കാവേരിയുടെ തീരങ്ങൾ തകർന്നു തീരാറായി !




COP 28 സമ്മേളനത്തിൽ കാലാവസ്ഥാ ദുരന്തങ്ങളെ പറ്റി ചർച്ച ചെയ്യുന്ന സമയത്തു തന്നെ,പ്രസിദ്ധ നദി കാവേരിയെ പറ്റി പുറത്തു വന്ന വാർത്തകൾ സുഖകരമല്ല.

 

ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നായ കാവേരിയുടെ നീളം765 km,നദീതട വിസ്തീർണം 81,155 Sq km.കാവേരി നദി സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളി ൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം,തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നീ സ്ഥല ങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ വഴി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.ഹിന്ദുക്കൾ,പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവി ത്രമായ നദിയായി കരുതുന്നു.ആര്യന്മാർ ആര്യ സാമ്രാജ്യത്തി ലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാ ക്കുന്നു.നദീതട വാസികൾക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയിൽ ഇല്ല.മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതായിരുന്നു ഈ നദി.

 

 

ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തെ ആദ്യ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്.2000 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ രാജാവായ കരികാല ചോളൻ കാവേരി നദിക്ക് കുറുകെ നിർമ്മിച്ചതാണ്.

 

ഡെൽറ്റ മേഖലയിലെ തരിശുഭൂമിയിൽ1971മുതൽ 13 മടങ്ങ് വർധനയുണ്ടായി.ഒരുകാലത്ത് സമ്പന്നമായിരുന്ന കാർഷിക മേഖലയിൽ സമീപ വർഷങ്ങളിൽ വിളകളുടെ വിസ്തൃതി വൻ തോതിൽ കുറയുന്നത് പ്രധാനമായും ശരിയായ ജലസേചന ത്തിന്റെ അഭാവം മൂലമാണ്.വെള്ളമില്ലാത്തതിനാൽ നെൽവ യലുകൾ തരിശായിക്കിടക്കുന്ന കർഷകരുടെ എണ്ണം കൂടി വരികയാണ്.

 

ബെംഗളൂരുവിലെ IISC ശാസ്ത്രജ്ഞരും ഗവേഷകരും അടു ത്തിടെ പ്രസിദ്ധീകരിച്ച പ്രബന്ധമനുസരിച്ച്,1965 മുതൽ 2016 വരെയുള്ള 50 വർഷത്തിനിടെ കാവേരി നദീതടത്തിലെ ഏക ദേശം12,850 ച.km ഭൂമിയിൽ പ്രകൃതിദത്ത സസ്യങ്ങൾ നഷ്ട പ്പെട്ടു.നദീതടത്തിലെ പച്ചപ്പ് മറ്റേതൊരു സംസ്ഥാനത്തേക്കാ ളും കർണാടകയ്ക്ക് നഷ്ടമായിട്ടുണ്ട്.നഷ്ടപ്പെട്ടതിൽ നാലിൽ മൂന്ന് ഭാഗവും ഇത് വരും,അതേസമയം തമിഴ്‌നാടിന്റെ വിഹിതം അഞ്ചിലൊന്നാണെന്നും പഠനം കൂട്ടിച്ചേർത്തു.

 

ഈ വർഷങ്ങളിലെല്ലാം പ്രകൃതിദത്ത സസ്യജാലങ്ങൾ 46% കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി.ഇടതൂർന്ന സസ്യങ്ങളുടെ അളവ് 35% കുറയ്ക്കുന്നതായി പ്രസ്താവിച്ചു(6,123 ച.km.)നശിപ്പിച്ച സസ്യജാലങ്ങളുടേത് 63%(6,727 ച.km).

 

1965 ൽ 28194 ച.km പ്രകൃതിദത്ത പച്ചപ്പിന്റെ വ്യാപ്തി 28194 ച.km ൽ നിന്ന് 15345 ച km ആയി കുറഞ്ഞതിനൊപ്പം കാവേരി ഡെൽറ്റ ശുദ്ധജലത്തിന്റെ ഒഴുക്ക് കുറയുകയും വെള്ളപ്പൊക്കവും ലവണാംശം വർധിക്കുകയും ചെയ്‌തു.

ഇത് ഡെൽറ്റയെ ഉപ്പുരസത്തിന്റെ അപകടസാധ്യതയിലാക്കു കയും വിള ഉൽപാദനക്ഷമത കുറയാനുള്ള സാധ്യത സൃഷ്ടി ക്കുകയും ചെയ്യുന്നു.

 

കാവേരി ഉൽഭവിക്കുന്ന പശ്ചിമഘട്ടത്തിന്റെ തകർച്ച തുടരു മ്പോൾ , നദീ തീരത്തെ പച്ചപ്പുകളും ചുരുങ്ങുകയാണ്.അതു ണ്ടാക്കുന്ന പ്രശ്നങ്ങൾ കാർഷിക രംഗത്തും കുടിവെള്ള മേഖലക്കും ദുരിതങ്ങൾ ഉണ്ടാക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment