യുദ്ധം വലിയ പരിസ്ഥിതി നശീകരണ പ്രവർത്തനമാണ്. അത് ഇന്നും തുടരുന്നു :




റഷ്യയുടെ കൈയ്യിലുള്ള സാര്‍ എന്ന പേരിലുള്ള ആറ്റം ബോംബിന്‍റെ ശക്തി ജപ്പാനില്‍ ഉപയോഗിച്ചതിന്‍റെ 3330 ഇരട്ടിയാണ്(50 മെട്രിക്ക് ton=50 ലക്ഷം ടൺ) എന്നോർക്കുമ്പോൾ റഷ്യൻ പ്രസിഡന്റിന്റെ ആണവ ഭീഷണി ഭൂമിയെ മൊത്തത്തിൽ കരിച്ചു കളയുവാൻ പ്രാപ്തമാണ്.അഫ്ഗാനി സ്ഥാൻ മുതൽ ഇറക്കിലെയും കൊസൊവയിലെയും സിറിയയിലെയും യുദ്ധങ്ങൾ ബന്ധപ്പെട്ട നാടുകളിൽ ആണവ വികിരണം വർധിപ്പിച്ചു. പുഴകളെയും കാടുകളെയും മറ്റും മലീമസമാക്കിയത് ഒറ്റപ്പെട്ട സംഭമല്ല.ഇറാക്കിൽ അമേരിക്ക ഉപയോഗിച്ച ലക്ഷക്കണക്കിന് ബോംബുകളിൽ ഉണ്ടായിരുന്ന ആണവ മാലിന്യങ്ങൾ നാട്ടിൽ അർബുദ രോഗികളുടെ എണ്ണം വർധിപ്പിച്ചു. പരിമിതമായ ജല ശ്രോതസ്സുകളെ തകർത്തു.

ഹിരോഷിമ നാഗസാക്കിയിൽ Little Boy,Fat Man എന്നീ രണ്ട് ആണവ ബോംബു കള്‍ ആദ്യ ദിവസങ്ങളില്‍ കൊന്നു തള്ളിയത് 2ലക്ഷത്തില്‍ അധികമാളുകളെ ആയിരുന്നു.ആണവ വികിരണം ഉണ്ടാക്കിയ പ്രശ്നങ്ങൾ അര നൂറ്റാണ്ടു കഴിഞ്ഞിട്ടും തുടരുന്നു.ഹിരോഷിമയില്‍ 25000 അടി ഉയരത്തില്‍ എത്തിയ പൊടിപടലങ്ങള്‍ സൂര്യനെ മറച്ചു.ദശകങ്ങളോളം ആണവ വികിരണം തുടര്‍ന്നതിനാല്‍ വിവിധ തര ത്തിലുള്ള രോഗങ്ങള്‍ ശക്തമായി.ഹിരോഷിമയുടെ ഓട്ട നദിയും ആണവ വികിരണങ്ങള്‍ കൊണ്ട് നിറഞ്ഞു.ഇന്നു ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സൂക്ഷിച്ചു വെച്ചിരി ക്കുന്ന ആണവ ആയുധങ്ങളുടെ ശക്തിയാല്‍ ഭൂമിയെ 500 തവണ ചുട്ടുകരിക്കുവാന്‍ കഴിയും.  

ബോര്‍(1898-1900)യുദ്ധകാലത്ത് മാനുകളുടെ വേട്ട വര്‍ദ്ധിച്ചത്(Pere david Deer)അവയുടെ എണ്ണം ഏറെ കുറയുവാന്‍ കാരണമായി. ആഫ്രിക്കയിലെ വെളുത്ത റയിനോകളും കറുത്ത റയിനോകളും ആനകളും യുദ്ധത്താല്‍ വലിയ തരത്തില്‍ കൊല്ലപെട്ടു.കൊളംബിയയിലും കോംഗോയിലും റിബല്‍ സൈന്യങ്ങള്‍ കാട് വെട്ടി തെളിച്ച് ഓപ്പിയം കൃഷിയും മൃഗങ്ങളെ കള്ളകടത്ത് നടത്തി പണവും നേടുന്നു. 

കൊറിയന്‍ യുദ്ധത്തില്‍ 33 ലക്ഷം ടണ്ണും വിയറ്റ്നാമിൽ 2 കോടി ബോംബുകള്‍ 23 കോടി ആര്‍ട്ടിലറി ഷെല്ലുകള്‍ 10 ഗ്രനേഡ്കള്‍ അമേരിക്ക വിക്ഷേപിച്ചു.Agent orange എന്ന 2-4-5 T + 2-4 D മിശ്രിതം 35 ലക്ഷം ഏക്കര്‍ കാടുകളെ കരിച്ചു.

വിയറ്റ്നാമിലെ സസ്യജാലങ്ങളെ മാത്രമല്ല വന്യജീവികളെയും യുദ്ധം ബാധിച്ചു.1980-കളുടെ മധ്യത്തിൽ വിയറ്റ്നാമീസ് പരിസ്ഥിതി ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഏജന്റ് ഓറഞ്ച് സ്പ്രേ ചെയ്ത വനങ്ങളിലും പരിവർത്തനം ചെയ്ത പ്രദേശങ്ങളിലും 24 ഇനം പക്ഷികളും 5 ഇനം സസ്തനി കളും മാത്രമാണ് നിലവിലുള്ളത്.കേടുകൂടാത്ത വനത്തിൽ 55 ഇനം സസ്തനികൾ ഇന്നുമുണ്ട്.പക്ഷികളാകട്ടെ 150 ഇനങ്ങൾ ഉണ്ടായിരുന്നു.

റുവാണ്ടൻ വംശഹത്യ ടുട്സികളെയും മിതവാദികളായ ഹുട്ടുകളെയും കൊല്ലുന്നതിലേക്ക് നയിച്ചു.അഭയാർത്ഥി ക്യാമ്പുകളിലുള്ള ആളുകളുടെ  വലിയ സ്ഥാനചലനം ചുറ്റുമുള്ള ആവാസവ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നു.ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനും പാചകത്തിന് തീ ഉണ്ടാക്കുന്നതി നുമായി വിറക് നൽകുന്നതിനായി വനങ്ങൾ വെട്ടിമാറ്റി.ആളുകൾ കഠിനമായ അവസ്ഥകൾ അനുഭവിക്കുകയും പ്രകൃതി വിഭവങ്ങൾക്ക് ഒരു പ്രധാന ഭീഷണി ആഘാതം സൃഷ്ടിക്കുകയും ചെയ്തു.സംഘർഷത്തിന്റെ ഭാഗമായി ദേശീയ പാർക്കുകളുടെയും റിസർവുകളുടെയും തകർച്ചയും ഉൾപ്പെ ടുന്നു.റുവാണ്ടയിലെ ജനസംഖ്യാ തകർച്ചയാണ് മറ്റൊരു വലിയ പ്രശ്നം,ഉദ്യോഗസ്ഥരെയും തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റി, അതുവഴി വന്യജീവികളെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റി.

രണ്ടാം ലോകയുദ്ധത്തിലെ വിമാനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ശബ്ദ മലിനീകരണം പരിസ്ഥിതി വ്യവസ്ഥകളും അനുഭവിച്ചു.ലോക യുദ്ധ സമയത്ത് പസഫിക് തീയറ്ററിലെ പ്രവർത്തനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനും സ്റ്റേജിംഗ് സ്റ്റേഷനുകൾക്കും ഉപയോഗിച്ചിരുന്ന വിമാന ലാൻഡിംഗ് സ്ട്രിപ്പുകൾ വഴി കളകളും കൃഷി ചെയ്ത ജീവജാലങ്ങളും സമുദ്ര ദ്വീപ് ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരുന്ന എക്സോട്ടിക്സിന്റെ ഗതാഗത ത്തിനുള്ള വെക്റ്ററായി വിമാനം പ്രവർത്തിച്ചു .യുദ്ധത്തിനുമുമ്പ്, യൂറോപ്പിന് ചുറ്റുമുള്ള ഒറ്റപ്പെട്ട ദ്വീപുകളിൽ ധാരാളം പ്രാദേശിക ജീവി വർഗ്ഗങ്ങൾ വസിച്ചിരുന്നു. അവയുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.

രണ്ടാം ലോകമഹായുദ്ധകാലത്താണ് അപകടകരമായ രാസവസ്തുക്കളുടെ ഉപയോഗം ആദ്യമായി ആരംഭിച്ചത്.രാസവസ്തുക്കളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ അവയുടെ സാദ്ധ്യതയുള്ള നിലനിൽപ്പിന്റെയും സ്റ്റോക്ക് ചെയ്ത ആയുധങ്ങളുള്ള രാജ്യങ്ങളുടെ മോശം നിർമാർജന പരിപാടി യുടെയും ഫലമാണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് (WW I), ജർമ്മൻ രസതന്ത്രജ്ഞർ ക്ലോറിൻ വാതകവും കടുക് വാതകവും വികസിപ്പിച്ചെ ടുത്തു.ഈ വാതകങ്ങളുടെ വികസനം നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായി, യുദ്ധക്കളങ്ങളിലും സമീപത്തും ഭൂമി വിഷലിപ്തമായി.

സമുദ്ര ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ സംഭവിച്ചത് പ്രധാനമായി നാവിക കപ്പലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ നിന്നാണ്.ഇത് വെള്ള ത്തിലേക്ക് എണ്ണ ചോർത്തി.രണ്ടാം ലോകമഹായുദ്ധകാലത്തെ കപ്പൽ അവശിഷ്ടങ്ങൾ കാരണം അറ്റ്ലാന്റിക് സമുദ്രത്തിൽ എണ്ണ മലിനീകരണം 1.5 കോടി ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു. എണ്ണ ചോർച്ച വൃത്തിയാക്കാൻ പ്രയാസമാണ്,വൃത്തിയാക്കാൻ വർഷങ്ങ ളെടുത്തു. ഇന്നും അറ്റ്ലാന്റിക് സമുദ്രത്തിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടായ നാവിക കപ്പലുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് എണ്ണയുടെ അംശങ്ങൾ കണ്ടെത്താൻ കഴിയും.

യുദ്ധസമയത്തും സൈനിക പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണം അന്താരാഷ്ട്ര പരിസ്ഥിതി നിയമം ഭാഗികമായി അഭിസംബോധന ചെയ്യപ്പെടുന്നു.നാലാമത്തെ ജനീവ കൺവെൻഷൻ , 1972 ലെ വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ , 1977 ലെ എൻവയോൺമെന്റൽ മോഡിഫിക്കേഷൻ കൺവെൻഷൻ എന്നിവയുൾപ്പെടെ നിരവധി യുണൈറ്റഡ് നേഷൻസ് ഉടമ്പടികളിൽ യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ട്.

പാരിസ്ഥിതിക പരിഷ്‌ക്കരണ കൺവെൻഷൻ എന്നത് വ്യാപകമോ ദീർഘകാലമോ കഠിനമോ ആയ പ്രത്യാഘാതങ്ങളുള്ള പാരിസ്ഥിതിക പരിഷ്‌ക്കരണ സാങ്കേതിക വിദ്യകളുടെ സൈനികമോ മറ്റ് ശത്രുതാപരമായ ഉപയോഗമോ നിരോധിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. കൺവെൻഷൻ കാലാവസ്ഥാ യുദ്ധത്തെ നിരോധിക്കുന്നു, ഇത് കേടുപാടുകൾ വരുത്തുന്നതിനോ നശിപ്പിക്കുന്നതിനോ വേണ്ടിയുള്ള കാലാവസ്ഥാ പരിഷ്കരണ സാങ്കേതിക വിദ്യകളുടെ ഉപയോഗമാണ്. ഈ ഉടമ്പടി പ്രാബല്യത്തിലുണ്ട്, മുൻനിര സൈനിക ശക്തികൾ ഇത് അംഗീകരിച്ചു .എന്നാൽ ഈ നിയമങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതാണു വസ്തുത.

ചെർണോബ് ദുരന്തത്തിന്റെ നാട്ടിൽ ആണവ മാലിന്യങ്ങൾ ഇന്നും തലവേദന തീർക്കുന്നു.ചെർണോബിലെ റഷ്യൻ പട്ടാള നീക്കം പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു എന്നും വാർത്തയുണ്ട്.ഉക്രെയിനിലെ റഷ്യൻ അധിനിവേശം ജീവനുകൾക്കു ഭീഷണിയായി തുടരുന്നു.മറ്റൊരു പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment