ഗോഡ്‌സില്ല പൊടിക്കാറ്റ് ഭീഷണിയായി മാറുകയാണ്




ഗോഡ്‌സില്ല എന്ന 3 കിലോമീറ്റര്‍ ഘനവും കിലോമീറ്റര്‍ വ്യാസമുള്ള പൊടിക്കാറ്റ് കഴിഞ്ഞ വര്‍ഷങ്ങളിലും ഏറെ വലിപ്പത്തില്‍ അമേരിക്കന്‍ നാടുകളില്‍ എത്തിച്ചേരുകയാണ്. ഇത്തരം പൊടിക്കാറ്റുകൾ പൊതുവേ കടലിനുള്ളിൽ തന്നെ കെട്ടടങ്ങുന്ന രീതിയിൽ മാറ്റമുണ്ടാകുന്നുണ്ട്. വസന്തത്തിന്‍റെ അവസാന ഘട്ടത്തില്‍ നിന്ന് ആദ്യഘട്ട ശിശിരം വരെ സഹാറ മരുഭൂമിയില്‍ രൂപം കൊള്ളുന്ന വരണ്ട പൊടി നിറഞ്ഞ വായു പിണ്ഡമാണ് സഹാറന്‍ പൊടി മേഘം. (ഇതിൻ്റെ ഈ വര്‍ഷത്തെ പേര്‍ ‘ഗോഡ്‌സില്ല’). പൊടിമേഘം യഥാര്‍ത്ഥത്തില്‍ വര്‍ഷം തോറും രൂപം കൊള്ളുന്നതാണ്. സാധാരണയായി ജൂണ്‍ അവസാനം മുതല്‍ ഓഗസ്റ്റ് പകുതി വരെ വര്‍ദ്ധിച്ച അളവില്‍ ഇവകാണപ്പെടുന്നു. ഈ വര്‍ഷം പതിവിലും വലിയ പൊടിപടലമാണ് ഉണ്ടാവാന്‍ സാധ്യതയെന്ന് വിദഗ്തര്‍ കണക്കാക്കുന്നു. ഭൂമിയില്‍ നിന്ന് 1.8 മുതല്‍ 3.7 മൈല്‍ വരെ വ്യാപിക്കുന്നതാണ് ഈ പൊടിക്കാറ്റ്. ഏകദേശം 8000 കിലോമീറ്റര്‍ സഞ്ചരിച്ച് കരീബിയന്‍ പ്രദേശത്തിനും തെക്കന്‍ അമേരിക്കയ്ക്കും സമീപം ക്യൂബ വരെയാണ് പൊടി പടലങ്ങള്‍ സാധാരണ എത്തുന്നത്. തറയിൽ നിന്നും 10 Km വരെയുള്ള ട്രോപോസ്ഫിയറിലെ കാറ്റ് (അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളി) അറ്റ്‌ലാന്റിക് സമുദ്രത്തിലുടനീളം പൊടി പടര്‍ത്തുന്നു. ചെറിയ കണങ്ങള്‍ക്ക് വായുവിന്‍റെ ഗുണനിലവാരം തകര്‍ക്കുവാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന ആര്‍സനിക്ക് പോലെയുള്ള ഘടകങ്ങള്‍ Heavy metal poisoning ന് അവസരം ഉണ്ടാക്കും.


സമുദ്രത്തിന്‍റെ ഉപരിതലത്തിലോ സമീപത്തോ ഒഴുകുന്ന സൂക്ഷ്മ സമുദ്ര സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണിന് അത്യാവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടം കൂടിയാണ് പൊടി. പൊടിയില്‍ നിന്നുള്ള ചില ധാതുക്കള്‍ സമുദ്രത്തില്‍ പതിക്കുകയും ഫൈറ്റോപ്ലാങ്ക്ടണ്‍ പൂക്കള്‍ സമുദ്രത്തിന്‍റെ ഉപരിതലത്തില്‍ രൂപം കൊള്ളുകയും ചെയ്യുന്നു. ഇത് മറ്റ് സമുദ്ര ജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നു.2.77 കോടി ടണ്ണ്‍ പൊടി പടലങ്ങള്‍ ആമസോണ്‍ കാടുകളില്‍ പതിക്കുന്നുണ്ട്.അതില്‍ 22000 ടണ്ണും ഫോസ്ഫറസ് മൂലകമാണ്‌.


പൊടിക്കാറ്റുകളുടെ അളവില്‍ 40% ത്തിലധികം വര്‍ധനവ് ഉണ്ടാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനം പ്രധാന പങ്കു വഹിക്കുന്നു. അമേരിക്കയിലെ 48 സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന സഹാറ പൊടിക്കാറ്റ് വിവിധ തരം രോഗികളുടെ എണ്ണം വര്‍ധിപ്പിക്കും. കാറ്റിലൂടെ ഫംഗസ്സുകളും മറ്റു സൂക്ഷ്മ ജീവികളും പുതിയ സ്ഥലങ്ങളിൽ എത്തിച്ചേരുന്നു. പൊടി പടലങ്ങളെ നിയന്ത്രിക്കുവാന്‍ കഴിവുള്ള മരങ്ങളുടെ കുറവും പുല്‍മേടുകള്‍ ഇല്ലാതെയകുന്നതും പൊടിക്കാറ്റിലൂടെയുള്ള തിരിച്ചടികള്‍ വര്‍ധിപ്പിക്കുകയാണ്. 
 

ആസ്തമ രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതു പോലെ കട്ടിയുള്ള പൊടി പടല ഭാഗങ്ങള്‍ ടെക്‌സസിലെ തെക്ക്കിഴക്കന്‍ ഭാഗത്ത് എത്തിച്ചേരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്നതിനും സാധ്യതയുണ്ട്. ആസ്തമ രോഗികള്‍, ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment