സെപ്റ്റംബർ 22 ലെ കാർരഹിത ദിനത്തെ പറ്റി ...




ലോക കാർ വിമുക്ത ദിനം സെപ്റ്റംബർ 22 ആയി പരിഗണി ച്ചു വരുന്നു.കാറുകളല്ലാതെ മറ്റ് മാർഗങ്ങളിലൂടെ യാത്ര ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു കാർ രഹിത ദിവസങ്ങൾ .

ജക്കാർത്ത , ടെഹ്‌റാൻ തുടങ്ങിയ ചില നഗരങ്ങളിൽ പ്രതി വാര കാർരഹിത ദിവസങ്ങളുണ്ട്.ശുദ്ധവും സുസ്ഥിരവുമായ നഗരഗതാഗതത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പി ക്കുന്നതിനായി,യൂറോപ്പിലെ പല പട്ടണങ്ങളും സെപ്റ്റംബർ 16 മുതൽ 22 വരെ Mobility Week സംഘടിപ്പിക്കാറുണ്ട്.1990-കൾ മുതൽ UK ,Icelandൽ ഒന്നിലധികം കാർരഹിത ദിനങ്ങൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും അവയെല്ലാം അനൗദ്യോഗിക മായിരുന്നു.ഇപ്പോൾ Car Free Network എന്നറിയപ്പെടുന്ന Carbesters 2000- ൽ Car free Day ആരംഭിച്ചു കൊണ്ട് പ്രചാരണം ഔദ്യോഗികമാക്കി.

 

അന്തരീക്ഷ മലിനീകരണം കൊണ്ട് മാത്രം ഏകദേശം 50 ലക്ഷം മരണങ്ങൾ പ്രതിവർഷം ഉണ്ടാകുന്നതായി ലോകാ രോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ഗതാഗതമാണെന്ന് UNEP(യൂറോപ്പ് ,അമേരിക്ക,ജപ്പാൻ,ആസ് ട്രേലിയ ഇംഗ്ലണ്ട് എന്നിവർ മുഖ്യ പങ്കാളികൾ).ഫോസിൽ ഇന്ധനം പുറന്തള്ളുന്നതിൽ ഏറ്റവും വലിയ ഉറവിടമാണ് ഇത്. ഇതിനെതിരെ കൂടുതൽ കാര്യക്ഷമമായ സാങ്കേതിക വിദ്യ കളും ശുദ്ധമായ ഇന്ധനങ്ങളും സ്വീകരിക്കുന്നതിനുള്ള ശ്രമ ങ്ങൾ നടക്കുന്നുണ്ട്.കാൽ നടയാത്രക്കാർക്കും സൈക്കിളുക ൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താൻ രാജ്യങ്ങളെ വഴികാട്ടുന്ന UN ന്റെ 'Share the Road Programme നടത്തത്തിലും സൈക്കിൾ സവാരിയിലും കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

മോട്ടോർ വാഹനങ്ങൾ പുറപ്പെടുവിക്കുന്ന വായു മലിനീകരണ ത്തിൽ കാർബൺ മോണോക്സൈഡ് (CO),നൈട്രജൻ ഓക്സൈഡുകൾ(NOx),കണികാ ദ്രവ്യം(parts per millions).

അസ്ഥിര ജൈവ സംയുക്തങ്ങൾ(VOC) അടങ്ങിയിട്ടുണ്ട്.

ശരാശരി പെട്രോൾ കാർ ഓരോ കിലോമീറ്ററിലും 180 ഗ്രാം CO2 ഉത്പാദിപ്പിക്കുന്നു ,അതേ സമയം ഡീസൽ കാർ 173g CO2 പുറത്തു വിടുന്നു.

 

ഒരു പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറിന്റെ നിർമ്മാണ സമയത്ത് ശരാശരി 5.6 ടൺ Carbon dioxide ബഹിർഗമിക്കും. അതിൽ മുക്കാൽ ഭാഗവും സ്റ്റീൽ ബോഡി നിർമ്മിക്കുമ്പോൾ പുറത്തു വിടുന്നു.

 

ശരാശരി ഇലക്ട്രിക് കാർ നിർമ്മിക്കുന്നത് 8.8 ടൺ Carbon dioxide ഉത്പാദിപ്പിക്കുന്നു.അതിൽ 43% ബാറ്ററിയുടെ നിർമ്മാ ണത്തിനാണ് വേണ്ടി വരുന്നത്.

 

ദശാബ്ദം മുമ്പ് SUV കൾ ആഗോള വാർഷിക കാർ വിൽപ്പ നയുടെ 17% ആയിരുന്നു.ഇപ്പോൾ അത് 39% ആണ്. International Energy Agency കണക്കനുസരിച്ച്,2010 നും 2018 നും ഇടയിൽ ആഗോള കാർബൺ പുറം തള്ളൽ വർദ്ധിച്ച തിൽ വലിയ കാറുകളുടെ ഡിമാൻഡ് രണ്ടാമത്തെ വലിയ സംഭാവനയായി മാറി.

 

 

ബസ്സുകൾ ഒരു Km ന് 80-85 gm കാർബൺ വാതകം പുറത്തു വിടുന്നു.തീവണ്ടി യാത്രയ്ക്ക് 27 gm , പെട്രൂൾ കാർ 180 gm , ഡീസൽ കാർ 170- 175gm , E- കാർ 60 gm . ബൈക്ക് 115 gm എന്നിങ്ങനെയാണ് ഹരിത പാദുക സൂചിക .

 

ഭൂമിയുടെ ഹരിതപാദുക ശേഷി 2 ton (2K ),Carbon Biocapacity, ആണെന്നിരിക്കെ 4.7 ton കാർബൺ ബഹിർഗമനമാണ് ശരാ ശരി മനുഷ്യർ ഇപ്പോൾ  നടത്തുന്നത്.16 Giga ton എന്ന ഭൗമ ശേഷിക്കു മുകളിൽ 37.6 Giga ton പുറം തള്ളുന്നുണ്ട്.ഈ സാഹചര്യത്തിലാണ് Carless Day പാേലെയുള്ള ദിനങ്ങൾ ചർച്ചയാകുന്നത്.

 

ലോക ജനസംഖ്യയിലെ 1% വരുന്ന 80 കോടി മനുഷ്യരുടെ ഹരിതപാദുകം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1% ക്കാരുടെ 1000 ഇരട്ടി വരും.10% സമ്പന്നർ 50% പുറം തള്ളലിൽ പങ്കാളിയാണ്.അതീവ സാമ്പത്തിക പിന്നോക്കക്കാർ(10% ആളുകൾ)O.2% മാത്രം അളവിൽ ഹരിത വാതകം പുറത്തു വിടുന്നു.

10 % അതി സമ്പന്നരിൽ 85% പേർ US,ജപ്പാൻ,യൂറോപ്പ്, UK, തെക്കൻ കൊറിയ,ന്യൂസിലാൻഡ് രാജ്യക്കാരാണ്.

 

അമേരിക്കയിലെ അതി സമ്പന്നരുടെ ആളോഹരി കാർബൺ ഹരിതപാദുകം 55 ടൺ വരും .ചൈനയിലെ അതി സമ്പന്നരു ടെ തോത് 30 ടൺ,യൂറോപ്പിലെ വൻ കോടീശ്വരരുടെ പുറത്തു വിടൽ 25 ടൺ , ഇന്ത്യയിലെ അതിസമ്പന്നരുടെ കാർബൺ ബഹിർഗമനം ശരാശരി 7 ടൺ .

 

ഇന്ത്യക്കാരിൽ 8% ത്തിനാണ് സ്വന്തമായി കാറുകൾ ഉള്ളത്.

12 വീടുകളിൽ ഒരാൾക്ക് മാത്രം . 55% ആളുകൾ ഇരുചക്ര വാഹനം സ്വന്തമാക്കി.3.7% പേർ കാളവണ്ടി, കുതിര വണ്ടി എന്നിവ ഉപയോഗിക്കുന്നു.

 

 ഗോവക്കാരിൽ 45% , കേരളത്തിൽ 24 % , ബീഹാറിൽ 2% വീടുകളിൽ കാറുകൾ സ്വന്തമായിയുണ്ട്.

 

കാർ രഹിത ദിനം പോലെയുള്ള പരിപാടികൾ യൂറോപ്യന്മാർ സംഘടിപ്പിക്കുമ്പോൾ ഇന്ത്യയെ പോലെയുളള രാജ്യത്തിലെ ജനങ്ങൾ യാത്രക്കായി ഇന്നും കുറച്ചു മാത്രം ശരാശരി ഹരിത വാതകമാണ്  പുറം തള്ളുന്നത് .

 

കോളനികൾ സ്ഥാപിച്ച് സമ്പന്നരായി,നൂറ്റാണ്ടെങ്കിലുമായി ആർഭാട ജീവിതം നയിച്ച രാജ്യക്കാരുടെ പിൻഗാമികൾക്ക് ഉണ്ടാകുന്ന ഏതു തിരിച്ചറിവും ഗുണപരമായി തീരട്ടെ എന്ന് ആശിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment