള്‍ ഗ​ള്‍​ഫ്​ സാങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ഈ ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​ല്‍​പാ​ദ​നം മു​ത​ല്‍ ഗ​ള്‍​ഫ്​ വി​പ​ണി​യി​ലെ വി​ത​ര​ണം വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ നി​ര്‍​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും ഡീ​ല​ര്‍​മാ​രും ഉ​റ​പ്പാ​ക്ക​ണം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment