മാഡ്രിഡിലെ പരിസ്ഥിതി സമ്മേളനം; ഇന്ത്യയുടെ അഞ്ച് വലിയ ചോദ്യങ്ങൾ




സ്പെയിനിലെ മാഡ്രിഡില്‍ ഇന്നലെ സമാപിച്ച COP 25 ആം അന്തര്‍ദേശിയ പരിസ്ഥിതി സമ്മേളനത്തില്‍ ലോകം നേരിടുന്ന പരിസ്ഥിതി ആഘാതങ്ങളെപറ്റി ചര്‍ച്ചകൾ സജ്ജീവമായിരുന്നു. ഗ്രീന്‍ലാണ്ടിലെ മഞ്ഞുരുകല്‍ 1990നു ശേഷം 7 മടങ്ങ്‌ വര്‍ദ്ധിച്ചതും കടലില്‍ ഒകിസജന്‍റെ അളവ് കുറഞ്ഞു വരുന്നതും ലോകത്തെ നാലില്‍ ഒന്ന് ജനങ്ങള്‍ ജലക്ഷാമത്തിലേക്ക് എത്തിച്ചേരുന്നതും വേദിയില്‍ ഉന്നയിക്കപെട്ടു. ഇതിനൊക്കെ കാരണമായ ആഗോള താപനവും അതിന് അവസരം ഒരുക്കുന്ന തെറ്റായ വികസന നയങ്ങളും വിമര്‍ശങ്ങള്‍ക്ക് വിധേയമാകുകയുണ്ടായി ഐക്യരാഷ്ട്രസഭ മുന്നോട്ടു വെച്ച Sustainable Development (സുസ്ഥിര വികസനം) നടപ്പിലാക്കുവാന്‍ മടിച്ചു നില്‍ക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുവാന്‍ ഗ്രീറ്റ തുന്‍ ബര്‍ഗ്ഗ്നെ പോലെയുള്ള പുതു തലമുറക്കാരും മാഡ്രില്‍ എത്തിയിരുന്നു.

 


ഗാന്ധിജിയുടെ 150 ആം ജന്മ വാര്‍ഷികത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു  സ്പെയിനിന്‍റെ തലസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയത്. പ്രസ്തുത സബ്മിറ്റില്‍ ഇന്ത്യന്‍ പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ശ്രീ പ്രകാശ്‌ ജാവേദ്കര്‍ ലോകത്തെ സമ്പന്ന രാജ്യങ്ങളോട് പ്രധാനപെട്ട 5 ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. 

 

ക്യോട്ടോ ഉടമ്പടി പ്രകാരം വികസിത രാജ്യങ്ങള്‍ നടപ്പിലാക്കേണ്ട പലതും അവര്‍ വഴിയില്‍ ഉപേക്ഷിച്ചു. ഒരു വര്‍ഷം കഴിയുമ്പോള്‍ പാരീസ് സമ്മേളന അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങേണ്ടതുണ്ട്. ക്യോട്ടോ ഉടമ്പടിയില്‍ നടപ്പിലാക്കുവാനുള്ള (വിശിഷ്യ കാര്‍ബണ്‍ ബഹിര്‍ ഗമനം 25-40% കണ്ടു കുറയ്ക്കുക) തീരുമാനം യാഥാര്‍ഥ്യമാക്കിയിട്ടെ പാരീസ് സമ്മേളന തീരുമാനങ്ങള്‍ ഏറ്റെടുക്കാവൂ എന്ന് നമ്മുടെ പരിസ്ഥിതി മന്ത്രി ആവശ്യപെട്ടു.

 


രണ്ടാമതായി വികസിത രാജ്യങ്ങള്‍ നല്‍കും എന്ന് അംഗീകരിച്ച,10 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി ഡോളര്‍, ഹരിത സഹായം വേണ്ടതരത്തില്‍ നടപ്പിലാക്കുവാന്‍ മടിച്ചു നില്‍ക്കുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാക്കണം. ഇതുവരെയായി 2% തുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്.


പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സൗജന്യമായി നല്‍കുവാന്‍ വന്‍കിട രാജ്യങ്ങള്‍ മുന്നോട്ടു വരണം എന്ന് മൂന്നാമത്തെ ആവശ്യമായി ഉന്നയിച്ചു.

 


ക്യോട്ടോ ഉടമ്പടിയില്‍ ഉണ്ടാക്കിയ Carbon Market (CDM) പാരീസ് ഉടമ്പടിയിലും തുടരണം. (Article 6ന്‍റെ ഭാഗമായി) വികസിത രാജ്യങ്ങള്‍ Carbon trading ല്‍ കാട്ടുന്ന താല്പര്യക്കുറവ് ഉപേക്ഷിക്കുവാന്‍ ഇനിയെങ്കിലും തയ്യാറാകണം എന്നതായിരുന്നു നാലാമത്തെ ആവശ്യം.


2030 ഓടെ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം 30% കണ്ടു കുറയ്ക്കുവാന്‍ നിര്‍ബന്ധിതമായിരിക്കെ അത് വഴി ഉണ്ടാകുന്ന നഷ്ട്ടം നികത്തുവാന്‍ Warsaw international mechanism അനുസരിച്ചുള്ള നടപടികള്‍ എടുക്കണം എന്ന ഇന്ത്യയുടെ അഞ്ചാമത്തെ നിര്‍ദ്ദേശവും ഇന്ത്യക്കും മൂന്നാം ലോക രാജ്യങ്ങള്‍ക്കു പൊതുവായും സഹായകരമാകുന്ന തരത്തിലുള്ളതായിരുന്നു.

 


COP 25 ആമതു സമ്മേളനം നടക്കേണ്ടിയിരുന്ന ബ്രസീൽ ആ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറിയ സാഹചര്യത്തിൽ സമ്മേളനം ചിലിയിൽ നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീലിന്റെ പുതിയ അധ്യക്ഷൻ J. ബോൾസ്വാനോ സമ്മേളനത്തോട് നിസ്സഹരണം പ്രഖ്യാപിച്ചപ്പോൾ ജല സമരത്തിലൂടെ ഉയർന്നു വന്ന ചിലിയൻ പ്രസിഡന്റിന്റെ (മോറൽസ്സ്) നാട്ടിൽ പരിസ്ഥിതി ഉച്ചകോടി നടത്താം എന്ന ധാരണയിലെത്തി. എന്നാൽ മോറൽസ്സ് പദവി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു സമ്മേളനം സ്പെയിനിലെ മാഡ്രിഡിൽ വെച്ചു കൂടിയത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment