പോന്റെവെഡ്ര; സ്‌പെയിനിലെ കാറുകൾ ഇല്ലാത്ത നഗരം




സ്പെയിനിലെ പോന്റെവെഡ്ര നഗരത്തിൽ 19 വർഷമായി കാറുകൾ ഓടുന്നില്ല.നിരോധനത്തിന് മുൻപ് ഒരു ദിവസം ശരാശരി 14000 കാറുകൾ വരെ കടന്നു പോയിരിന്ന സ്ഥലമാണിതെന്ന് മേയർ പറയുന്നു.

 


 നിങ്ങൾ ഒരു കാറിന്റെ ഉടമസ്ഥനായതിന്റെ പേരിൽ നിങ്ങൾക്ക് പൊതുസ്ഥലം കയ്യേറാൻ അവകാശമില്ല ഈ ലളിതമായ തത്വശാസ്ത്രമാണ് മേയർ മിഗുൽ അന്കസോ ഫെർണാണ്ടസ് ലോറസിന്റേത് .സ്വകര്യ വസ്തുവായ കാറിന് എങ്ങനെയാണ് പൊതുസ്ഥലം കയ്യേറാൻ കഴിയുന്നത് നഗരത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചർ ഹെഡ് സെസാർ മോസ്‌ക്യുറയും ചോദിക്കുന്നു .

 

 

പോന്റെവെഡ്രയുടെ ജനസംഖ്യ 80000 മാണ്.2009 ശേഷം വാഹനാപകടങ്ങൾ ഉണ്ടായിട്ടില്ല.വായുമലിനീയകരണം 70 %കുറയ്ക്കാൻ കഴിഞ്ഞു .കാറുനിരോധനത്തിനുശേഷവും മിഗുൽ അന്കസോ ഫെർണാണ്ടസ് നാലുതവണ മേയറായി തെരഞ്ഞെടുക്കപ്പെട്ടു .20000 ആളുകൾ കടന്നുപോകുന്ന നഗരത്തിൽ 70%കാൽനടയാത്രികരാണ്.കാറിന്റ ഉടമസ്ഥതർക്ക് വാഹനങ്ങൾ സൂക്ഷിക്കാൻനഗരത്തിനു  വെളിയിൽ സംവിധാനങ്ങൾ ഉണ്ട് 

 

 

ഇന്ന്സെപ്റ്റംബർ 22 വേൾഡ് കാർ ഫ്രീ ഡേ ആണ്.കാർയാത്രകൾ എങ്ങനെ ഒഴിവാക്കാമെന്നതിന്റെ വലിയൊരു സന്ദേശം കൂടിയാണ് ഈ സ്പാനിഷ് നഗരം നൽകുന്നത് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment