ടെഹ്‌റാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാള്‍ മരിച്ചു




ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 


ടെഹ്‌റാനിൽ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് പുറത്തേക്ക് ഓടി. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് വീടിനു പുറത്താണ് ആളുകള്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment