ഹരിതപ്രദേശങ്ങള്‍ നശിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി ഖത്തർ




ദോഹ: ഹരിതപ്രദേശങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ കടുത്തനടപടികളുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത്​. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വിഭാഗമാണ് ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പിടികൂടിയത്. 


ഹരിത പ്രദേശങ്ങളിലെ പുല്ലുകളിൽ ഉൾപ്പെടെ വാഹനം കയറ്റി നശിപ്പിച്ചതിനുൾപ്പെടെയാണ് നടപടി. അല്‍ മസ്റൂഹ, റൗദത്ത് സലിമിയ, റൗദത്ത് ഉം ഖര്‍ന്‍, അല്‍ ഉതുറുയിയ, റൗദത്ത് അല്‍ നുമാന്‍ എന്നിവിടങ്ങളിലാണ് നിയലംഘനങ്ങള്‍ ഉണ്ടായത്​. ഹരിതപ്രദേശങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 


'ഖത്തറിന്റെ പ്രകൃതി സംരക്ഷിക്കാന്‍ നമുക്ക് ഒന്നിച്ചുപ്രവര്‍ത്തിക്കാം' എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. 1995ലെ 32ാം നിയമം അനുസരിച്ചാണ് ഹരിതപ്രകൃതി നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത്. ഓരോ പുൽമേടിനും ചെടികൾക്കും പച്ചപ്പിനും അതീവ പ്രാധാന്യം നൽകിയാണ് ഖത്തർ സംരക്ഷിച്ച് പോരുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment