വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്ക് വാസസ്ഥലമൊരുക്കി 





ഷാര്‍ജയിലെ ഇത്തിഹാദ് റെയില്‍ പദ്ധതി പ്രദേശത്തുനിന്ന് 300 ജീവികളെ പിടികൂടി മറ്റൊരു പ്രദേശത്തേക്ക് മാറ്റി വാസസ്ഥലമൊരുക്കി. ഷാര്‍ജയിലെ മിസനാദ് പ്രൊട്ടക്റ്റഡ് ഏരിയയില്‍ നിന്നാണ് ഇവയെ സുരക്ഷിതമായി പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ വിഭാഗത്തില്‍പെട്ട 266 പല്ലികള്‍, അഞ്ച് വിഷപ്പാമ്ബുകള്‍ എന്നിവ പുനരധിവസിപ്പിച്ചതില്‍ ഉള്‍പ്പെടും.


ഇതിനായി നിയോഗിച്ച പ്രത്യേക സംഘം രാത്രികാലങ്ങളില്‍ പരിശോധന നടത്തിയാണ് ഇവയെ പിടികൂടിയത്. പിടികൂടുന്നതിന്‍റെ വീഡിയോയും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. പരിസ്ഥിതി രംഗത്തെ വിദഗ്ദരുമായി സഹകരിച്ച്‌ ഷാര്‍ജ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.


പാമ്പ്, തേള്‍, പ്രാവ്, എലി എന്നിവയുടെ ആവാസ കേന്ദ്രമാണ് മിസാന്‍ഡ് സംരക്ഷിത പ്രദേശം. യു.എ.ഇ-സൗദി അതിര്‍ത്തിയായ അല്‍ ഗുവൈഫാത്തില്‍ നിന്ന് രാജ്യത്തിന്‍റെ കിഴക്കന്‍ തീരപ്രദേശമാ ഫുജൈറ വരെയാണ് ഇത്തിഹാദ് റെയില്‍വേ നീളുന്നത്. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന റെയില്‍പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണമാണ് നടക്കുന്നത്. 1,200 കിലോമീറ്ററാണ് ദൈര്‍ഘ്യം. 


4,000 കോടി ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം ആറ് കോടി ടണ്‍ ചരുക്കുനീക്കം നടക്കുമെന്നാണ് പ്രതീക്ഷ. ആദ്യം ചരക്കുനീക്കമാണ് നടത്തുന്നതെങ്കിലും ഭാവിയില്‍ യാത്രാ ട്രെയിനുകളും സര്‍വീസ് നടത്തും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment