ആഫ്രിക്കന്‍ രാജ്യങ്ങളിൽ മാലിന്യം തള്ളുന്ന ഇറ്റലിയുടെ നടപടിക്കെതിരെ പരിസ്ഥിതി സംഘടനകള്‍




ആഫ്രിക്കന്‍ രാജ്യങ്ങളെ മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കുന്ന ഇറ്റലിയുടെ നടപടിക്കെതിരെ പരിസ്ഥിതി സംഘടനകള്‍. ടണ്‍ കണക്കിന് ഇലട്രോണിക് മാലിന്യങ്ങളും രാസവസ്തുക്കളും ടുണീഷ്യയിലേക്ക് ഇറ്റലി കയറ്റി അയച്ചതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ടുണീഷ്യയിലേക്ക് സമീപകാലത്ത് ഇറ്റലി കപ്പല്‍ മാര്‍ഗ്ഗം എത്തിച്ചിരിക്കുന്നത് അപകടകരമായ രാസവസ്തുക്കള്‍ നിറഞ്ഞ മാലിന്യങ്ങളാണെന്നാണ് കണ്ടെത്തല്‍.


പുനരുപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകളെന്ന പേരില്‍ എത്തിച്ചത് യാതൊരു വിധത്തിലും സംസ്‌ക്കരിക്കാന്‍ പറ്റാത്ത കെട്ടിടാവശിഷ്ടങ്ങളും മറ്റ് പരിസ്ഥിതി നാശം വരുത്തുന്ന പാഴ്‌വസ്തുക്കളുമാണെന്നാണ് ആരോപണം. നിയമപരമായി ഇത്തരം പാഴ്‌വസ്തുക്കളുടെ ഇറക്കുമതി ടുണീഷ്യ നിരോധിച്ചിട്ടുണ്ടെങ്കിലും ഇടനിലക്കാര്‍ വഴി മാലിന്യം തള്ളുകയാണെന്നും പരിസ്ഥിതി സംഘടനകള്‍ തെളിവ് നിരത്തുന്നു. തുറമുഖങ്ങളില്‍ വച്ച്‌ ഇവയൊന്നും പരിശോധിക്കാതെ ഗ്രാമീണമേഖലകളില്‍ കൊണ്ടുപോയി തള്ളുകയാണ് ചെയ്യുന്നത്.


പ്ലാസ്റ്റിക് സംസ്‌ക്കരണ മേഖലയിലേക്ക് വരുന്ന വലിയ അന്താരാഷ്ട്ര മുതല്‍മുടക്കാണ് ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളെ ആകര്‍ഷിക്കുന്നത്. ഇതിനൊപ്പം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് വന്‍ ക്രിമിനല്‍ സംഘങ്ങളാണെന്നതും ഭരണകൂടത്തിന് തലവേദനയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment