ASOG എന്ന ഫിലിപ്പിനൊ സിനിമ പറയുന്നത് ....




ഫിലിപ്പീൻസിനെ തകർത്ത 2011ലെ Haiyan ചുഴലിക്കാറ്റിന്റെ ദുരന്തങ്ങളാണ് IffI യിൽ കണ്ട ASOG ന്റെ പശ്ചാത്തലം. Docufiction വിഭാഗത്തിൽ പെടുത്താവുന്ന സിനിമയിൽ Surreal comedy യും Social portrait realismവും വഴി പ്രകൃതി-പ്രണയം- രാഷ്ട്രീയ സംഭവങ്ങളെ മനോഹരമായി Seán Devlin എന്ന സംവിധായകൻ അവതരിപ്പിക്കുകയാണ്. Road Movie കളെ ഓർമ്മിപ്പിക്കുമെങ്കിലും ചലച്ചിത്രം പറയാൻ ശ്രമിക്കുന്ന വിഷയം വ്യത്യസ്ഥമാണ്.

 

പ്രകൃതിക്കും സമത്വനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കും അടിമുടി ഐക്യദാർഢ്യം നൽകുകയാണ് ASOG.ആഖ്യാനത്തി നും ഡോക്യുമെന്ററിക്കും ഇടയിലൂടെ സഞ്ചരിക്കുന്നു ചിത്രം .

 

 

സൂപ്പർ ടൈഫൂണിനെ അതിജീവിച്ച ഒരു കൂട്ടം ആളുകൾ അഭി നയിക്കുന്ന സിനിമയിലെ പ്രധാന കഥാപാത്രം Jaya,Non-binary, അധ്യാപന വൃത്തി ചെയ്യുന്നു.ടെലിവിഷൻ ഷോ അവതരിപ്പി ക്കുന്ന തന്റെ കരിയർ ഫിലിപ്പൈൻസിനെ തകർത്ത പ്രകൃതി ദുരന്തത്തെത്തുടർന്ന് അവസാനിപ്പിക്കുകയാണ്.

 

ഒരു സൗന്ദര്യ മത്സരത്തിൽ വിജയിക്കുന്നതിനും അതുവഴി ലഭിക്കുന്ന സമ്മാനത്തുകയ്‌ക്കുമായി ജയ രാജ്യത്തുടനീളം സഞ്ചരിക്കാൻ തീരുമാനിക്കുന്നു.കുടുംബത്തെ തേടി അതേ വഴിക്ക് പോകുന്ന മുൻ വിദ്യാർത്ഥിയായ Arnel നുമായുള്ള യാദൃശ്ചിക കണ്ടുമുട്ടൽ അവരുടെ പദ്ധതികളെ സങ്കീർണ്ണ മാക്കുന്നു.

 

കാൽനടയായും ബൈക്കിലും ബോട്ടിലുമായി അവർ ഒന്നിച്ച് എണ്ണമറ്റ മൈലുകൾ സഞ്ചരിക്കുമ്പോൾ,ഇരുവരും പരസ്പരം മാത്രമല്ല അവരുടെ യാത്രയിൽ കണ്ടു മുട്ടുന്നവരാലും എന്നെ ന്നേക്കുമായി മാറുകയാണ് അവരും .

 

 

ഹാസ്യം,നാടകം,പ്രണയം,രാഷ്ട്രീയം എന്നീ വിഷയങ്ങളെ  പരി സ്ഥിതി ദുരന്തത്തിന്റെ സാഹചര്യത്തിൽ അവതരിപ്പിക്കുന്ന ASOG ലെ നടീ നടന്മാർ ദുരന്തത്തിലെ രക്തസാക്ഷികളാണ്. സംവിധായകൻ Seanന്റെ കുടുംബത്തിനു തന്നെ സ്വന്തം വിടും മറ്റും 2011 ലെ Sendong ചുഴലിയാൽ നഷ്ടപ്പെട്ടു.അദ്ദേഹത്തി ന്റെ അമ്മ ജനിച്ചു വളർന്ന Leyte ദ്വീപ്  തകർന്നു പോയി.Devlin (Filipino-Chinese-Canadian)എഴുത്തുകാരൻ , സംവിധായകൻ,/Comedian /Prankster ;എല്ലാത്തിനുമുപരി പരിസ്ഥിതി പോരാട്ട ക്കാരനാണ് .

 

 

ജയയുടെ ജീവിത പങ്കാളിയുമായുള്ള വൈകാരികബന്ധം, Transgender എന്ന നിലയിൽ മുഖ്യ അധ്യാപകന്റെ മോശം പെരുമാറ്റം,സൈറൺ ശബ്ദം തന്നെ ദുരന്തത്തിന്റെ ഞെട്ടൽ അധ്യാപികയിൽ ഉണ്ടാക്കുന്ന ഭയം,Non-binary വ്യക്തിത്വം വിദ്യാർത്ഥികളിൽ ഒരസ്വാഭാവികതയും സൃഷ്ടിക്കാത്തത് , സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ ചൂഷണം തുടങ്ങി ഒട്ടുമിക്ക ഫിലിപ്പീനോ ജനങ്ങളുടെ പ്രശ്നങ്ങളും ജയയിലൂടെ അവതരി പ്പിക്കപ്പെടുന്നുണ്ട്.

 

സിനിമയുടെ മുഴുവൻ രംഗങ്ങളും ചുഴലി തകർത്ത കെട്ടിടങ്ങ ളുടെയും മനുഷ്യരുടെയും പശ്ചാത്തലത്തിൽ നടക്കുന്നു.ഭൂ വിസ്തൃതിയുടെ 60% വും ജനങ്ങളിൽ 74%ഉം വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ,വരൾച്ച,ഭൂകമ്പം,സുനാമി,മണ്ണിടിച്ചിലുകൾ എന്നിവക്കു വിധേയമായി കൊണ്ടിരിക്കുന്ന 10 കോടി ജനങ്ങ ളുടെ 7650 ഓളം ദ്വീപസമൂഹത്തെ ലോകത്തിന് പരിചയപ്പെടു ത്തുകയാണ് സിനിമ .

 

 

ജയ തന്റെ Trolly Bag മായി മുൻ വിദ്യാർത്ഥിയുമൊപ്പമുള്ള നീണ്ട യാത്രയുടെ അവസാനം , ദുരന്ത അവശിഷ്ടങ്ങൾ നിറഞ്ഞ റോഡിലൂടെ പാടുപെട്ട് നീങ്ങുന്നു.അപ്പോൾ നടത്തുന്ന വിവരണങ്ങൾ കോളനികൾ സ്ഥാപിച്ച കാലം മുതൽ പടിഞ്ഞാറൻ രാജ്യക്കാർ നടത്തിയ കൊള്ളകളെയും അട്ടിമറികളെയും ലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ പ്രസംഗമായി മാറാവുന്ന രംഗത്തെ,Overhead ക്യാമറ കണ്ണിലൂടെ സംവിധായകൻ വളരെ മനോഹരമായി സിനിമ യുടെ ഒഴുക്കിനൊപ്പം അവതരിപ്പിച്ചു.

 

സിനിമയുടെ കലാമൂല്യം,യഥാർത്ഥ സംഭവത്തിന്റെ രക്തസാ ക്ഷികളെ അഭിനയ പാത്രങ്ങളായി അവതരിപ്പിക്കൽ, Docufiction,Road Movie തുടങ്ങിയ പ്രത്യേകതകളിലൂടെ, എന്നാൽ അത്തരം നിർവചനങ്ങൾ കൊണ്ട് അടയാളപ്പെടു ത്തുന്നതിനും അപ്പുറത്തെക്കിന് ASOG എത്തിച്ചേരുന്നു.

 

ASOG എന്ന പരിസ്ഥിതി-LGBTQ രാഷ്ട്രിയ സിനിമ WHEN THE STORM FADES നെ പോലെ ഒഡെസ മാതൃകയിൽ Croud Funding വഴി നിർമ്മിച്ചു.കിട്ടിയ പണത്തിൽ 50% ദുരന്തങ്ങൾ ക്കു വിധേയരായവർക്കു നൽകി.WHEN THE STORM FADES  2013 ലെ Haiyan ചുഴലിയുടെ ദുരന്തവും ശേഷം ദുരന്തക്കാർ ക്കായി പടിഞ്ഞാറൻ നാട്ടുകാർ നടത്തുന്ന സഹായ കാപട്യ ങ്ങളും വിവരിച്ചിട്ടുണ്ട്.

 

Yes Lab ന്റെ(Supporting Artists & Activists world wide)സംഘാ ടനത്തിൽ പ്രധാന പങ്കു വഹിക്കുന്ന സംവിധായകൻ Sean , ShitHarperDid.comന്റെ പ്രധാന കലാകാരനും Executive Director മാണ് .

 

സാധാരണ കണ്ടു വരാറുള്ള കലാകാരന്റെ പക്ഷം തെളിയി ക്കലിനായി മാത്രം പൊതു മണ്ഡലങ്ങളിൽ Celebrity പട്ടമണി ഞ്ഞെത്തുന്ന വ്യക്തിത്വമല്ല Sean.പ്രകൃതി കൊള്ള നടത്തുന്ന  ക്യനേഡിയൻ(Canadian Corporate Mining Company)സ്ഥാപന ങ്ങളുടെ പ്രിയ നേതാവ്,പ്രധാനമന്ത്രി Stephen Harper-ടെ സ്വകാര്യ പേജിലേക്കുള്ള Seanന്റെ രണ്ടുവട്ടത്തെ കടന്നു കയറ്റം കാലാവസ്ഥാ പ്രശ്നവും അഭയാർത്ഥി വിഷയവും പാർലമെന്റിൽ ഗൗരവതരമായ ചർച്ചക്കു വിധേയമാക്കി.Sean നെ ജയിലടക്കാൻ നിയമഭേദഗതി വേണമെന്ന് Conservative Senator ആവശ്യപ്പെടുന്ന തലത്തിലെക്കു കാര്യങ്ങൾ എത്തി.

 

1990 മുതൽ 565 പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചു  ഫിലിപ്പൈൻസ് .70,000 പേർ കൊല്ലപ്പെടുകയും 2300 കോടി ഡോളർ നഷ്ടപരിഹാരം നൽകേണ്ടിയും വന്നു.ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഒഴികെ,ഫിലിപ്പീൻസിലെ പ്രകൃതി അപകടങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനാൽ തീവ്രമാകുകയാണ്.

 

ലോകത്തെ സജീവമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് തടമായ വടക്കു പടിഞ്ഞാറൻ പെസഫിക്കിലെ സ്ഥാനം കാരണം ചുഴ ലിക്കാറ്റുകൾക്ക് സാധ്യത കൂടുതലാണ്.പ്രതിവർഷം ശരാശരി 20ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നു.ഏകദേശം 8 ചുഴലിക്കാറ്റു കൾ കരയിലേക്ക് വീഴുന്നു.സമീപ വർഷങ്ങളിൽ രേഖപ്പെടു ത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്  2013 ലെ  ഹൈയാൻ 9 പ്രദേശങ്ങളെ നശിപ്പിക്കുകയും11 ലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിപ്പിക്കുകയും 80 കോടി ഡോളറിന്റെ കാർഷിക മറ്റ് അടിസ്ഥാന സൗകര്യ നാശനഷ്ട ങ്ങൾ വരുത്തി.ഫിലിപ്പീൻസ് 22 സജീവ അഗ്നിപർവ്വതങ്ങളു ള്ള,ഗണ്യമായ ടെക്റ്റോണിക് പ്രവർത്തന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.അഗ്നി പർവ്വത പ്രവർത്തന ഭീഷണി,2018 ലെ മയോൺ പർവ്വതം പൊട്ടിത്തെറിച്ചതിലൂടെ ലോകം അറി ഞ്ഞതാണ്, 90,000 ആളുകളെ ഒഴിപ്പിക്കാൻ കാരണമായി.

 

ASOG ന്റെ നിർമാണത്തിൽ വിവിധ സഹായങ്ങൾ നൽകാൻ പരിസ്ഥിതി സംഘടനകൾ ഉണ്ടായിരുന്നു.ലഭിക്കുന്ന വരുമാന ത്തിൽ നിന്നും സിനിമക്കായി പ്രവർത്തിച്ചവർക്കു നൽകാനാ ണ് അവരുടെ ശ്രമം.ഒപ്പം സിനിമയെ അന്തർദേശീയ വേദികളി ലെത്തിക്കാനുള്ള ശ്രമത്തിനായി പണം മാറ്റി വെക്കുന്നു. Cannes,London Film Fest.പ്രദർശിപ്പിച്ചു കഴിഞ്ഞു.

 

സിനിമയിൽ അഭിനയിച്ച Jaya,Arnel,Amelia,Raul എന്നിവരുടെ വീടുകൾ ചുഴലിയിൽ നഷ്ടപ്പെട്ടിരുന്നു.അവരുടെ വീടും തുടി യും റിയൽ എസ്റ്റേറ്റുകാരുടെ കൈകളിലായി , ഇന്നും  ക്യാമ്പു കളിൽ ജീവിക്കേണ്ടി വരുന്നു.

 

കല അനീതിക്കെതിരായ കലാപമാകണമെന്ന് നിർബന്ധമില്ല. എന്നാൽ കലയുടെ താളവും ശബ്ദവും നിറവും നിലനിർത്തി അനീതിയുടെ കണാ ചരടുകളെ ജന മധ്യത്തിൽ അവതരിപ്പി ക്കാൻ കഴിയുക സമാനതകളില്ലാത്ത രാഷ്ട്രീയ പ്രവർത്തന മാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment