പാരീസ് സമ്മേളനം നടന്നിട്ട് 5 വർഷം; ലോകം മാറിയോ ?




പാരീസ് സമ്മേളനം നടന്നിട്ട് 5 വർഷം കഴിഞ്ഞു. റിയോഡി ജനീറാ (1992), ക്വോട്ടോ (1997), കോപ്പൻ ഹേഗൻ (2009) തുടങ്ങിയ വേദികളെക്കാൾ ഉള്ളടക്കം കൊണ്ടു ശ്രദ്ധേയമായിരുന്ന പാരീസ് സമ്മേളനം. ഭൂമിയുടെ നിലനിൽപ്പിൽ പോലും സംശയം ഉയർത്തിയ ഇടമായിരുന്നു അത്. പ്രസ്തുത സമ്മേളനത്തിൻ്റെ തീരുമാനങ്ങളിലൂടെ ലോകം കഴിഞ്ഞ നാളുകളിൽ എത്രമാത്രം മുന്നോട്ടു പോയി എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. പാരീസ് സമ്മേളനം നിലവിലുള്ള പ്രകൃതി വിഭവങ്ങളെ മുൻ നിർത്തിയുള്ള സാമ്പത്തിക ക്രമങ്ങളെ തള്ളിപ്പറയുന്നില്ല. ചോദ്യം ചെയ്യുവാനുള്ള വിമുഖത പാരീസ്  തീരുമാനങ്ങൾ ലക്ഷ്യത്തിലെത്താൻ തടസ്സം നിൽക്കുകയാണ്.


190ത്തിലധികം രാജ്യങ്ങൾ അംഗമായിരുന്ന സമ്മേളനത്തിൽ ഹരിത വാതകങ്ങളെ പടി പടിയായി നിയന്ത്രിച്ച്,അന്തരീക്ഷ ഊഷ്മാവിലെ വർധന 2 ഡിഗ്രി.സെൽഷി യസിൽ  താഴെ നിർത്തുവാൻ വേണ്ട വിവിധങ്ങളായ പദ്ധതികൾ നിർദ്ദേശിച്ചു. അതിൻ്റെ ഭാഗമായി ഓരോ രാജ്യങ്ങളും കൈകൊള്ളേണ്ട വിശേഷ നിലപാടുകൾ, രാജ്യങ്ങൾ മൊത്തത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ,അതിനായി മാറ്റി വെക്കേണ്ട സാമ്പത്തിക സഹായം,സുസ്ഥിര വികസന പദ്ധതികൾ മുതലായവ പഴയ കാലത്തെ പരിസ്ഥിതി കോൺഗ്രസ്സുകളിലും മെച്ചപ്പെട്ട പ്രതീക്ഷകൾ ഉണ്ടാക്കി..


റിയോഡി ജനീറാ (1992), ക്വോട്ടോ സമ്മേളനം എന്നിവയെക്കാൾ പ്രാതിനിധ്യം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേേയമായിരുന്ന പാരീസ് സമ്മേളനം ഭൂമിയുടെ നിലനിൽപ്പിനെ സംശയത്തിൻ്റെ നിഴലിൽ നിർത്തി. പ്രസ്തുത സമ്മേളനത്തിൻ്റെ തീരുമാനങ്ങളിൽ ലോകം എത്രമാത്രം മുന്നോട്ടു പോയി എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. പാരീസ് സമ്മേളനം പോലും നിലവിലുള്ള പ്രകൃതി വിഭവങ്ങളെ മുൻ നിർത്തിയുള്ള സാമ്പത്തിക ക്രമങ്ങളെ ചോദ്യം ചെയ്യുവാൻ വിമുഖത കാട്ടി. 


കരുത്തുള്ള കോവിഡ് രോഗം ലോകത്തെ പിടിച്ചു കുലുക്കുമ്പോൾ മൃഗങ്ങളിൽ നിന്ന് മറ്റൊരു പകർച്ച വ്യാധി കൂടി വില്ലനായി മാറി. അന്തരീക്ഷത്തിലെ വർധിച്ച കാർബൺ സാനിധ്യം കൊറോണ വൈറസ്സിൻ്റെ പ്രഹര ശേഷിയെ കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. കൂടുതൽ Particular Matters (PM) അടങ്ങിയ ഡൽഹി പോലയുള്ള നഗരങ്ങളിലും ജലാംശം അടങ്ങിയ അന്തരീക്ഷത്തിലും വൈറസ്സിൻ്റെ അതിജീവന ശേഷി കൂടുതലാണ്. ചുരുക്കത്തിൽ കാലാവസ്ഥയിലെ അനാരോഗ്യ പ്രവണതകൾ കൊറോണയുടെ കരുത്തു വർദ്ധിപ്പിക്കുകയാണ്. കൊറോണ ഉണ്ടാക്കി വരുന്ന ദുരിതങ്ങൾ അമേരിക്ക മുതൽ കിഴക്കൻ സുഡാനെ വരെ പ്രതികൂലമായി ബാധിക്കുമ്പോൾ പരിസ്ഥിതി  സുരക്ഷ എവരുടെയും പൊതു ഉത്തരവാദിത്ത മാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 


മുൻ കാലങ്ങളിൽ കാലാവസ്ഥാ സംരക്ഷണ ഉടമ്പടികളിൽ നിന്നു വിട്ടു നിന്ന പലരും നിലപാടുകളിൽ മാറ്റം വരുത്തിയിരുന്നു ഇന്ത്യയെയും ചൈനയെയും കുറ്റപ്പെടുത്തി വന്ന അമേരിക്ക ക്വോട്ടോ ഉടമ്പടിയിൽ സഹകരിച്ചിരുന്നില്ല. ക്യാനഡയും ആസ്ട്രേലിയയും അവർക്കൊപ്പമുണ്ടായിരുന്നു. പാരീസ് കരാറിൽ ഇത്തരം രാജ്യങ്ങൾ കൂടി ഭാഗമായി. എന്നാൽ കരാറുകളിൽ അംഗമാകുവാനും വിട്ടു പോകുവാനുമുള്ള അവകാശം അതാതു രാജ്യങ്ങൾക്ക് ഇവിടെ കൈ കൊള്ളാം. ഈ അവകാശത്തെ Nationally Determined Contributions എന്നു പറയും. സ്വന്തം രാജ്യത്തിൻ്റെ ഉത്തരവാദിത്തം സ്വയം തിരിച്ചറിഞ്ഞ് ഏറ്റെടുക്കണമെന്ന Voluntary സമീപനം മത്സരാധിഷ്ഠിത ലോകത്ത് വിജയിക്കുകയില്ല എന്നതാണ് വസ്തുത.


അന്തർ ദേശീയമായി നിലനിൽക്കുന്ന കരാറുകൾ സാമ്പത്തിക കാര്യക്ഷമതക ളുമായി ബന്ധപ്പെട്ടുള്ളതാണ്. Economic Negotiations നടന്നു വരുന്ന ലോക ബന്ധ ങ്ങളിൽ Environmental Negotiations എങ്കിലും അടിസ്ഥാന ഫോർമുലയായാൽ മാത്രമെ പരിസ്ഥിതി വിഷയങ്ങളെ ഗൗരവതരമായി പരിഗണിക്കുവാൻ വൻ കിട രാജ്യങ്ങൾ തയ്യാറാകുകയുള്ളു. നിലവിലെ G20 രാജ്യങ്ങളുടെ കാർബൺ ബഹിർ ഗമനത്തിലെ കുറവ് നാമ മാത്രമാണ്.  അത് 4 ഡിഗ്രി ചൂടു വർധിക്കുവാൻ ഇടയുണ്ടാക്കും. G20 രാഷ്ട്രങ്ങൾ 80 % ഹരിത വാതക പുറത്തുവിടലിനു കാരണക്കാരാണ് . 


കോവിഡിൻ്റെ പശ്ചാത്തലത്തിൽ Earth over Shooting Day ജൂലൈ 29 ൽ നിന്നും ആഗസ്റ്റ് 22 ലേക്ക് വൈകിയിരുന്നു. 7 to 10% ഹരിത വാതകങ്ങളുടെ അളവ് കുറയുവാൻ സാർവ ദേശീയ ലോക്ക് ഡൗൺ കാരണമായി. പക്ഷേ തിരിച്ചടികളിൽ നിന്നു വേണ്ടത്ര പഠിച്ചില്ല എന്നതാണു വസ്തുത. ഉൽപ്പാദന മേഖലയിലെ  മാന്ദ്യം പരിഹരിക്കുവാനായി ലോകരാജ്യങ്ങൾ വിശദീകരിച്ച പദ്ധതികളിൽ 23000 കോടി ഡോളർ ഫോസിൽ ഇന്ധനത്തെ ഉപയോഗിച്ചുള്ളവയാണ്. കാർബൺ രഹിത വ്യവസായത്തിനായി മാറ്റിവെച്ചത് 15000 കോടി ഡോളർ മാത്രം.


രാജ്യാന്തര കരാറുകൾക്കപ്പുറം സ്ഥാപനങ്ങളും സംഘടനകളും കുടുംബങ്ങളും ജീവിതത്തിൽ ഹരിത വാതക ബഹിർ ഗമനത്തെ പരമാവധി കുറച്ചു കൊണ്ടു വരുവാൻ ബാധ്യസ്ഥമാണ്. അത്തരം നീക്കങ്ങൾ ഒരേ സമയം ബദൽ പരീക്ഷണങ്ങളും രാജ്യങ്ങളെ സാർവ്വ ദേശീയ കരാറുകളിൽ പങ്കാളിയാക്കുവാനും  അവസരമൊരുക്കും.


പാരീസ് കരാറിൻ്റെ കാര്യത്തിൽ ഇന്ത്യ കൈകൊള്ളുന്ന തീരുമാനങ്ങൾ ഒട്ടും ആശാവഹമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ മിക്കവരും ബജറ്റ് അടങ്കലിൻ്റെ 1% എങ്കിലും പരിസ്ഥിതി സുരക്ഷക്കായി മാറ്റിവെക്കുന്നു. എന്നാൽ നമ്മുടെ രാജ്യം പ്രകൃതി സുരക്ഷയിൽ കാട്ടുന്ന ഉദാസീനതക്കു തെളിവുകളിൽ ഒന്നാണ് ദേശീയ പരിസ്ഥിതി ആഘാത സമിതിക്കായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ കരടിലെ തെറ്റായ സമീപനം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment