തകരുന്ന ഓസോൺ പാളി നമ്മെ എങ്ങിനെ ബാധിക്കും




ഓസോണ്‍ പുതപ്പിന്‍റെ അഭൂതപൂര്‍വമായ തകര്‍ച്ച നേരിടുന്ന സംഭവം ആദ്യമായി ശ്രദ്ധിക്കപെട്ടത്1974 ആയിരുന്നു. ഓസോണ്‍ പാളിയുടെ തകര്‍ച്ച രൂക്ഷമായി വന്ന സാഹചര്യത്തിൽ ലോക പരിസ്ഥിതി സമ്മേളനം വിഷയത്തെ ഗൗരവതരമായി മനസ്സിലാക്കി. ഏറ്റവും അധികം തകര്‍ച്ച അനുഭവപെട്ട ഭാഗം അന്‍റ്റാര്‍ട്ടിക്കയുടെ അന്തരീക്ഷത്തില്‍ ആയിരുന്നു. അധികമായി എത്തിയ UV കിരണങ്ങള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വിവിധ രൂപത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും എന്ന് പഠനങ്ങള്‍ വെളിപെടുത്തി. അതിന്റെ  സംരക്ഷണത്തിനായുള്ള മോണ്ട്രിയല്‍ പ്രോട്ടോക്കോള്‍   ജനുവരി ഒന്ന് 1989മുതല്‍ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു.


ഓസോണ്‍ തകര്‍ച്ചക്ക് കാരണമായ Chloro Fluro Carbon ഒഴിവാക്കുവാന്‍ സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുവാൻ തുടങ്ങി .ഈ വിഷയത്തെ ഗൌരവതരമായി പരിഗണിക്കുവാന്‍ വിവിധ രാജ്യങ്ങള്‍ കാട്ടിയ താല്‍പര്യം പിൽക്കാലത്ത് ഗുണപരമായ ഫലങ്ങള്‍ നല്‍കി.അന്തര്‍ദേശിയ പരിസ്ഥിതി സമ്മേളന തീരുമാനത്തെ മാനിച്ചു കൊണ്ട് CFC വാതകങ്ങള്‍ക്ക് പകരം ഓസോണ്‍ പാളികള്‍ക്ക് ദോഷം വരുത്താത്തവ ഉപയോഗിക്കുവാന്‍ കമ്പനികള്‍ പടിപടിയായി തയ്യാറായിരുന്നു.അങ്ങനെ 99% CFC യും ഒഴിവക്കപെട്ടു. ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാതെയിരുന്നുഎങ്കില്‍ 40% ഓസോൺ പാളികളും തകര്‍ന്നു പോകുമായിരുന്നു. ഇപ്പോഴാകട്ടെ നഷ്ടപെട്ട ഓസോണ്‍ ദ്വാരങ്ങള്‍ അടയുവാന്‍ തുടങ്ങി. (ഓരോ പത്തു വര്‍ഷവും 1 മുതല്‍ 3% വരെ എന്ന തോതിൽ)2000 ത്തിനു ശേഷം 40ലക്ഷം km ഓസോണ്‍ സുഷിരങ്ങള്‍ അടക്കപെട്ടു. അതു വഴി 20 ലക്ഷം (ത്വക്കിലുണ്ടാകുന്ന ) അര്‍ബുദ രോഗങ്ങള്‍ ഒഴിവക്കപെട്ടു.മനുഷ്യരാശിക്ക് ഉണ്ടാകേണ്ടിയിരുന്ന 2.2 ലക്ഷം കോടി ഡോളര്‍ നഷ്ടം തടയുവാൻ അതു വഴി കഴിഞ്ഞു. (150 ലക്ഷം കോടി രൂപ)


അന്തരീക്ഷ താപനത്തിന് ഇടനൽകും വിധം കാർബൺ ബഹിർഗമനം വർധിച്ച തോതിൽ തുടരുന്നു.ശരാശരി ബഹിർഗമനത്തോത് പകുതിയിൽ താഴെയായി കുറക്കുക എന്നതാണ് ഇന്നത്തെ അടിയന്തിര കടമ.നിലവിലെ 4.7 K എന്ന കാർബൺ തോത് (4700 Kg/ പ്രതിവർഷം) 2 K(2OOO Kg)യിലേക്കു ചുരുക്കുവാൻ കഴിയണം. ഹരിത പാതുകം (Carbon Foot Print)കുറക്കുവാനുള്ള  പദ്ധതികൾ  നിലവിൽ ലക്ഷ്യം കാണുന്നില്ല.ജനസംഖ്യയിൽ10% വരുന്ന സമ്പന്നർ കാർബൺ ബഹിർഗമനത്തിൽ 50% വും പങ്കാളിയാണ്..സമ്പന്നരുടെ ശരാശരി കാർബൺ തോത് 45 ടൺ ആയിരിക്കെ ബംഗ്ലാദേശിന്റെ ശരാശരി തോത് O.4 ടൺ മാത്രം. 


ഭൂമിയുടെ Earth Overshoot Day (Ecological Debt Day) ഓരോ വർഷവും കണ്ട് പുറകോട്ടു ചലിക്കുകയാണ്.ഭൂമിയുടെ ക്ഷതങ്ങൾ പരിഹരിക്കുവാൻ അതിനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്ന് ഇതുവഴി  മനസ്സിലാക്കാം.1970 വർഷത്തെ EOD ഡിസംബർ 29 ആയിരുന്നു .1970 (ഡിസംബർ 31 വരെയുള്ള )വർഷത്തെ മനുഷ്യ വർഗ്ഗത്തിനായുള്ള പ്രകൃതി വിഭവങ്ങൾ  ഡിസംബർ 29 കൊണ്ട് ഉപയോഗിച്ചു തീർത്തു എന്നർത്ഥം.(രണ്ടു ദിവസത്തെ വിഭവങ്ങൾ അടുത്ത വർഷത്തെതിൽ നിന്നും എടുത്തു എന്നു മനസ്സിലാക്കണം) .2019ലെ Earth Overshoot Day  ജൂലൈ 19 ലെത്തി. ഓരോ വർഷവും ഈ ദിനം ആദ്യമാസത്തോട് അടുക്കുകയാണ്. 


1971 ൽ EOD ഡിസംബർ 20 ൽ. 1972 ൽ ഡിസംബർ 10, 1980 ൽ നവംബർ 4, 1990 ൽ ഒക്ടോബർ 11, 1995 ൽ ഒക്ടോബർ  4, 2000 ൽ സെപ്റ്റംബർ 23, 2005 ൽ  ആഗസ്റ്റ് 25, 2010 ൽ ആഗസ്റ്റ് 7, 2015ൽ ആഗസ്റ്റ് 5, 2017 ൽ ആഗസ്റ്റ് 1. കഴിഞ്ഞ വർഷവും ഈ വർഷവും ജൂലൈ 29 എന്ന് കണക്കു കൂട്ടുമ്പോൾ പ്രതിവർഷം  മനുഷ്യർക്ക്  ഉപയോഗിക്കുവാൻ ഭൂമി അനുവദിച്ചിട്ടുള്ള അതിന്റെ വിഭവങ്ങൾ 5 മാസത്തിനും രണ്ടു ദിവസത്തിനും മുമ്പേ തീർത്തു കളയുന്നു എന്നാണ് മനസ്സിലാകുക. ജൂലൈ 29 നു ശേഷം മനുഷ്യർ ഉപയോഗപ്പെടുത്തുന്ന ഓരോ വിഭവങ്ങളും അനധികൃതമായി ഭൂമിയിൽ നിന്നും എടുത്തുമാറ്റുന്നവയാണ്.ആ പ്രവർത്തനം ഭൂമിയെ രോഗാതുരമാക്കുന്നു.ഇന്നത്തെ മനുഷ്യ വർഗ്ഗത്തിന്റെ ഉപഭോഗത്തിനായി 1.7 മടങ്ങു ഭൂമി വേണ്ടിവരുന്നുണ്ട്. 


പ്രപഞ്ചത്തിന് ഒരു ഭൂഗോളമേ 1കോടിക്കു മുകളിലുള്ള  വ്യത്യസ്ഥ ശ്രേണിയിൽപ്പെട്ട ജീവി വർഗ്ഗത്തി നായി നിലനിൽക്കുന്നുള്ളു എന്ന യാഥാർത്ഥ്യത്തെ എത്രയും പെട്ടെന്ന് തിരിച്ചറിയുവാൻ മനുഷ്യ വർഗ്ഗത്തിന് കഴിയണം. ഓസോൺ പാളികളുടെ വിഷയത്തിൽ കൈ കൊണ്ട നിശ്ചയ ധാർഷ്ട്വം കാർബൺ ബഹിർഗമന നിയന്ത്രണത്തിലും ഉണ്ടാക്കി എടുക്കുവാൻ പാരീസ് സമ്മേളന പ്രതിനിധികൾക്ക് കഴിവുണ്ടാകണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment