23 കിലോ പ്ലാസ്റ്റിക്കുമായി ഗർഭിണിയായ തിമിംഗലം കരക്കടിഞ്ഞു




ഇറ്റലിയിലെ സാര്‍ഡീനിയ തീരത്ത് പൂർണഗർഭിണിയായ തിമിംഗലം ചത്ത് കരക്കടിഞ്ഞു. 23 കിലോ പ്ലാസ്റ്റികുമായി സ്പേം തിമിംഗലമാണ് കരക്കടിഞ്ഞത്. ഐ.യു.സി.എന്‍ റെഡ് ലിസ്റ്റില്‍ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല വര്‍ഗ്ഗമാണ് സ്പേം തിമിംഗലം. ഭൂമിയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി കൂടിയാണ് സ്പേം തിമിംഗലങ്ങള്‍.


സാര്‍ഡിനിയയിലെ പോര്‍ട്ടോ സേവ എന്ന ബീച്ചിലാണ് തിമിംഗലം ചത്തടിഞ്ഞത്. 8 മീറ്റര്‍ നീളമാണ് തിമിംഗലത്തിന്ന് ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലമുതല്‍, ട്യൂബുകളും ബാഗുകളും തിരിച്ചറിയാത്ത മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നു കണ്ടെടുത്തു. 


വയറ്റിലെ പ്ലാസ്റ്റിക്കുകളുടെ ആധിക്യം മൂലം തിമിംഗലം കരയ്ക്കടിയും മുന്‍പ് തന്നെ വയറ്റിലെ കുഞ്ഞ് മരിച്ചിരുന്നു. വയറ്റിലുണ്ടായിരുന്ന കുഞ്ഞ് അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു എന്നും കണ്ടെത്തി. തിമിംഗലവും കരയ്ക്കടിയുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മരിച്ചിരുന്നു.


മനുഷ്യന്‍ വരുത്തി വച്ച പ്ലാസ്റ്റിക് എന്ന മാരക വിപത്ത് മൂലം 2016 ന് ശേഷം യൂറോപ്പില്‍ മാത്രം പ്ലാസ്റ്റിക് ഭക്ഷിച്ച് ചത്തടിഞ്ഞത് മുപ്പതോളം തിമിംഗലങ്ങളാണ്. ലോകത്തിന്‍റെ വിവിധ ഇടങ്ങളിലായി പ്ലാസ്റ്റിക് ഭക്ഷിച്ചതുമൂലമോ മറ്റോ വിവിധ ജീവികളാണ് മരണമടയുന്നത്. കടൽജീവികളും പക്ഷികളും കുരങ്ങുകളും തുടങ്ങി പല മൃഗങ്ങളും പ്ലാസ്റ്റിക്കിന്റെ ഇരകളാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment