യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴ




ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. യുഎഇയിൽ ചെറിയ മഴ പോലും ജനജീവിതത്തെ ബാധിക്കുന്നതിനാൽ കനത്ത മഴ ഏറെ പ്രയാസങ്ങൾ സൃഷ്‌ടിക്കും. തുടർച്ചയായ അഞ്ച് ദിവസത്തേക്കാണ് മുന്നറിയിപ്പ്.


കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും ദിവസം മുഴുവനായി അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. മോശം കാലാവസ്ഥ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇത്തരത്തില്‍ അവധി അനുവദിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment