സുമാത്രയിൽ വൻഭൂചലനം; സുനാമി മുന്നറിയിപ്പ്




ഇന്തോനേഷ്യയിലെ സുമാത്രയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനം സുമാത്ര, ജാവ ദ്വീപുകളില്‍ അനുഭവപ്പെട്ടു. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 


ഭൂചലനത്തിൽ എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൗമോപരിതലത്തില്‍ നിന്നും 59 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.


ബാന്റണ്‍ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടന്‍ താമസം മാറാന്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment