മലിനീകരണം തടയാനാവുന്നില്ലെങ്കിൽ ഭരണകൂടം ജനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണം 




കിഴക്കൻ പാരീസിൽ പെട്ട മോൺട്രിയൽ നഗരത്തിൽ താമസിക്കുന്ന അമ്മക്കും മകൾക്കും മുൻസിപാലിറ്റി 16 ലക്ഷം യൂറോ (1.25 കോടി രൂപ) നൽകുവാൻ പ്രാദേശിക കോടതി വിധിച്ചത് നഗരത്തിലെ വായു മലിനീകരണം ഉണ്ടാക്കിയ അസുഖത്തിനുള്ള നഷ്ടപരിഹാരം എന്ന നിലക്കാണ്. ഒരു ലക്ഷമാളുകൾ താമസിക്കുന്ന ഇവരുടെ  നഗരത്തിലൂടെ കടന്നുപോകുന്ന 10 ലക്ഷം വാഹനങ്ങൾ വരുത്തി വെക്കുന്ന വായൂ മലിനീകരണത്തിനെതിരെ ജനങ്ങൾ പലകുറി ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിരുന്നു. ഈ അമ്മക്കും മകൾക്കും ശ്വാസകോശ സമ്പന്തിയായ അസുഖങ്ങൾ ഉണ്ടാകുവാൻ വായൂ മലിനീകരണം കാരണമായിട്ടുണ്ട് എന്ന് ആരോഗ്യ പ്രവർത്തകർ കണ്ടെത്തി.അത് കോടതി അംഗീകരിച്ചു കൊണ്ട്  നഷ്ടപരിഹാരം നൽകുകയായിരുന്നു.


പാരീസ് 2016ലെ തണുപ്പുകാലത്ത് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നാലാമത്തെ വായൂ മലിനീകരണത്തിലൂടെയാണ് കടന്നു പാേയത്. ഇതിനു മുൻപ് 1997ലും 2014, 2015 ലും സമാന സംഭവങ്ങൾ ഉണ്ടായി. വാഹന ഉപയോഗം നിയന്ത്രിക്കുവാൻ വാഹനങ്ങൾക്ക് നിശ്ചിത ദിവസങ്ങളിൽ മാത്രം തെരുവിൽ ഇറക്കുവാൻ അനുവാദം, വാഹനങ്ങളിൽ പരാമവധി ആളുകൾ മുതലായ ശ്രമങ്ങൾ സർക്കാർ നടത്തുന്നു എങ്കിലും പാരീസ് നഗരത്തെ വല്ലാതെ വായു മലിനീകരണം പിടിച്ചുലക്കുകയാണ്. 52 വയസ്സുള്ള അമ്മയുടെയും 16 വയസ്സുള്ള മകളുടെയും പാത പിൻതുടർന്ന് പലരും സർക്കാരിൽ നിന്നു നഷ്ടപരിഹാരം വാങ്ങി എടുക്കുവാനുള്ള ശ്രമത്തിലാണ്.


ഇന്ത്യയിൽ വായൂ മലിനീകരണത്തിലൂടെ പ്രതിവർഷം 12 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. ഒരു ലക്ഷം ഗർഭസ്ഥ ശിശുക്കൾ അതിൽ പെടും. ശബ്ദമലിനീകരണം അതിലും ഭീകരമായി തുടരുന്നു. ജല മലിനീകരണത്തിന്റെ കാര്യവും ഒട്ടും ഭേദകരമല്ല. മലിനീകരണം നിയന്ത്രികേണ്ട ഭരണകൂടം ജനങ്ങളുടെ മരണത്തിനു കാരണമാകുന്നതിന് നഷ്ടപരിഹാരം നൽകുവാൻ ഫ്രാൻസ് കോടതി തീരുമാനിക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ കോടതികളിൽ നിന്നും ഉണ്ടാകുവാൻ എത്ര കാലം നമുക്കു കാത്തിരിക്കേണ്ടി വരും ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment