പാകിസ്ഥാനെ തകർത്ത് മഞ്ഞുവീഴ്ച; 75 ഓളം മരണം




ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക്ക് അ​ധീ​ന കാശ്‌മീരിൽ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ 57 പേ​ര്‍ മ​രി​ച്ചു. നീ​ലും താ​ഴ്‌വ​ര​യി​ല്‍ നി​ര​വ​ധി ഗ്രാ​മീ​ണ​ര്‍ മ​ഞ്ഞി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് പാ​ക്ക് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അതേസമയം, പാക്സിതാനിലുടനീളം മോശം കാലാവസ്ഥയെ തുടർന്ന് കനത്ത മഞ്ഞ് വീഴ്ചയാണ്. ഇതേതുടർന്ന് രാജ്യത്തുടനീളം 75 ഓളം പേർ മരിച്ചെന്നാണ് കണക്ക്.


ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പാ​ക്ക് അ​ധീ​ന കാശ്‌മീരിൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ ബ​ലു​ചി​സ്ഥാ​നി​ല്‍ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ 17 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ള്‍ ഗു​രു​ത​ര​മാ​യ​തോ​ടെ ഏ​ഴ് ജി​ല്ല​ക​ളി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


പാ​ക്കി​സ്ഥാ​ന്‍-​അ​ഫ്ഗാ​നി​സ്ഥാ​ന്‍ രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച രൂ​ക്ഷ​മാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ അ​ഫ്ഗാ​ന്‍ അ​ധീ​ന​പ്ര​വ​ശ്യ​ക​ളി​ലു​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ 39 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.


യാത്രാമാർഗങ്ങളും കമ്മ്യൂണിക്കേഷൻ മാർഗങ്ങളും തടസപ്പെട്ടിട്ടുണ്ട്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പലരും പലയിടത്തും കുടുങ്ങി കിടക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 35 ഓളം വീടുകൾ കനത്ത മഞ്ഞ് പാളികൾ വീണ് തകർന്നിട്ടുണ്ട്. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment