വനം മാഫിയക്കെതിരെ പോരാടിയ ആദിവാസി നേതാവിനെ കൊലപ്പെടുത്തി




ബ്രസീലിലെ ആമസോൺ വനമേഖലയിൽ വനം കൊള്ളക്കാർ ആദിവാസി നേതാവിനെ കൊലപ്പെടുത്തി. ആമസോണിന്റെ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുജ്ജാര ആദിവാസിസമൂഹത്തിന്റെ നേതാവ് ജോർജ്ജിനോ ഗുജ്ജാരയാണ് ആഗസ്ത് 16 ന്  കഴുത്തറത്തുകൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. പരിസ്ഥിതി പ്രവർത്തകർ ജീവന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന രാജ്യമാണ് ബ്രസീൽ. ബ്രസീലിന്റ വടക്കൻ മേഖലയിലെ  മൊറേനോവിൽ തടിമുറിച്ചു കടത്തുന്ന മാഫിയയ്‌ക്കെതിരെ ശക്തമായ പ്രതി രോധങ്ങൾ നടത്തിവരുന്ന തദ്ദേശ ജനതയാണ് ഗുജ്ജാരകൾ.

 


''മൊറേനോയിലെ ആദിവാസിസമൂഹം അവരുടെ ഭൂസംരക്ഷണത്തിനായി നടത്തുന്ന പ്രധിരോധങ്ങൾക്കെതിരെ മരം മുറിയ്ക്കുന്നവർ നടത്തി വരുന്ന കൊലപാതകങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത് '' ആദിവാസി നേതാവും അടുത്ത തെരഞ്ഞെടുപ്പിൽ ബ്രസ്സീൽ വൈസ് പ്രസിന്റു സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയുമായ സോണിയ  ഗുജ്ജർ റോയിട്ടർ ന്യൂസ് ഏജൻസിക്കയച്ച ഫോൺ സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ ജനത വർഷങ്ങളായി നടത്തിവരുന്ന സമരങ്ങൾക്ക് ഗവൺമെൻറ് യാതൊരു പ്രാധാന്യവും കല്പിക്കാത്തതിനാൽ അവർ സ്വന്തം ജീവൻ പകരം കൊടുക്കേണ്ടി വരികയാണെന്നും അവർ കുറ്റപ്പെടുത്തി.  മനുഷ്യാവകാശ സംഘടനകൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2000 ത്തിനു ശേഷം ഗുജ്ജാര ആദിവാസിസമൂഹത്തിൽ പെട്ട എൺപതു പേരാണ് വനംമാഫിയയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 

 

വികസനത്തിന്റെ പേരിൽ തദ്ദേശീയ ജനതയെ കുടിയിറക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ സമരങ്ങളാണ് ബ്രസീലിൽ നടക്കുന്നത്. ഗുജ്ജാരകൾ താമസിക്കുന്ന അറാറിബോയ മേഖല, അവ ഇന്ത്യൻസ് എന്ന ഗോത്ര സമൂഹത്തിന്റെ കൂടി ആവാസമേഖലയാണ്. ലോകത്തിലെ ഏറ്റവും ഭീഷണി നേരിടുന്ന ആദിവാസി ഗോത്ര സമൂഹമായാണ് അവ ഇന്ത്യൻസിനെ സർവൈവൽ ഇന്റർനാഷണൽ എന്ന മനുഷ്യാവകാശ സംഘടന വിശേഷിപ്പിക്കുന്നത്. അവശേഷിക്കുന്ന വനഭൂമി കൂടി നഷ്ടപ്പെട്ടാൽ ഈ ഗോത്രസമൂഹം ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമായേക്കും. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി ആദിവാസി മേഖല ഖനനത്തിനായി തുറന്നു കൊടുത്തതോടെയാണ് ആദിവാസി ജനത സമരം ആരംഭിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment