അധിനിവേശ ജീവികളുടെ പരാക്രമങ്ങൾ വർധിക്കുന്നു !




ജൈവ വൈവിധ്യത്തിനും ആവാസവ്യവസ്ഥാ മേഖലകൾക്കും  ആഗോളതലത്തിൽ പ്രധാനമായും 5 ഭീഷണികളാണ് പ്രകടമാ യിട്ടുള്ളത്.ഇവയിൽ ഒന്നാണ് അധിനിവേശ ജീവിവർഗങ്ങളു ടെ വ്യാപനം.

 

അധിനിവേശ മൃഗങ്ങൾ,സസ്യങ്ങൾ,ഫംഗസ് പോലുള്ള സൂക്ഷ്മാണുക്കൾക്ക് തദ്ദേശീയ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കാൻ കഴിവുണ്ട്.സ്വന്തം സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള അന്തരീക്ഷത്തിൽ സ്വയം ഇടം കണ്ടെത്താനും അവിടെ വ്യാപിക്കാനും കഴിയുന്നവയാ ണ് അധിനിവേശ ജീവിവർഗങ്ങൾ.കാലാവസ്ഥാ വ്യതിയാനം പോലുള്ള മറ്റു ഭീഷണികൾ ജൈവ വൈവിധ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഘാതം  ഗൗരവമായി പഠന ത്തിന് വിധേയമാക്കുമ്പോഴും സാധാരണ ഗതിയിൽ ഇത്തരം അധിനിവേശ ജീവിവർഗങ്ങൾ സമാന മേഖലകളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ശ്രദ്ധിക്കപ്പെടാറില്ല.

 

Inter governmental Platform On Biodiversity and Ecosystem Services(IPBES)ആണ് അധിനിവേശ ജീവികളുടെ ആഘാത ത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

 

മനുഷ്യ ഇടപെടലിലൂടെ മാത്രം ലോകമെമ്പാടുമുള്ള പ്രദേശ ങ്ങളിലേക്കും ജൈവ ആവാസവ്യവസ്ഥകളിലേക്കും 37,000 അധിനിവേശ സ്പീഷിസുകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് കരുതുന്നത്.ഓരോ വർഷവും 200 പുതിയ അധിനിവേശ ജീവി വർഗങ്ങളാണ് മനുഷ്യരുടെ ഇടപെടലിലൂടെ മാത്രം വ്യാപിക്കു ന്നത്.

 

ഇതുവരെ ലോകത്ത് വ്യാപിച്ചിട്ടുള്ള അധിനവേശ ജീവികളിൽ 3,500 ലധികം അധിനിവേശ ജീവിവർഗങ്ങളെയാണ് ദോഷക രമായ ആക്രമണാത്മക അധിനിവേശ ജീവിവർഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Invesive Alien Species(IAS)എന്ന് വിളിക്കുന്ന ജീവികൾ പ്രകൃതിയെയും ജനങ്ങളെയും പ്രതികൂല മായി ബാധിക്കുന്നു.ഇതിൽ ആശങ്കജനകമായ കാര്യം ഈ അധിനിവേശ ജീവികളിൽ 2300 ൽ അധികം വരുന്ന ജീവി വർഗ്ഗങ്ങൾ പ്രാദേശീക ജനവിഭാഗങ്ങൾ ജീവിക്കുന്ന മേഖല യിൽ കാണപ്പെടുന്നു എന്നതാണ്.

 

IPBES ലെ 143 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഭാഗമായിരുന്നു.റിപ്പോർട്ട് പ്രകാരം 2019 ൽ ആക്രമണാത്മക അധിനിവേശ ജീവികൾ മൂലമുള്ള ആഗോള സാമ്പത്തിക ആഘാതം പ്രതിവർഷം ഏതാണ്ട് 42300 കോടി ഡോളറിന് മുകളിലാണ്.റിപ്പോർട്ട് അനുസരിച്ച് 1970 മുതൽ ഓരോ പതിറ്റാണ്ടിലും അധിനിവേശ ജീവികൾ മൂലമുള്ള സാമ്പത്തിക ആഘാതം ഏതാണ്ട് നാലു മടങ്ങ് വീതമാണ് വർധിച്ചത്.

 

അധിനിവേശ ജൈവവർഗങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാത ങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചിട്ടും,മിക്ക രാജ്യങ്ങ ളിലും  പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേകമായി നിർദ്ദേശിച്ച നിയമനിർമാണമോ നിയന്ത്രണങ്ങളോ ഇല്ല. ലോകത്തിലെ പകുതിയിലേറെ രാജ്യങ്ങളിലും ഇപ്പോഴും ഇത്തരം അധിനിവേശ ജൈവവർഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനവും ഇല്ല.

 

ലാന്റനാ കാൻബറാ എന്ന തെക്കേ അമേരിക്കൻ സ്വദേശിയാ യ വള്ളിച്ചെടി കർണ്ണാടകത്തിലെ കർഷകരുടെ തലവേദന യാണ്,പ്രത്യേകിച്ചും സൊലിഗാ എന്ന വിഭാഗത്തിൽ പെടുന്ന ആദിവാസികൾക്കിടയിൽ.ഇവരുടെ പ്രധാന വരുമാനമായ നെല്ലികൃഷിയെ സാരമായി ബാധിക്കുകയും നെല്ലിക്കയുടെ ഉത്പാദനത്തിൽ വലിയ കുറവു വരുത്തുകയും ചെയ്തിരി ക്കുന്നത് ലാന്റനാ കാൻബറായാണ്.ആനകളുടയും മറ്റും ആക്രമണം വർദ്ധിക്കുന്നതിനും ഈ ചെടികൾ കാരണമാ യിട്ടുണ്ട്.

 

കാലാവസ്ഥാ വ്യതിയാനങ്ങൾ അധിനിവേശ ജീവികളുടെ കരുത്ത് വർധിപ്പിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment