പരിസ്ഥിതി സംരക്ഷണം സാധ്യമാകണമെങ്കിൽ One Planet Summit തീരുമാനങ്ങൾ ലോകം ഗൗരവകരമായി കാണണം




കെനിയയിലെ നെയ്റോബിയിൽ നടന്ന മൂന്നാമതു One Planet Summit ( OPS)  പരിസ്ഥിതി സംരക്ഷണം സാധ്യമാകണമെങ്കിൽ സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും എടുക്കേണ്ട ഉത്തരവാദിത്തങ്ങളെ ഓർമ്മിപ്പിക്കുകയുണ്ടായി.


Without firm commitment, without concrete measures and without joint mobilization of all stakeholders in public and economic life, it will not be possible to implement the Paris Agreement on a schedule compatible with the accelerated pace of climate change. We cannot wait until it is too late to take action!. (പരിസ്ഥിതി വിഷയത്താേട് സാമൂഹികമായും സാമ്പത്തികമായും വ്യക്തികളും ഭരണകൂടവും പരമാവധി ആത്മാർത്ഥത കാട്ടാതെ പാരീസ് സമ്മേളന തീരുമാനങ്ങളെ സമയബന്ധിതമായി ലക്ഷ്യത്തിലെത്തിക്കുവാൻ കഴിയില്ല ) എന്നാണ് 2017 മുതൽ നടന്നുവരുന്ന OPS സമ്മേളനങ്ങൾ ഓർമ്മപ്പെടുത്തുന്നത്.  


ഒന്നാം OPS സമ്മേളനത്തിൽ  150 രാജ്യങ്ങളിൽ നിന്നും 4000 പ്രതിനിധികൾ പങ്കെടുത്തു. രണ്ടാം സമ്മേളനം ലണ്ടനിൽ വെച്ചായിരുന്നു.  പാരിസ് പരിസ്ഥിതി സമ്മേളനം മുന്നോട്ടുവെച്ച 2030 കൊണ്ട് പരമാവധി അന്തരീക്ഷ ഊഷ്മാവ് വർധന 2 ഡിഗ്രിയിൽ താഴെ നിർത്തുക എന്ന ലക്ഷ്യം നേടി എടുക്കുവാനായി  ഗൗരവതരമായ നടപടികളുമായി  ആഫ്രോ ഏഷ്യൻ രാജ്യങ്ങൾ മറ്റാരേക്കാളും മുൻപന്തിയിലുണ്ടാകുവാൻ നിർബന്ധിതരായതിനാൽ  മാർച്ച് 14 ൽ നടന്ന നെയ്റോബി സമ്മേളനം കൂടുതൽ പ്രസക്തമാണ്.പാരിസ്ഥിതിക ദുരന്തങ്ങളുടെ 64 %  ഇരകളും ആഫ്രിക്കക്കാരാണ്. അവർ  പരിസ്ഥിതി നശീകരണത്തിൽ 5% പങ്കാണ് വഹിക്കുന്നത്. കൊടും വരൾച്ച, പേമാരി, പകർച്ച വ്യാധികൾ  ,കാട്ടുതീ അങ്ങനെ പോകുന്നു അവരുടെ ദുരിതങ്ങൾ.  


പാരീസ് സമ്മേളനം മുന്നോട്ടുവെച്ച 2030 നകം 2 ഡിഗ്രി ചൂടിൽ കൂടുതൽ ഉയരാതിരിക്കൽ  നടപ്പിലാക്കപ്പെടണമെങ്കിൽ  കൈ കൊള്ളേണ്ട 12 പദ്ധതികൾ നടപടി കൾ സമയബന്ധിതമായി നടപ്പിലാക്കുവാൻ നെയ്റോബി സമ്മേളനം പ്രത്യേകം പരിഗണന നൽകി.


1. ദ്വീപുകളിലെ പരിസ്ഥിതിദുരന്തങ്ങൾ അടിയന്തിരമായി പരിഹരിക്കൽ
2. കരയും ജലാശയങ്ങളും സംരക്ഷിക്കൽ 
3. യുവജനങ്ങളെയും ശാസത്രജ്ഞരെയും ജാഗ രൂപരാക്കൽ 
4. പ്രാദേശിക സർക്കാരിനെ സാമ്പത്തികമായും മറ്റും സഹായിക്കുവാൻ പദ്ധതികൾ
5. Zero Carbon Emission ( കാർബൺ രഹിത ബഹിർഗമനം)
6. Carbon Neutral Economy ( കാർബൺ രഹിത കൃഷി,വ്യവസായങ്ങൾ, വ്യാപാരങ്ങൾ) 
7. Zero Carbon Transport (കാർബൺ രഹിത വാഹനങ്ങൾ )
8. Carbon Tax ( കാർബൺ ബഹിർഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നികുതി )
9. സർക്കാർ ബാങ്കുകൾക്ക്  പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിത്തം
10. അന്തർദേശീയ ബാങ്കുകളുടെ പ്രവർത്തനത്തിൽ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി പ്രത്യേക പരിഗണന
11. പരിസ്ഥിതി സംരക്ഷണത്തെ മാത്രം ലക്ഷ്യം വെക്കുന്ന പ്രത്യേക ഫണ്ട്
12. സ്ഥാപനങ്ങൾക്ക്  പരിസ്ഥിതി സംരക്ഷണ ചുമതലകൾ.

എന്നീ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുവാൻ സമ്മേളനം തീരുമാനിച്ചു.


2021 -2025 വർഷത്തേക്ക് 22.2 Billion Dollars (15OOO കോടി രൂപ) ആഫ്രിക്കൻ രാജ്യങ്ങൾക്കു നൽകുവാൻ ലോകബാങ്ക് തീരുമാനിച്ചു.
 World Bank ഉം  (Trustee of the Carbon Initiative for Development (Ci-Dev)trust fund - ഉം  Kenya Tea Development Agency Power Company Ltd ഉം തമ്മിൽ  Emission Reductions Purchase Agreement (ERPA) ( കർബൺ കുറക്കൽ കരാർ ) നടപ്പിലാക്കും. അതു വഴി 3.50 ലക്ഷം തേയില കർഷകർക്കും ചെറുകിട തേയില ഫാക്ടറിക്കും (39 എണ്ണം) 7.3 കോടി ഡോളർ വിതരണം ചെയ്യുവാൻ തീരുമാനിച്ചു.


കെനിയയെയും റുവാണ്ടയയെയും ലോക ബാങ്കിന്റെ നിർദ്ദേശത്തിലൂടെ National Determined Contribution (NDC) പദ്ധതിയിലുൾപ്പെടുത്തി സഹായിക്കുവാൻ  ജർമ്മനിയുടെ ക്യാബിനറ്റിന് (BMZ) ചുമതല നൽകി.


പാരീസ് സമ്മേളനം മുന്നോട്ടു വെച്ച ഗൗരവതരമായ പരിസ്ഥിതി പ്രശ്നങ്ങളും അവയുടെ പരിഹാരത്തിനായി കൈ കൊള്ളേണ്ട സമീപനങ്ങളും  സമയബന്ധിതമായി നടപ്പിലാക്കുവാൻ പ്രതിവർഷം നടക്കുന്ന One Planet Summit  ഗൗരവതരമായ തീരുമാനങ്ങൾ  കൈക്കൊള്ളുമ്പോൾ ,  സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധികൾ അവ ദേശീയമായും പ്രാദേശീകമായും നടപ്പിലാക്കുവാൻ എന്തു ശ്രമങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment