കൊറോണ ഗോത്ര വർഗക്കാർക്കും ഭീഷണിയായി തീരുന്നു?




തെക്കൻ അമേരിക്കയിൽ കോവിഡ് പടർന്നു പിടിക്കുമ്പോൾ, ലാഘവ ബുദ്ധിയോടെ തീരുമാനങ്ങൾ എടുക്കുന്ന ബ്രസീലിയൻ പ്രസിഡൻ്റ് ബൊൺസനോരോവിൻ്റെ രാജ്യത്ത് 23,723 രോഗികളും മരണം 1355 കടക്കുകയും ചെയ്തു. മനുഷ്യർ ഇന്നല്ല എങ്കിൽ നാളെ മരിക്കേണ്ട വരല്ലെ എന്നു പരസ്യമായി പ്രതികരിച്ച ഭരണാധികാരി, കോവിഡ് പ്രതിരോധത്തിനായി കർഫ്യു വേണ്ടതില്ല എന്ന നിലപാടു സ്വീകരിച്ചു വരികയാണ്. ആമസോൺ കാടുകൾ കത്തിക്കുവാൻ കൂട്ടു നിന്ന, തെരഞ്ഞെടുപ്പിൽ കത്തോലിക്ക രാഷ്ട്രീയ പക്ഷപാതിത്വം പരസ്യമായി കൈക്കൊണ്ട ഇയാളുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം തന്നെ Bible, Beef, Bullet എന്നായിരുന്നു. 


ബ്രസീൽ സർക്കാർ, കോവിഡ് പ്രതിരോധത്തെ പ്രതിരോധിക്കുവാൻ പരാജയപ്പെടുമ്പോൾ, അത് ആമസോൺ കാടുകളുടെ ഉള്ളിലും ഓരത്തുമുള്ള ആദിമ വാസികളെ പ്രതികൂലമായി ബാധിക്കും. Amazonas സംസ്ഥാനത്തു മുതൽ വലിയ തോതിൽ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ രോഗം കണ്ടുതുടങ്ങി.  


Xingu river നദീതീരങ്ങളിൽ വ്യാപിക്കുന്ന കൊറോണ, 1960 കളിൽ Yanomami സമൂഹത്തിൽ വ്യാപിച്ച മുണ്ടിനീര്, ആവർഗ്ഗത്തിൽ പെട്ടവരിൽ അന്നു ജനസംഖ്യ കുറച്ചതിനെ ഓർമ്മിപ്പിക്കുകയാണ്.107 വിഭാഗത്തിൽ പെട്ട ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ആമസോൺ മലനിരകൾ മറ്റുള്ളവർക്കു കൂടിയുള്ളതാണ് എന്നു വാദിക്കുന്ന ജെ. ബോൾസനാരോ കോവിഡ് വിഷയത്തിലും വിചിത്ര സമീപനം തുടരുകയാണ്. ഗോത്ര വർഗ്ഗക്കാർ കൊളംബിയ, വെനിസ്വേല മുതലായ രാജ്യ അതൃത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് പോകുന്നതും വേട്ടക്കാരും മറ്റും കാടു കയറുന്നതും രോഗം പടരുവാൻ നിർബന്ധിതമാക്കി. ഗ്രാമങ്ങളിൽ നിന്നും 1000 ത്തിലധികം കി.മീറ്റർ യാത്ര ചെയ്ത് ആശുപത്രിയിൽ എത്തേണ്ട അവസരങ്ങൾ ഇവിടെ ധാരാളമാണ്.


1700 - ൽ അമേരിക്കയിലെ ഗോത്ര വർഗ്ഗക്കാരെ കൊന്നൊടുക്കിയതിൽ യുറോപ്യന്മാർ കൊണ്ടുവന്ന പകർച്ച വ്യാധിക്ക് നല്ല പങ്കാണുള്ളത്.തെക്കു കിഴക്കൻ അമേരിക്കയിൽ വ്യാപിച്ച വസൂരിയിലൂടെ ജനസംഖ്യ 5000 ആയി താണു.
Florida യിലെ (1520) 7 ലക്ഷം ഗോത്ര വർഗ്ഗക്കാർ ഉണ്ടായിരുന്നത് 2000 ആയി. Huron വിഭാഗക്കാരുടെ എണ്ണവും പകുതിയായി.പടിഞ്ഞാറൻ പ്രവിശ്യയിൽ 30% ആളുകൾ മരണപ്പെട്ടിരുന്നു.കൊറോണ ബാധയിലൂടെ മരിക്കുന്നവരിൽ വലിയ പങ്കും കറുത്ത വർഗ്ഗക്കാരാണ് എന്നതാണ് ഇന്നത്തെ അമേരിക്കൻ യാഥാർത്ഥ്യം.


പകർച്ച വ്യാധികൾ നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്കും അവിടെ നിന്നും വനാന്തര ങ്ങളിലെക്കും ഗോത്ര വർഗ്ഗത്തിലെക്കും വ്യാപിക്കുന്ന രീതി ഭീതിജനകമാണ്.  യുറോപ്പന്മാരുടെ സഞ്ചാര പഥങ്ങളിലൂടെയാണ് പ്ലേഗും Flu ഉം കോളറയും പടർന്നു പിടിച്ചത്.അതിനാെക്കെ വലിയ വില നൽകേണ്ടി വന്ന നാട്ടുകാർ ഇന്ന് കൊറോണയുടെ ഭീതിയിലാണ്. അത് വളർത്തു മൃഗങ്ങളിലും ഗൊറില്ല, ചിബംൻസി എന്നിവയിലും മൃഗശാലയിലെ ജീവികളിലും പടർന്നു പിടിക്കാൻ സാധ്യതയുള്ളതായി ശാസ്ത്ര ലോകം പറയുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment