ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; ഒ​രാ​ഴ്ച​യ്ക്കി​ടെ 9,500 ഇ​ട​ങ്ങ​ളി​ല്‍ കാ​ട്ടു​തീ




സാ​വോ പോ​ളോ: ബ്ര​സീ​ലി​ലെ ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സം​സ്ഥാ​ന​മാ​യ ആ​മ​സോ​ണി​നു സ​മീ​പ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തീ​യും പു​ക​യും പ​ട​രു​ക​യാ​ണ്. തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി സം​ബ​ന്ധി​ച്ചു ഇ​തു​വ​രെ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല. ആമസോണിന്റെ സ്വാഭാവിക ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തീപിടുത്തം സമീപകാലത്തുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയേക്കും.


ബ്ര​സീ​ലി​ലെ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ റോ​റൈ​മ ഇ​രു​ണ്ട പു​ക​യി​ല്‍ മുങ്ങിയ നി​ല​യി​ലാ​ണെ​ന്ന് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. ജ​നു​വ​രി മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​ത്രം ആ​മ​സോ​ണ്‍ മേ​ഖ​ല​യി​ല്‍ 72,843 ത്തി​ല​ധി​കം തീ​പ്പി​ടി​ത്ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന്  ബ്ര​സീ​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ സ്പേ​സ് റി​സ​ര്‍​ച്ച്‌ (ഇ​ന്‍​പെ) പറയുന്നു.


റി​ക്കാ​ര്‍​ഡ് തീ​പ്പി​ടി​ത്ത​മാ​ണ് ഈ ​വ​ര്‍​ഷ​മു​ണ്ടാ​യ​തെ​ന്നു ബ്ര​സീ​ലി​യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ന്‍​സിയും സ്ഥി​രീ​ക​രിച്ചിട്ടുണ്ട്. ഇ​ന്‍​പെ പു​റ​ത്തു​വി​ട്ട ഉ​പ​ഗ്ര​ഹ വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം 2018-ല്‍ ​ഇ​തേ കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തേ​ക്കാ​ള്‍ 83 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  ഈ വര്ഷമുണ്ടായ 72,843 ത്തി​ല​ധി​കം തീപിടിത്തങ്ങളിൽ 9,500-ല്‍ ​അ​ധി​കം ഇ​ട​ങ്ങ​ളി​ലു​ണ്ടാ​യ കാ​ട്ടു​തീ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​ണ്. തീ​പ്പി​ടി​ത്തം ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നു നാ​സ പ​റ​യു​ന്നു.


വ​ന​ന​ശീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​തി​നെ തു​ട​ര്‍​ന്നു പ്ര​സി​ഡ​ന്‍റ് ജെ​യ​ര്‍ ബോ​ള്‍​സോ​നാ​രോ ഏ​ജ​ന്‍​സി​യു​ടെ ത​ല​വ​നെ പു​റ​ത്താ​ക്കി ആ​ഴ്ച​ക​ള്‍ ക​ഴി​യും മു​ന്പാ​ണ് ആ​മ​സോ​ണ്‍ കാ​ടു​ക​ളി​ലെ വ​ന്‍ തീ​പ്പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. ആ​മ​സോ​ണി​ലെ വ​ന​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ മ​രം​വെ​ട്ടു​കാ​രേ​യും ക​ര്‍​ഷ​ക​രേ​യും ബോ​ള്‍​സോ​നാ​രോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നു വ​ന​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ക്കു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment