മറ്റൊരു വനദിനവും കൂടി !




"ഒരു മരം നടാൻ ഏറ്റവും അനുയോജ്യമായ സമയം 20 വർഷം മുമ്പാണ്.രണ്ടാമത്തെ മികച്ച സമയം ഇപ്പോഴാണ്" എന്ന ചൈനീസ് പഴഞ്ചൊല്ല് എത്രയും ശക്തമായി നടപ്പിലാക്കാൻ ഇനി എങ്കിലും നമുക്കു  കഴിയണം.

 

 

2024ലെ ലോക വനദിനാചരണത്തിൻ്റെ ആശയം"വനങ്ങളും നവീകരണവും:മെച്ചപ്പെട്ട ലോകത്തിനുള്ള പുതിയ പരിഹാര ങ്ങൾ" എന്നതാണ് .ഈ ആശയം പ്രായോഗവൽക്കരിക്കുന്ന തിൽ എന്താണ് തടസ്സം ?

 

 

ലോകമെമ്പാടുമുള്ള 7കോടി ആളുകൾ നിരവധി തദ്ദേശീയ സമൂഹങ്ങൾ ഉൾപ്പെടെ വനങ്ങളെ വീടെന്ന് വിളിക്കുന്നു.160 കോടി ജനങ്ങൾ ഇന്ധനത്തിനും ഭക്ഷണത്തിനായി കാടുകളെ ആശ്രയിക്കുന്നു.

 

 

വനങ്ങൾ ഓക്സിജൻ,പാർപ്പിടം,ജോലി,വെള്ളം,പോഷണം, ഇന്ധനം എന്നിവ നൽകുമ്പോൾ കാർബൺ ആഗിരണം വളരെ പ്രധാന പങ്കു വഹിക്കുന്നു.

 

 

80% ഭൗമ ജൈവവൈവിധ്യവും വനങ്ങളാണ് എന്ന് കാണാം. ചില ഉഷ്ണമേഖലാ വനങ്ങളുടെ വനനശീകരണം ഒരു ദിവസം 100 ഓളം ജീവജാലങ്ങളുടെ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജൈവവൈവിധ്യ നഷ്ടം തടയാനുള്ള കഴിവ് വനനഷ്ടം തടയാനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

 

 

വനത്തിൽ വസിക്കുന്ന വന്യജീവികളുടെ എണ്ണം സസ്തനിക ൾ,പക്ഷികൾ,ഉരഗങ്ങൾ,ഉഭയജീവികൾ എന്നിവ ഉൾപ്പെടു ന്നവ1970 മുതൽ ശരാശരി 69% കുറഞ്ഞു.ആമസോൺ പോലുള്ള ഉഷ്ണമേഖലാ വനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.

 

 

കാർബൺ തിരിച്ചു പിടിക്കലിൽ കടൽ കഴിഞ്ഞാൽ രണ്ടാം സ്ഥാനം കാടുകൾക്കാണ്.ഓരോ വർഷവും 250 കോടി ടൺ കാർബണിനെ(250x3.7കോടി ടൺ കാർബൺഡൈ ഓക് സൈഡ്)പ്രതിവർഷം തിരിച്ചു പിടിക്കാൻ കഴിവുണ്ട്.ഭൂമിയ്ക്ക് 1800 കോടി ടൺ(18 ജിഗാ ടൺ)കാർബൺ ഡയോക്സൈഡ് തിരിച്ചു പിടിക്കാനെ കഴിയൂ.35-38 ജിഗാ ടൺ വാതകം പ്രതി വർഷം മനുഷ്യരുടെ ഇടപെടൽ കാരണമാണ് പുറത്തു വരു ന്നത്.ഭൂമിയുടെ കഴിവും കടന്ന് 20 ജിഗാ ടൺ അന്തരീക്ഷ ത്തിൽ എത്തുകയാണ്.

 

 

കൃഷി,വനം,മറ്റ് ഭൂമിയുടെ ഉപയോഗം 22% ഹരിത വാതകം പുറത്തുവിടും.അതിൻ്റെ പകുതിയും വനനശീകരണത്താൽ സംഭവിക്കുന്നു. 

 

 

കേരളത്തിലെ യഥാർത്ഥ കാടുകൾ വനം വകുപ്പ് കണക്കു പ്രകാരം 11600 ചKm വരും.എന്നാൽ 70% ത്തിനു മുകളിൽ തണലുകൾ ഉള്ള കാടുകൾ 1635 ച.Km മാത്രമാണ്.40% to 70% വരുന്നത് 9500 ചKm ഉണ്ട്.

 

7 ലക്ഷം ഹെക്ടർ കാടുകൾ കേരളത്തിന് നഷ്ടപ്പെട്ടു. വനത്തിൻ്റെ സേവനം പൂർണ്ണമാകുവാൻ നെൽപ്പാടങ്ങളും തണ്ണീർ തടങ്ങളും ഉണ്ടാകണം.7.50 ലക്ഷം ഹെക്ടർ നെൽ വയലുകൾ നികത്തി.ശരാശരി ഓരോ ഹെക്ടർ കാടും ചതുപ്പ് നിലവും പ്രതിവർഷം ഒരു കോടി രൂപയിൽ അധികം സാമൂഹിക സേവനം നൽകുന്നുണ്ട്.അതിനർത്ഥം കേരള സംസ്ഥാനത്തിൻ്റെ പ്രകൃതി മൂലധനത്തിൽ 14 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി എന്നാണ് .

 

 

അന്തരീക്ഷ ഊഷ്മാവ് വർധന 3.2 ഡിഗ്രിയിലധികമായാൽ ഉൽപ്പാദന രംഗത്ത് 26%ത്തിന് കുറവുണ്ടാക്കും.കേരളത്തി ൻ്റെ GSDP 11.50 ലക്ഷം കോടി രൂപ വരും.അതിൻ്റെ 25% എന്നാൽ 2.99 ലക്ഷം കോടി രൂപയുടെ കുറവ് വരുമാനത്തിൽ കേരളത്തിന് ഉണ്ടാകും.

 

 

കാലാവസ്ഥാ മാറ്റങ്ങൾ ദുരന്തങ്ങളായി കേരളത്തെ ബാധി ക്കുമ്പോൾ അതിൽ മനുഷ്യ-മൃഗ സംഘർഷങ്ങളും വിഷയീ ഭവിക്കുന്നുണ്ട്.മാറിയ ലോക സാഹചര്യത്തിൽ മൃഗജന്യ രോഗം മുതൽ സൂര്യാഘാതവും പ്രളയവും കൃഷി നാശവും മറ്റിടങ്ങളെ എന്ന പോലെ കേരളത്തെയും ബാധിക്കുമ്പോ ഴാണ് മറ്റൊരു വന ദിനവും എത്തിച്ചേരുന്നത്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment