ക്രിസ്‌തുമസ്‌ ആഘോഷവും പ്രകൃതിയെ സ്നേഹിച്ച് കൊണ്ടാകാം




ആദ്യകാലത്തെ മതങ്ങള്‍ പ്രകൃതിയെ നേരിട്ടാരാധിക്കുന്ന രീതി പിന്തുടര്‍ന്നു വന്നതിനാല്‍ കാടുകളേയും നദികളേയും  കൃഷി സ്ഥലങ്ങളേയും കടലിനേയും ഒക്കെ  വിശ്വാസികൾ ഭക്തിയോടെ പരിഗണിച്ചു  .അക്കാലത്തെ മതങ്ങളെ "religion of the peasantry" എന്നാണ് ചരിത്രം രേഖപെടുത്തിയത്.യുറോപ്പില്‍ ശക്തമായിരുന്ന പേജന്‍ മതം 'സര്‍വ ജീവത്വവാദം ' ( animism) ഉയര്‍ത്തി പിടിച്ചു. ആ മതത്തിന്‍റെ പ്രധാന ആരാധനയിടം മരങ്ങള്‍ ആയിരുന്നു. ഓക്ക് മരങ്ങള്‍ സെലിട്ടിക് സംസ്ക്കാരത്തിന്‍റെ ഭാഗമാണ്.(അയര്‍ലന്‍ഡ്‌, വെയില്‍സ്‌, ബ്രിട്ടന്‍,  സ്കോട്ട്ലാന്‍ഡ്‌ സംസ്ക്കാരങ്ങള്‍ ) ആഷ് മരങ്ങളെ  ഐറിഷ് നാട്ടുകാർ പുണ്യമായി കരുതി.


"Eat the oil and use it on your hair and skin, for it comes from a blessed tree." എന്ന ഖുറാന്‍ വരികള്‍ പ്രകൃതിക്കായി ഇസ്ലാം നല്‍കുന്ന പരിഗണനയെ ഓര്‍മ്മിപ്പിക്കുന്നു. ദ്രാവിഡ സംസ്ക്കാരത്തിന്‍റെ ഭാഗമായ പ്രദേശങ്ങളെ കുറഞ്ഞി ദേശം,മുല്ല നിലം, മരുത നിലം എന്നൊക്കെയാണ് വിളിച്ചുവന്നത്. ബുദ്ധമതവും ജൈന മതവും മരങ്ങളുമായി അടുത്തു നില്‍ക്കുന്നു. ജൈനര്‍ക്ക് അശോക മരവും ബുദ്ധമതത്തിന് ബോ മരവും (അരശ മരവും)  പ്രധാനമാണ്. പ്രകൃതിയോടുള്ള അവരുടെ വൈകാരിക സമീപനങ്ങൾ പ്രസിദ്ധമായിരുന്നു.


ഉല്പത്തി പുസ്തകം 1. : ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് തുടങ്ങി ആറുദിവസം കൊണ്ട് ദൈവം നടത്തിയ പ്രവര്‍ത്തനം വിശദമാക്കുന്നു. (ഈവിവിരണങ്ങൾ പ്രകൃതിയിലുള്ളതെല്ലാം മനുഷ്യന്‍റെ സവ്വ്കര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് കരുതുവാന്‍  വിശ്വാസി പഠിച്ചു.) ഏദന്‍ തോട്ടത്തെ വിശദീകരിക്കുമ്പോള്‍ രണ്ടു മരങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ജീവിതത്തിന്‍റെ മരവും അറിവിന്‍റെ മരവും എന്ന വിശദീകരണം പ്രകൃതിയോടുള്ള സമീപനത്തെ ഓര്‍മ്മിപ്പിക്കുന്നു.
യൂ മരങ്ങള്‍  ക്രിസ്തുവുമായി ബന്ധപെട്ട് അറിയപെട്ടു. ക്രിസ്തുവിനെ കൊലപെടുത്തിയത് യൂ മരത്തില്‍ വെച്ചായിരുന്നു എന്നവിശ്വാസവുമുണ്ട്.


പേജന്‍ മതത്തിന്‍റെ തളര്‍ച്ചക്ക് ശേഷം വളര്‍ന്ന ക്രിസ്തു മതത്തില്‍ പേജനിസത്തിന്‍റെ സ്വാധീനം കാണാം. ക്രിസ്തുമസ്സ് മരങ്ങള്‍ വ്യാപകമായത് ജര്‍മ്മാനിക് പേജന്‍ മതത്തിന്‍റെ തുടര്‍ച്ചയായിട്ടാണ്. പേജന്‍ മതത്തിന്‍റെ സ്വാധീനങ്ങളെ അകറ്റി നിര്‍ത്തുവാന്‍ കത്തോലിക്കാ സഭ എടുത്ത താല്‍പര്യത്തിന് അയവുണ്ടായശേഷമാണ് അമേരിക്കയില്‍ ക്രിസ്മസ്സ് മരങ്ങള്‍  പ്രചരിച്ചത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ അതില്‍ പ്രധാന പങ്കാളിയായി.


1540 കള്‍ മുതല്‍ സജ്ജീവമായ ബിഷോയീ മതം മുന്നോട്ടു വെച്ചിട്ടുള്ള ലക്ഷ്യങ്ങളില്‍ പ്രധാനമായവ പ്രകൃതിയെ സ്നേഹിക്കുക എന്നതാണ്.അവര്‍ ജീവിക്കുന്ന രാജസ്ഥാന്‍,ഹരിയാന,പഞ്ചാബ്‌ മുതലായ ഗ്രാമങ്ങളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കല്‍ ഒരാചാരം പോലെ നടത്തി വരുന്നു.


ആധുനിക മതങ്ങളുടെ രൂപീകരണത്തേയും അതിന്‍റെ പ്രചാരണത്തേയും സഹായിച്ച അധികാര കേന്ദ്രങ്ങളുടെടെയും കച്ചവടക്കാരുടെയും നിലപാടുകള്‍  മതങ്ങളെ പ്രകൃതിയില്‍ നിന്നും അകറ്റി നിര്‍ത്തി.


കണ്ടെത്തുവാനും കീഴടക്കുവാനും ഉള്ള അവകാശവുമായിട്ടാണ് ക്രിസ്റ്റഫര്‍ കൊളംബസ്സ് കോളനികള്‍ സ്ഥാപിക്കുവാന്‍ ഇറങ്ങിയത്. അവകാശം നല്‍കിയതാകട്ടെ അന്നത്തെ  കാത്തോലിക്ക സഭയുടെ പരമോന്നതന്‍ പോപ്പും.


പ്രകൃതി നശീകരണത്തില്‍ ആധുനിക മനുഷ്യര്‍ വരുത്തുന്ന വലിയ പങ്കിനെ വിമര്‍ശനാത്മകമായി കാണുവാന്‍ ഫ്രാന്‍സ്സിസ് പാപ്പ എടുക്കുന്ന നിലപാടുകള്‍ ലോകത്തെ പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രചോദനം നല്‍കുന്നു. 2015 ജൂണ്‍ 18 ന് നടത്തിയ പ്രബോധനം അദ്ധേഹത്തെ ഹരിത പാപ്പാ എന്ന പേരില്‍ അറിയപെടുവാന്‍ ഇട നല്‍കി.


മനുഷ്യന്‍റെ സ്വാര്‍ഥ സമീപനം  ഭൂമിയില്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളെ വിവരിക്കുന്ന പാപ്പാ, സ്വകാര്യ സ്വത്തിന്‍റെ ദുരയുടെ പ്രതിസന്ധികള്‍ വിവരിച്ചു. ലോകത്തോട് നമ്മുടെ ഭൂമിയും അതിലെ വിഭവങ്ങളും കൊള്ള ചെയ്യുന്ന നിലപാടുകളെ തള്ളിപറഞ്ഞു. പാരീസ് സമ്മേളന തീരുമാനങ്ങളെ നടപ്പില്‍ കൊണ്ടു വരുവാന്‍ ആഹ്വാനം ചെയ്യുന്ന പാപ്പായുടെ ഇന്നത്തെ ക്രിസ്തുമസ്സ് സന്ദേശത്തിലും പാവങ്ങളെ മറന്നു കൊണ്ടുള്ള ജീവിതത്തെ വിമർശിക്കുന്നു. 


പ്രകൃതിയെ നശിപ്പിക്കുന്ന ലോക കമ്പോള സംസ്കാരം, അതിനെ മുന്നില്‍ നിര്‍ത്തി ബഹുഭൂരിപക്ഷത്തേയും പാപ്പരാക്കി കൊണ്ടിരിക്കുന്ന  മുതലാളിത്തം, അവരുടെ സ്വാര്‍ഥ ലാഭത്താല്‍  കുപ്പതൊട്ടില്‍ ആയി മാറികൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചു പിടിച്ച് , പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത കൊള്ളയടികള്‍ക്ക് തടയിടുക. എല്ലാ വര്‍ക്കും മാന്യമായി ജീവിക്കുവാനും പ്രകൃതിയെ ബഹുമാനിക്കുവാനും ഹരിത പാപ്പായുടെ നേതൃത്വത്തില്‍ നടക്കുന്ന 2018 ക്രിസ്തുമസ്സ് പ്രചോതനമാകും എന്ന് പ്രതീക്ഷിക്കാം .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment