കൊക്കകോളയും പെപ്സിയും ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദകർ ; പ്ലാസ്റ്റിക് ഓഡിറ്റിംഗ് റിപ്പോർട്ട്




ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ സിംഹഭാഗവും കോർപ്പറേറ്റ് ഭീമന്മാരുടെ സംഭാവനയെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൊക്ക കോളയാണ് പ്ലാസ്റ്റിക് മാലിന്യം ഉല്പാദിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെന്ന് ലോകത്തിലെ ആറു ഭൂഖണ്ഡങ്ങളിലായി 42 രാജ്യങ്ങളിൽ നടത്തിയ പ്ലാസ്റ്റിക് ഓഡിറ്റിംഗിൽ കണ്ടെത്തി. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് എന്ന സംഘടനയാണ് സമഗ്രമായ ഈ ഓഡിറ്റിംഗ് റിപ്പോർട്ട് തയ്യാറാക്കിയത്. 42 ൽ 40 രാജ്യങ്ങളിലും കൊക്ക കോളയുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി. ലോകമെമ്പാടും നിന്ന് 187,000 ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കഷണങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ആയിരക്കണക്കിന് ബ്രാൻഡുകളും 239 ശുചീകരണ ദൗത്യങ്ങളിൽ കണ്ടെത്തി. 

പെപ്സി, നെസ്‌ലെ എന്നീ കമ്പനികളും മലിനീകാരികളുടെ പട്ടികയിൽ മുൻപിൽ തന്നെയുണ്ട്. ആഗോള പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധിയിൽ കോർപ്പറേറ്റുകളുടെ പങ്ക് സംബന്ധിച്ച് നിഷേധിക്കാനാവാത്ത തെളിവുകളാണ് ഈ റിപ്പോർട്ടിൽ ഉള്ളതെന്ന് ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് ഗ്ലോബൽ കോർഡിനേറ്റർ വോൺ ഹെർണാണ്ടസ് പറയുന്നു. കൊക്ക കോള, പെപ്സി, നെസ്‌ലെ,ഡാനോൺ,മൊണ്ടേലെസ് ഇന്റർനാഷണൽ,പ്രോക്ടർ ആൻഡ് ഗാംബിൾ,യൂണിലിവർ, പെർഫെറ്റി വാൻ മില്ലി, മാർസ് ഇൻകോർപറേറ്റഡ്,കോൾഗേറ്റ് പാമോലിവ് എന്നിവയാണ് ശുചീകരണങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയ മൾട്ടിനാഷണൽ ബ്രാൻഡുകൾ. കുറഞ്ഞത് 10 രാജ്യങ്ങളിലെങ്കിലും കണ്ടെത്തിയ ബ്രാൻഡുകൾ ഉൾപ്പെടുത്തിയാണ് മൾട്ടിനാഷണൽ കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 

 

Place

Top polluters

Percentage of plastic pollution

Europe

Coca-Cola, PepsiCo, and Nestlé

45

North America

Coca-Cola, PepsiCo, and Nestlé brands

64

South America

Coca-Cola, PepsiCo, and Nestlé brands

70

Asia

Coca-Cola, Perfetti van Melle, and Mondelez International30

30

Australia 7-Eleven, Coca-Cola, and McDonald 82
Africa ASAS Group, Coca-Cola, and Procter & Gamble 74

 

വ്യക്തികളേക്കാൾ ലോകം പ്ലാസ്റ്റിക്കിനാൽ മലിനമാക്കുന്നതിൽ കോർപ്പറേറ്റുകൾക്കാണ് ഉത്തരവാദിത്വമെന്ന് റിപ്പോർട്ട് പറയുന്നു. കമ്പനികൾ ഉത്തരവാദിത്വവും സുതാര്യതയും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത വ്യക്തികൾക്ക് ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തികളോ ഭാവി തലമുറയോ ഈ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഡിസൈനിലോ, ഉൽപ്പാദനത്തിലോ ഒന്നും യാതൊരു പങ്കും വഹിക്കുന്നില്ലെങ്കിലും ഈ പ്ലാസ്റ്റിക്കിന്റെ മുഴുവൻ ദൂഷ്യഫലങ്ങളും പേറേണ്ടി വരുന്നത് ആ ജനങ്ങളാണ്. റിപ്പോർട്ട് പറയുന്നു. കോർപ്പറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പാദനം നിർത്തണമെന്നും, പ്ലാസ്റ്റിക് പാക്കേജിംഗ് പരമാവധി ഒഴിവാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡിസൈനുകൾ ആലോചിക്കണമെന്നും ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് ആവശ്യപ്പെടുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment