ഹിന്ദുകുഷ് താഴ്വരയിലെ അധികാര വടംവലിക്ക് പിന്നിലെ പ്രകൃതി വിഭവങ്ങൾ




ഹിന്ദുകുഷ് താഴ്വരയുടെ ഭാഗമായ അഫ്ഗാനിസ്ഥാനിൽ അധികാരത്തിനായുള്ള രാജ്യങ്ങളുടെ വടംവലിക്കു പിന്നിൽ പ്രകൃതി വിഭവങ്ങളുടെ വലിയ സാനിധ്യമാണു കാരണെമെന്ന് നൂറ്റാണ്ടുകളായി തെളിയിച്ചു. ലോകത്തെ ഏറ്റവുമധികം ഓപ്പിയം കൃഷി ചെയ്യുന്ന നാട്ടിൽ ഭീകര സംഘടന കളുടെയും പ്രവർത്തനങ്ങൾക്കുള്ള മൂലധനം പ്രധാനമായി ലഭ്യമാക്കിയത് ഈ രംഗത്തു നിന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ സാർ ചക്രവർത്തിയും ഇംഗ്ലണ്ടും തമ്മിൽ നടത്തിയ യുദ്ധത്തിനു പിന്നിലും പ്രൃകൃതി വിഭവങ്ങൾ കൊള്ളയടിക്കുവാനുള്ള അവസരമൊരുക്കലായിരുന്നു കാരണങ്ങൾ . 


ഇറാൻ ഇറക്ക് യുദ്ധത്തിലെയും ലാറ്റിനമേരിക്കൻ വിഷയങ്ങളിലെയും ഒക്കെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾക്കു പിന്നിൽ കരയും കടലും പങ്കുവെക്കലായിരുന്നു വിഷയം. പെട്രൂളിയം വിഭവങ്ങളെ നിയന്ത്രിക്കുന്ന അരാംകൊ മുതൽ ഷെല്ലും മൊബീലും ഒക്കെ ആഗ്രഹിക്കുന്ന തരത്തിലാണ് നൈഗരും മറ്റും ചലിക്കുന്നത് .അഫ്ഗാനിസ്ഥാൻ പൂർണ്ണമായും അതെ പാതയിൽ എത്തിയിട്ടും വർഷങ്ങൾ പലതു കഴിഞ്ഞു.


അഫ്ഗാനിലെ പ്രധാന മൂലക ശേഖരങ്ങളാണ് ചെമ്പ്, ഇരുമ്പ്, അലൂമിനിയം, സ്വർണ്ണം, വെള്ളി, സിങ്ക്, രസം എന്നിവ. 14 ലക്ഷം ടൺ അപൂർവ്വ ധാതുക്കൾ ഒപ്പം ലോഡു കണക്കിന് ലിതിയം അഫ്ഗാൻ മണ്ണിലുണ്ട്. സൗരോർജ്ജ രംഗത്തും മറ്റും അവയുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. ചൈനയും റഷ്യയും അഫ്ഗാനോടെടുക്കുന്നതിനു പിന്നിലെ സൗഹൃദത്തിനടിസ്ഥാനം തന്നെ കച്ചവട രംഗത്തെ ശക്തിപ്പെടുത്തലാണ്.


ചൈനയുടെ ബെൽറ്റ് - റോഡ് പദ്ധതി കടന്നുപോകുന്ന അഫ്ഗാനിസ്ഥാൻ മലനിരകൾ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടത് ചൈനക്ക് വളരെ ആവശ്യമായിരുന്നു. ഇന്ത്യ അഫ്ഗാനികൾക്കു വേണ്ടി നടത്തിയ കാൽ ലക്ഷം കോടി രൂപയുടെ മുതൽ മുടക്കുകൾക്കു പിന്നിൽ ചൈനീസ് /പാക് സ്വാധീനത്തെ കുറക്കുകയായിരുന്നു ലക്ഷ്യം. ആ തന്ത്രത്തെ പൊളിക്കുവാൻ ചൈനയും പാകിസ്ഥാനും രംഗത്തു വന്നു.


പൗരാണിക വ്യാപാര പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടുള്ള ചൈനയുടെ സ്വപ്ന പദ്ധതിയാണ് വൺ ബെൽറ്റ് വൺ റോഡ് (ഒരു മേഖല, ഒരു പാത) അഥവാ ബെൽറ്റ്-റോഡ് പദ്ധതി.മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ ചൈന ഇതുവഴി ലക്ഷ്യമിട്ടു. ദക്ഷിണ-മധ്യ ഏഷ്യയിൽ ആധിപത്യവും യൂറോപ്പിൽ സാന്നിധ്യവും ഉറപ്പാക്കുകയാണ് കണക്കു കൂട്ടൽ. പദ്ധതിയിൽ ചൈന 12,400 കോടി ഡോളർ(എട്ടു ലക്ഷം കോടി രൂപ)നിക്ഷേപിച്ചിരുന്നു.


പാകിസ്താനിലെ ഗ്വദർ തുറമുഖവുമായി ബന്ധിപ്പിക്കുന്നുണ്ട് പദ്ധതി. 3000 കി.മീ. നീളമുള്ള ഇടനാഴി ഗിൽജിത് ബാൾട്ടിസ്താനിലൂടെ കടന്നു പോകുന്നു. പാകിസ്താനിലെ താലിബാന്റെ കേന്ദ്രമായ ബലൂചിസ്താനിലാണ് ഗ്വാദർ തുറമുഖം. ഗ്വാദർ തുറമുഖം ഭാവിയിൽ പാകിസ്താന്റെ നാവിക ആസ്ഥാനമായി മാറാൻ ഇടയുണ്ട്. ഷിൻജിയാങ് ആകട്ടെ ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയിറുക്കളുടെ കേന്ദ്രമാണ്. അവർക്കെതിരെ താലിബാനെ നിർത്തുവാൻ ഉതകും വിധം ചൈന അഫ്ഗാനിൽ ഇടപെടുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് അഫ്ഗാന്റെ ധാതു സമ്പത്താണ് . 


പൊതുവേ അവശേഷിക്കുന്ന മരങ്ങൾ വെട്ടിമാറ്റിയതും അരുവികൾ വറ്റി വരണ്ടതും വർധിച്ച മഞ്ഞുരുകലും കാബൂൾ നദിയുൾപ്പെടെയുള്ളവക്ക് വൻ ഭീഷണിയായിട്ടുണ്ട്. ഭീകരവാദത്തിന്റെ തണലിലെക്ക് അഫ്ഗാനിസ്ഥാൻ മാറുമ്പോൾ സങ്കേതിക വിദ്യയെയും മൂലധനത്തെയും മുൻ നിർത്തി യുള്ള ധാതു വിഭവങ്ങളുടെ കൊള്ള അവിടെ ശക്തമാകുവാൻ കൂടുതൽ അവസരങ്ങൾ ഉണ്ടായി എന്നു കരുതാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment