ആണവ നിലയങ്ങളോടു ബൈ പറഞ്ഞ് ജർമ്മനി !




ജർമ്മനി രാജ്യത്തെ അവശേഷിക്കുന്ന ആണവ നിലയങ്ങളും കഴിഞ്ഞ ശനിയാഴ്ച കൊണ്ട് അടച്ചു പൂട്ടി.ഫുകുഷിമ അപകട ത്തെത്തുടർന്ന് 2011 നും 2017 നും ഇടയിൽ ജർമ്മനിയിലെ 17 ആണവ റിയാക്ടറുകളിൽ 10 എണ്ണം അടച്ചു പൂട്ടിയിരുന്നു. 2022 ഓടെ ശേഷിക്കുന്ന ആണവ റിയാക്ടറുകളും അടച്ചു പൂട്ടാൻ ജർമ്മനി പദ്ധതിയിട്ടതിന്റെ ഭാഗമായാണ് വടക്കൻ സംസ്ഥാനമായ ലോവർ സാക്‌സണിയിലെ എംസ്‌ലാൻഡ്, ബവേറിയയിലെ ഐസർ 2 സൈറ്റ്,തെക്ക്-പടിഞ്ഞാറ് ഭാഗ ത്തുള്ള ബാഡൻ-വുർട്ടെംബർഗിലെ നെക്കാർവെസ്റ്റൈം പ്രവർത്തനം അവസാനിപ്പിച്ചത്.

1970 കളില്‍ ജര്‍മ്മനിയില്‍ ശക്തമായ ആണവ വിരുദ്ധ സമര ങ്ങള്‍ അരങ്ങേറിയിരുന്നു.പിന്നാലെയാണ് ഘട്ടം ഘട്ടമായി ജര്‍മ്മനിയില്‍ ആണവനിലയങ്ങള്‍ പൂട്ടിത്തുടങ്ങിയത്.1986 ലെ ചെര്‍നോബില്‍ ദുരന്തം സമരങ്ങള്‍ക്ക് ആക്കം കൂട്ടിയി രുന്നു.

30 ലേറെ ആണവനിലയങ്ങളാണ് ജര്‍മ്മനിയില്‍ ഉണ്ടായിരു ന്നത്.ഇതോടെ എല്ലാ ആണവ നിലയങ്ങളും അടച്ച് പൂട്ടിയിരി ക്കുകയാണ് രാജ്യം.ഇനി മുതല്‍ ഹരിത ഇന്ധനം കൂടുതലായി ഉപയോഗിച്ച് ഇന്ധനത്തിനുള്ള ആവശ്യം നിറവേറ്റുമെന്നാണ് പറയുന്നത്.

1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ ചൂട് വർദ്ധനവ് പരിമിതപ്പെടു ത്തുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകട സാധ്യതകൾ കുറയ്ക്കാനാണ്. വൈദ്യുതി ഉൽപ്പാദനത്തിൽ ഹരിത വാതകങ്ങളുടെ പങ്കിനെ കുറച്ചു കാണാൻ കഴിയില്ല.  ഊർജ്ജ ഉൽപാദനവുമായി ബന്ധപെട്ടു പുറത്തു വരുന്ന കാർ ബൺഡൈ ഓക്സൈഡ് തോത് ലോകത്തിൽ  കുറയുന്നില്ല. 2018 ൽ അത് 33 ജിഗാ ടണ്ണിലെത്തി.2000 മുതൽ 40% ത്തില ധികം വർദ്ധനവു കാണിക്കുന്നു.

കാർബൺ ബഹിർഗമനം നിയന്ത്രിക്കുവാൻ കൽക്കരിയും ക്രൂഡ് ഓയിലും വൈദ്യുതി നിലയങ്ങളിൽ നിന്നും ഒഴിവാക്കേ ണ്ടി വരും എന്നാണ് പൊതു ധാരണ.പകരം ആണവ നിലയ ങ്ങൾ വരണം എന്ന നിലപാടാണ് ഇന്ത്യ ഉൾപ്പെടുന്ന പല രാജ്യ ങ്ങളും കൈകൊള്ളുന്നത്.

ഒരു Kwh വൈദ്യുതി കൽക്കരി ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കു മ്പോൾ 820 gm കാർബൺ ഡയോക്സൈഡ് പുറത്തു വരും. പ്രകൃതി വാതകം വഴി എങ്കിൽ 490 gm, ബയൊ ഗ്യാസ് 230 gm , പുരപ്പുറ സൗരോർജ്ജം 42 gm, ജലവൈദ്യുത നിലയം 24 gm , ആണവ നിലയം12 gm മാത്രം..ഇതിനർത്ഥം വൈദ്യുതി നിലയ ങ്ങൾക്കായി ആണവ ഊർജ്ജത്തെ ആശ്രയിക്കാം എന്ന് തീരുമാനിക്കാൻ ലോകത്തിനു കഴിയില്ല.ആണവ നിലയത്തി ന്റെ സുരക്ഷയും ഇന്ധന മാലിന്യവും വലിയ ഭീഷണിയാണ്. ഇതിനെ മറന്നു കൊണ്ട് കേവല കാർബൺ ബഹിർഗമന  കണക്കിന്റെ ബലത്തിൽ ആണവ നിലയങ്ങൾക്കു പച്ച കൊടി കാണിക്കാൻ ആർക്കാണ് കഴിയുക ? 

ഹരിത വാതകങ്ങൾ പരമാവധി കുറയ്ക്കുവാൻ ആണവ  നിലയങ്ങൾ ആകാം എന്ന സാധ്യതയെ മുതലെടുക്കുവാൻ ലോകത്തെ ആണവ ഉപകരണ നിർമ്മാണ ലോബികൾ കാലാ വസ്ഥാ സമ്മേളനങ്ങളിൽ സ്വാധീനം ചെലുത്തുന്നു.ഈ വിഷ യത്തിൽ ജർമ്മനിയിലെ വലതു പക്ഷ പാർട്ടികൾ ആണവ നിലയങ്ങൾ തുടരട്ടെ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാ ണ്.എന്നാൽ ജർമ്മൻ ഭരണ കക്ഷികളിൽ അംഗമായ ഗ്രീൻ പാർട്ടിയും മറ്റ് ഇടതു പക്ഷ പ്രസ്ഥാനങ്ങളും വിഷയത്തിൽ കൈ കൊണ്ട ആരോഗ്യകരമായ സമീപനം ജർമ്മനിയെ ആണവ നിലയ വിമുക്ത രാജ്യമാക്കി തീർത്തിരിക്കുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment