ക്രിസ്‌തുമസും പാപ്പയുടെ ഓർമ്മപ്പെടുത്തലും




വടക്കെ ഇറ്റലിയിലുള്ള ആല്‍പ്പൈന്‍ താഴ്വാരങ്ങളിലെ ജനങ്ങളാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് പാപ്പാ ഫ്രാന്‍സിസിനു വത്തിക്കാനില്‍  പുല്‍ക്കൂട് നല്‍കി ആദരിച്ചത്.


2018ല്‍ വടക്കെ ഇറ്റലിയില്‍ ഉണ്ടായ കൊടുങ്കാറ്റിന്‍റെ കെടുതികള്‍ അനുഭവിച്ച ത്രിവെനേത്തോ, സ്കുരേല്ല മലയോര പ്രദേശത്തെ ജനങ്ങളുടെ സമ്മാനമാണ് ഈ വര്‍ഷത്തെ പുല്‍കൂടും ക്രിസ്തുമസ്സ് മരവും. ആല്‍പ്പൈന്‍ മലഞ്ചരുവില്‍ പാര്‍ക്കുന്നവരുടെ സ്നേഹത്തിന്‍റെ പ്രതീകമാണ്സമ്മാനമെന്ന് പാപ്പ സ്മരിച്ചു. മലയും മരങ്ങളും സംരക്ഷിക്കാം എന്നായിരുന്നു പാപ്പയുടെ പ്രതികരണം. പ്രകൃതി ക്ഷോഭത്താല്‍ നഷ്ടപ്പെട്ട മരങ്ങളുടെ സ്ഥാനത്ത് പകരം വച്ചു പിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ തീരുമാനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിനന്ദിച്ചു. വത്തിക്കാന്‍ ചത്വരത്തില്‍ ഉയര്‍ന്നുനല്കുന്ന വലിയ സ്പ്രൂസ് വര്‍ഗ്ഗത്തില്‍പ്പെട്ട സരള വൃക്ഷവും അതില്‍ ക്രിസ്തുമസ് നാളുകളില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന നിറദീപങ്ങളും പ്രത്യാശയുടെ അടയാളമാണ്.വത്തിക്കാന്‍റെ പരിസ്ഥിതിയിലേയ്ക്കും തോട്ടത്തിലേയ്ക്കും അവര്‍ സമ്മാനിച്ച വൃക്ഷത്തൈകളും പരിസ്ഥിതിയെ മെച്ചപ്പെടു ത്താന്‍ സഹായകരമാണ്.


പുല്‍ക്കൂടും ക്രിസ്ത്മസ് മരവും


1223ൽ വിശുദ്ധ ഫ്രാൻസിസ്‌ അസീസി ഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോക വ്യാപകമായി.ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസുമായി ബന്ധപ്പെട്ട ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
 

ഒരു ക്രിസ്‌തുമസ്‌ രാത്രിയില്‍ ഒരു വനപാലകനും കുടുംബവും കൂടി മുറിയില്‍ നെരിപ്പോടിനടുത്തിരുന്നു തീ കായുകയായിരുന്നു. വാതിലില്‍ ഒരു മുട്ടുകേട്ട് വാതില്‍ തുറന്നപ്പോള്‍ ഒരു ചെറിയ കുട്ടി വാതില്‍പ്പടിയില്‍ നില്‍ക്കുന്നു. അദ്ദേഹം അവനെ സ്വീകരിച്ച് ഭക്ഷണവും കളി കോപ്പും നല്കിയശേഷം കുട്ടികളുടെ കിടക്കയില്‍ ത്തന്നെ ഉറങ്ങാന്‍ അനുവദിച്ചു. നേരം പുലര്‍ന്നപ്പോള്‍, അതായത് ക്രിസ്‌തുമസ്‌ ദിനത്തില്‍ മാലാഖമാരുടെ ഗാനംകേട്ടാണ് അവര്‍ ഉണര്‍ന്നത്. ആ ചെറിയ കുട്ടിയാകട്ടെ, ഉണ്ണി യേശുവായി മാറി. ഉണ്ണിയേശു അവരുടെ കുടിലിന്റെ മുറ്റത്തെ ദേവതാരുവില്‍ നിന്ന് ഒരു കമ്പു മുറിച്ച് അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ച ശേഷം അപ്രത്യ ക്ഷനായി.ഇതിനുശേഷമാണത്രേ, ക്രിസ്‌തുമസ്‌ രാത്രിയില്‍ മരങ്ങള്‍ അലങ്കരിക്കുന്ന പതിവാരംഭിച്ചത്.


നിത്യഹരിത വൃക്ഷങ്ങള്‍ (ഫിര്‍ മരങ്ങള്‍) അല്ലെങ്കില്‍ ദേവതാരു മരങ്ങള്‍ ശിശിര കാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്ന പതിവ് അതി പ്രാചീനമാണ്. വസന്തകാലം വേഗം വന്നെത്തുന്നതിന്, അതായത് പുതുജീവന്‍റെ ആഗമനത്തിന് വേണ്ടിയുള്ള ഒരാചാരമായിരുന്നത്. റോമാക്കാര്‍ക്കും ഇത്തരം പതിവുണ്ടായിരുന്നത്രെ. എ.ഡി.ആയിരത്തോടടുത്ത് നിത്യ ജീവന്റെ അടയാളമായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിത്തുടങ്ങിയത്. ക്രിസ്തുവിന്റെ മനുഷ്യാവതാരം വഴി നമുക്കു നിത്യജീവന്‍, മരണത്തെ അതിജീവിക്കുന്ന നവജീവന്‍ നേടിത്തന്നതിന്റെ അനുസ്മരണമാണ് ഇതു വഴി നാം ആഘോഷിക്കുക. പിരമിഡ് ആകൃതിയിലുള്ള മരങ്ങള്‍ പറു ദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു. പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം,ഹവ്വമാരുടെ ദിവസമായിരുന്നത്രെ. അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു.


ആഘോഷത്തിന്‍റെ  ഭാഗമായി കൃത്രിമ മരങ്ങള്‍ സ്ഥാപിക്കുന്നതിനെ നിരുത്സാഹപെടുത്തല്‍ പലയിടങ്ങളിലും സജ്ജീവമാണ്. 2 മീറ്റര്‍ ഉയരമുള്ള കൃത്രിമ മരം 40 കിലോ കാര്‍ബണ്‍ പുറത്തു വിടുന്നുണ്ട്. അമേരിക്കയില്‍ 4കോടിയും ഇംഗ്ലണ്ടില്‍ 80 ലക്ഷം മരങ്ങള്‍ ക്രിസ്തുമസ്സ് സമയത്ത് അലങ്കരിക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്. 2015 നു ശേഷം കൃതൃമ മരങ്ങള്‍ പരമാവധി ഒഴിവാക്കുവാന്‍ യുറോപ്പും അമേരിക്കയും ശ്രമിക്കുന്നു. ആഘോഷത്തെ മുന്നില്‍ കണ്ട് വളര്‍ത്തി എടുക്കുന്ന മരങ്ങളെ പരമാവധി കീടനാശിയും മറ്റും ഒഴിവാക്കുവാന്‍ നേഴ്സറികള്‍ ശ്രദ്ധിക്കുന്നു എന്ന വാര്‍ത്ത‍ സന്തോഷകരമാണ്. ഉപയോഗിച്ച മരത്തെ പുനസ്ഥാപിച്ച് സംരക്ഷി ക്കുവാനും പദ്ധതികളുണ്ട്.


വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ കാലം മുതലാണ് (1982) ക്രിസ്‍തുമസ് മരം ഉയര്‍ത്തുവാന്‍ തുടങ്ങിയത്. ഓരോ വര്‍ഷവും യുറോപ്പിലെ ഓരോ പ്രദേശത്ത് നിന്നും മരങ്ങള്‍ പാപ്പക്ക് സമ്മാനമായി നല്‍കും. ആദ്യമായി ഇറ്റലിയില്‍ നിന്നുള്ള ഫിര്‍ മരമാണ് സ്ഥാപിച്ചത്. ഈ വര്‍ഷം spruce വിഭാഗത്തില്‍ പെട്ട 7 ടണ്ണ്‍ ഭാരവും 98 അടി ഉയരമുള്ള 75 വര്‍ഷം പഴക്കമുള്ള മരത്തെ ക്രിസ്തുമസ് മരമായി വത്തിക്കാനില്‍ സ്ഥാപിച്ചു. മരം നല്‍കിയത് സ്ലോവേനിയയില്‍ നിന്നുമാണ്. ജനുവരി 8 വരെ അത് അവിടെ ഉണ്ടാകും.


കോവിഡ് കാലത്തെ ക്രിസ്തുമസ്സ് ആഘോഷ വേളയിൽ പ്രകൃതിയെ പ്രത്യേകം പരിഗണിക്കുവാൻ മാർപ്പാപ്പാ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment