പരിസ്ഥിതി വിഷയത്തിലെ പാർട്ടി ഇരട്ടത്താപ്പ് കരടു രേഖ വ്യക്തമാക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണ വിഷയത്തിലെ പാർട്ടിയുടെ ഇരട്ടത്താപ്പ് കരടുരേഖയിൽ വ്യക്തമാണ്. 

സാർവ്വദേശീയ വൈരുധ്യങ്ങളിൽ കാലാവസ്ഥയിലെ തിരിച്ചടികൾക്ക് വലിയ പ്രാധാന്യമുണ്ട്.സമ്പന്ന-ദരിദ്ര രാജ്യങ്ങളുടെ GDP അന്തരത്തിൽ നല്ല പങ്കാണ് പ്രകൃതി ദുരന്തങ്ങൾ വരുത്തി വെക്കുന്നത്.ഇന്ത്യ,ബ്രസീൽ,മെക്സിക്കൊ തുടങ്ങിയ രാജ്യങ്ങളും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക വിവേചനം വർധിക്കുവാൻ കാലാവസ്ഥ മറ്റൊരു കാരണമാകുന്നു.കാലാവസ്ഥാ വ്യതിയാനത്തിനു പിന്നിലെ മുതലാളിത്ത താൽപര്യ ങ്ങളെയും പാരീസ് മുതലായ സമ്മേളനങ്ങളെയും Greenwashing എന്ന രീതിയിൽ പാർട്ടി വിശദമാക്കുന്നത് വസ്തുതാപരമാണ്. എന്നാൽ പഴയകാല സോഷ്യലിസ്റ്റു രാജ്യങ്ങൾ നടത്തിയ പ്രകൃതി ചൂഷണത്തെ കണ്ടില്ല എന്നു നടിക്കുന്നു ഈ പാർട്ടി.മുതലാളിത്തത്തിന്റെ സഹജ സ്വഭാവമായ വിഭവ ചൂഷണത്തെ മാത്രം പരാമർശിക്കാനാണ് പാർട്ടി ആവർത്തിച്ചു ശ്രമിച്ചത്.

പരിസ്ഥിതി ദുരന്തങ്ങളിൽ മുന്നിൽ നിൽക്കുന്ന നാടാണ് ഇന്ത്യ.ആഗോളവൽക്കരണ ത്തിന്റെ തണലിൽ ഖനനവും സാഗർ മാല പദ്ധതികളും ശക്തമാകുമ്പോൾ അതുണ്ടാക്കുന്ന തിരിച്ചടികൾ രൂക്ഷമാണ്.2030( 2015 - 2030)കൊണ്ട് ഇന്ത്യൻ പരിസ്ഥിതി തകർച്ച പരിഹരിക്കുവാൻ 2 ലക്ഷം കോടി ഡോളർ മാറ്റിവെക്കണമെന്ന് മുൻ COP സമ്മേളനത്തിൽ തീരുമാനിച്ചു.2015 മുതൽ പ്രതിവർഷം 10 ലക്ഷം കോടി രൂപ വീതം മാറ്റി വെക്കണമെന്നായിരുന്നു ധാരണ.യൂറോപ്യൻ രാജ്യങ്ങൾ GDP യുടെ 1.5 to 2% തുക കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാൻ ഉപയോഗിക്കുന്നു. ഇന്ത്യ ആ നിലക്കാണെങ്കിൽ 3 മുതൽ 4 ലക്ഷം കോടി രൂപ പ്രതി വർഷം കണ്ടെത്ത ണം.എന്നാൽ ഇവിടെ അതിന്റെ പത്തിൽ ഒന്നു പോലും പണം അനുവദിച്ചിട്ടില്ല. നിലവിലെ പരിസ്ഥിതി ആഘാത പരിഹാര സമിതിയെ അട്ടിമറിക്കുകയാണ് കേന്ദ്രം. വന നിയമവും വന്യജീവി സംരക്ഷണ നിയമവും കൂടുതൽ അശക്തമാക്കുന്നു.ഈ വിഷയത്തിലെ പരാമർശങ്ങൾ 1.59 ഖണ്ഡിക മുതൽ കരടു രേഖയിൽ കടന്നു വരുന്നുണ്ട്.അവിടെ തന്നെ ഈ വിഷയത്തോടുള്ള പാർട്ടിയുടെ താൽപ്പര്യരാഹിത്യം പ്രകടമാണ്.കാലാവസ്ഥാ വ്യതിയാനം വർഗ്ഗപരമായ വിഷയമാണ് എന്ന് പറഞ്ഞ ശേഷം  ഉയർന്ന താപ വർദ്ധനയിലെക്കു ലോകം നീങ്ങി കൊണ്ടിരിക്കുന്നതായി തോന്നുന്നു എന്ന പരാമർശം പാർട്ടിയുടെ പരിസ്ഥിതി വിഷയത്തിലെ താൽപ്പര്യക്കുറവിന്റെ ലക്ഷണമാണ്.

1.59 മുതൽ 1.63 വരെയും 2.98 , 2 .99 ലും COP സമ്മേളനത്തിലെ അമേരിക്കൻ അജണ്ടകൾ , കോർപ്പറേറ്റ് സ്വാധീനം എന്നിവ വിവരിക്കുന്നുണ്ട്.ക്യൂബ എന്ന സോഷ്യലിസ്റ്റു രാജ്യം കൈ കൊണ്ട ആരോഗ്യകരമായ പരിസ്ഥിതി സമീപനത്തെ പറ്റി കരടു രേഖ മൗനത്തിലാണ്.Common But Differentiated Responsibility എന്ന സമീപനം തന്നെയാണ് വിഷയത്തിൽ ഉണ്ടാകെണ്ടത് എന്ന പാർട്ടി നിലപാട് ശരി തന്നെയാണ്.പ്രകൃതി വിഭവങ്ങൾ അനന്തമായി കൊള്ളയടിച്ചവർ കുറച്ചു മാത്രം വിഭവങ്ങളിലെക്ക് എത്തുക , അവികസിത രാജ്യങ്ങളുടെ ഹരിത പാതുകം വർധിക്കാതെ തരമില്ല.പക്ഷെ അതിനെ നിയന്ത്രിക്കുവാൻ സാങ്കേതിക വിദ്യകൾ സൗജന്യമായി അവർക്കു നൽകുവാൻ സമ്പന്ന രാജ്യങ്ങൾക്കു ബാധ്യതയുണ്ട്.

തങ്ങൾ ഭരിക്കുന്ന കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ പരിഗണന നൽകാത്ത ഇടതുപക്ഷ സർക്കാർ പശ്ചിമഘട്ട സംരക്ഷണ വിഷയത്തിലും തീരദേശ സംരക്ഷണത്തിലും അപകടകരമായ പങ്കു വഹിക്കുന്നു എന്ന വിഷയം പാർട്ടി മറക്കുകയാണ്.മരട് മാതൃകയിൽ നിൽക്കുന്ന അയ്യായിരത്തിലധികം വൻ നിർമ്മാ ണങ്ങൾ പൊളിച്ചു മാറ്റുവാൻ മടിക്കുന്ന ഇടതുപക്ഷ സർക്കാർ , പ്രകൃതി ദുരന്ത ങ്ങളെ പ്രതിരോധിക്കുന്ന വിഷയത്തിൽ പരാജയമാണെന്ന് പാർട്ടി കോൺഗ്രസ് അറിയുവാൻ ആഗ്രഹിക്കുന്നില്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment