പ്രകൃതിയെ അറിയാൻ മഴ നടത്തം  
പ്രകൃതിയുടെ തണുപ്പും കുളിരും അറിയാനും മഴ ആസ്വദിക്കാനുമായി മഴ നടത്തം സംഘടിപ്പിക്കുന്നു. മഴ കൊണ്ട് കാട്ടിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞുള്ള ഈ യാത്ര സംഘടിപ്പിക്കുന്നത് പ്രകൃതി വെള്ളനാട് ആണ്. ജൂൺ 30 ഞായറാഴ്ച്ച കോട്ടൂർ വനത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. മഴ മാറി നിന്ന് കാണാൻ ഉള്ളതല്ല അത് അനുഭവിക്കാൻ കൂടിയുള്ളതാണെന്ന സന്ദേശം നൽകുന്നതിന് കൂടിയാണ് ഈ യാത്ര. പ്രകൃതിയെ കുറിച്ച് അറിയാൻ ശ്രമിക്കുമ്പോൾ, പ്രകൃതിയുടെ നിലപ്പിന്റെ ആവശ്യകതയെ കുറിച്ച് കൂടി നാം ബോധവാന്മാരാകും. 


ഈ മഴ നടത്തത്തിൽ ഒരുമിച്ച് നടക്കാൻ താൽപര്യമുള്ളവർക്ക് 9995 60 70 34, 8086 14 71 49 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment